How to Get Rid of Rice Bugs : നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന അടിപൊളി ടിപ്പുകൾ. സൂചി കോർക്കാൻ ഇനി എളുപ്പത്തിൽ കഴിയും. ഇതിനായി ഒരു ബോട്ടിലിൻറെ മൂടി എടുത്ത് അറ്റത്ത് കുറച്ച് മുറിക്കുക.പകുതി വരെ ആണ് മുറിക്കേണ്ടത്. ഒരു ചെമ്പ് കമ്പി മുറിച്ച് എടുത്ത് ഇത് മുറിച്ച മൂടിയിലേക്ക് വെക്കുക. സൂചി കമ്പിയിലേക്ക് കയറ്റുക. ഇനി നൂല് ഈ ഒഴിവിലേക്ക് കയറ്റാം.
ഇങ്ങനെ ചെയ്യ്താൽ വളരെ എളുപ്പത്തിൽ തന്നെ നൂല് കോർക്കാം പഴയ പ്ലാസ്റ്റിക് കവറുകൾ പിന്നെയും ഉപയോഗിക്കാൻ ഒരു അടിപൊളി ടിപ്പ് നോക്കാം. പ്ലാസ്ററിക്ക് കവറുകൾ ചുളുങ്ങാതെ സൂക്ഷിക്കാൻ വളരെ എളുപ്പമാണ്. ഇതിന് ആദ്യം പ്ലാസ്റ്റിക് കവർ നിവർത്തി വെച്ച് നീളത്തിൽ മടക്കുക. ഇനി ഇത് സമൂസയുടെ രൂപത്തിൽ മടക്കി വെക്കുക. ഇനി ഇത് ഒരു പാത്രത്തിൽ ഇട്ട് സൂക്ഷിക്കുക.
സ്ററീലിൻറെ ബോട്ടിൽ ക്ലീൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് ക്ലീൻ ചെയ്യാൻ വെള്ളം ഒന്നും ഒഴിക്കാതെ എളുപ്പത്തിൽ വൃത്തിയാക്കാം. ഇതിനു വേണ്ടി ബോട്ടിലിലേക്ക് അരി ഇടുക. ഇനി ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നന്നായി കുലുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ബോട്ടിലിൽ ഉള്ള അഴുക്ക് എല്ലാം പോയി കിട്ടും. ബോട്ടിൽ നല്ല ക്ലീൻ ആയി കിട്ടും.
അരി കുറേ കാലം വെച്ചാൽ അതിൽ വണ്ട് വരാൻ സാധ്യത ഉണ്ട്.ഇത് ഒഴിവാക്കാൻ നല്ല ഒരു ടിപ്പ് നോക്കാം. അരിയിലേക്ക് മുളക് പൊടി ഇടുക. ഈ അരി നല്ല വണ്ണം കഴുകിയാൽ മുളക് പൊടി എല്ലാം പോകും. പാത്രത്തിൻറെ വശങ്ങളിൽ എണ്ണ തേക്കുക. മുളക് പൊടി ഇട്ടത് കൊണ്ട് വണ്ട് മുകളിലേക്ക് കയറി വരും. ഇതിനെ ഇങ്ങനെ എടുത്ത് മാറ്റാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. How to Get Rid of Rice Bugs Video Credit : Sruthi’s Vlog