How To Get Rid Of House Flies Tip
|

ഇത് ഒരു തുള്ളി മതി; വീട്ടിൽ ഇനി ഒരു ഈച്ച പോലും പറക്കില്ല, ഒറ്റ സെക്കൻഡിൽ ഈച്ചയെ കൂട്ടത്തോടെ ഓടിക്കാം.!! How To Get Rid Of House Flies Tips

How To Get Rid Of House Flies Tips : അടുക്കള കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. പാത്രങ്ങൾ വൃത്തിയാക്കി വയ്ക്കുന്നത് മുതൽ ഈച്ച പോലുള്ള പ്രാണികളെ തുരത്തുന്നത് വരെ അടുക്കളയുമായി ബന്ധപ്പെട്ട വൃത്തിയുടെ കാര്യങ്ങളാണ്. അത്തരം കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ അതേസമയം ഉപകാരപ്രദമായ രീതിയിൽ ചെയ്തെടുക്കാനായി ഉപയോഗപ്പെടുത്താവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഇതിൽ ആദ്യത്തെ ടിപ്പ് അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന സ്റ്റീലിന്റെ സ്പൂണുകൾ, തവികൾ എന്നിവയെല്ലാം വൃത്തിയാക്കി എടുക്കുന്നതിനുള്ളതാണ്. അതിനായി അത്യാവിശ്യം വായ്‌ വട്ടമുള്ള ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഫോയിൽ പേപ്പർ എടുത്ത് അത് ചെറിയ കഷണങ്ങളായി വെള്ളത്തിലേക്ക് മുറിച്ചിടുക. അതിലേക്ക് ക്ലീൻ ചെയ്യാൻ ആവശ്യമായ സാധനങ്ങൾ ഇട്ട് അൽപ്പനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്.

ഫോയിൽ പേപ്പർ ഉപയോഗപ്പെടുത്തി മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാം. അടുക്കളയിലെ മൂർച്ചപോയ കത്തി, കത്രിക എന്നിവ മൂർച്ച കൂട്ടാനായി ഫോയിൽ പേപ്പറിലൂടെ ഒന്ന് കട്ട് ചെയ്ത് എടുത്താൽ മാത്രം മതി. അതുപോലെ എണ്ണ പോലുള്ള സാധനങ്ങൾ കുപ്പികളിലേക്ക് ഒഴിക്കാനായി ഫോയിൽ പേപ്പർ ഉപയോഗിച്ച് ഫിൽട്ടർ തയ്യാറാക്കാം. അതിനായി ഫോയിൽ പേപ്പറിനെ കോൺ രൂപത്തിൽ മടക്കി അടിയിൽ ഒരു ചെറിയ ഹോൾ ഇട്ടു കൊടുക്കുക. അത് ഉപയോഗിച്ച് എണ്ണ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ പുറത്തുപോകാതെ ഫിൽ ചെയ്യാനായി സാധിക്കും.

അടുക്കള പോലുള്ള ഭാഗങ്ങളിൽ പ്രധാനമായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഈച്ച പോലുള്ള പ്രാണികളുടെ ശല്യം. അത് ഒഴിവാക്കാനായി ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിന്റെ കാൽഭാഗത്തോളം ആപ്പിൾ സിഡർ വിനിഗർ, അതേ അളവിൽ നാരങ്ങയുടെ നീര്, ഷാംപൂ എന്നിവ ഒഴിച്ച ശേഷം മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി അടുക്കളയിലെ സ്ലാബുകൾ, സിങ്ക് എന്നിവിടങ്ങളിലെല്ലാം വൃത്തിയാക്കുകയാണെങ്കിൽ ഈച്ച ശല്യം ഒഴിവായി കിട്ടുകയും എളുപ്പത്തിൽ വൃത്തിയായി കിട്ടുകയും ചെയ്യുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്.

fpm_start( "true" );