വാഷ് ബേസിനിൻ ഇനി അഴുക്ക് പിടിക്കില്ല, ബ്ലോക്കും ആകില്ല; ഇങ്ങനെ ചെയ്‌താൽ എത്ര കടുത്ത കറയും താനെ ഇളകി പോകും | How To Clean Wash Basin
How To Clean Wash Basin : നമ്മുടെ വീടുകളിൽ ഏറ്റവും അധികം ഉപയോഗിക്കുന്നതും അത്യാവശ്യവുമായ ഒന്നാണ് വാഷ് ബേസിൻ. നമ്മൾ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും അല്ലാതെയും കൈയും മറ്റും കഴുകുന്നത് വരെയുള്ള കാര്യങ്ങളിൽ വാഷ്ബേസിനുകൾ നേരിട്ടോ അല്ലാതെയോ പങ്കാളിയാകുന്നുണ്ട്. ഒരു വീടിന്റെ വൃത്തിയുടെ അടയാളമാണ് അവിടുത്തെ വാഷ്ബേസിൻ എന്ന് വേണമെങ്കിൽ പറയാം. എന്നിരുന്നാലും നിരന്തരമായ ഉപയോഗം മൂലം പലപ്പോഴും ബേസിനിൽ അഴുക്കും കറയും ബാക്ടീരിയയും അടിഞ്ഞു കൂടുന്നത് സാധാരണയാണ്.
അതിനാൽ തന്നെ പലർക്കും ഇത് വൃത്തിയാക്കുക എന്നത് വലിയൊരു ജോലിയാണ്. എന്നാൽ വാഷ്ബേസിൻ വൃത്തിയാക്കുന്നത് ഓർത്ത് അത്രയധികം ടെൻഷൻ അടിക്കേണ്ടതില്ല. വാഷ്ബേസിന് എപ്പോഴും വെട്ടി തിളങ്ങാൻ നിരവധി എളുപ്പവഴികളും ടിപ്പുകളും ഉണ്ട്. മാത്രമല്ല വാഷ്ബേസിനുകളിൽ പലപ്പോഴും ബ്ലോക്ക് ഉണ്ടാകുന്നതായി കാണാറുണ്ട്. ഇത് മാറ്റുന്നതിനും ചില എളുപ്പ വഴികൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഇത് വൃത്തിയാക്കി എടുക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്നത് വിനാഗിരിയും ഡിഷ് വാഷുമാണ്.
ആദ്യമായി വിനാഗിരി എടുത്ത് വാഷ്ബേസിന്റെ എല്ലാ ഭാഗത്തേക്കും നന്നായി ഒഴിച്ച് കൊടുക്കണം. വാഷ്ബേസിനിലെ ബ്ലോക്ക് നീക്കം ചെയ്യുന്നതിന് വിനാഗിരി വളരെ നല്ലതാണ്. ശേഷം എടുത്തു വച്ചിരിക്കുന്ന ഡിഷ് വാഷ് ലിക്വിഡ് ബേസിനിലേക്ക് നന്നായി ഒഴിച്ചു കൊടുത് തശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഇത് നല്ലപോലെ ഉരച്ചെടുക്കണം. വാഷ്ബേസിന്‍റെ എല്ലാ ഭാഗത്തും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച ശേഷം ഇത് കുറച്ച് സമയം അതുപോലെ വെക്കുന്നത് കറ നല്ലപോലെ ഇളകുന്നതിന് സഹായിക്കും.
ഏകദേശം പത്ത് മിനിറ്റിന് ശേഷം ഇത് നന്നായി കഴുകി വൃത്തിയാക്കിയെടുക്കണം. നിങ്ങളുടെ വാഷ്ബേസിനുകളിൽ ബ്ലോക്ക് പ്രശ്നമാണ് കൂടുതലായിട്ട് ഉള്ളതെങ്കിൽ വിനാഗിരിയും ബേക്കിംഗ് സോഡയും കൂടെ മിക്സ് ചെയ്തെടുത്ത ശേഷം നല്ലപോലെ ഒഴിച്ച് ഇതുപോലെ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി എടുത്താൽ നിങ്ങൾക്ക് നൂറ് ശതമാനമായും ആ പ്രശ്നം പരിഹരിക്കാം. നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്താൽ കണ്ണാടി പോലെ തിളങ്ങുന്ന വാഷ്ബേസിൻ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. വളരെ എളുപ്പത്തിൽ നമ്മുടെ അടുക്കളയിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചുള്ള ഈ ക്ലീനിങ് ടിപ്പ് നിങ്ങളും പരീക്ഷിച്ചു നോക്കാൻ മറക്കരുതേ. How To Clean Wash Basin Credit : Kairali Health
How To Clean Wash Basin
What You’ll Need
- Mild dish soap or bathroom cleaner
- White vinegar or baking soda (optional for deep cleaning)
- Old toothbrush
- Sponge or soft scrub pad
- Microfiber cloth
- Rubber gloves (optional)
Step-by-Step Cleaning Process
- Remove Debris
- Apply Cleaner
- Scrub the Surface
- Rinse Thoroughly
- Dry & Polish
