How To Grate Coconut In Mixie

ഇനി ചിരവ വേണ്ടേ വേണ്ട; ഒറ്റ മിനിറ്റിൽ മിക്സിയിൽ തേങ്ങ ചിരകാം, മിക്സിയുടെ ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലേ | How To Grate Coconut In Mixie

How To Grate Coconut In Mixie : ചിരവ വാങ്ങി കാശ് കളയണ്ട തേങ്ങ ചിരകാൻ. നിമിഷനേരം കൊണ്ട് തേങ്ങ നമുക്ക് ചിരകി എടുക്കാം അതും മിക്സിയിൽ. പണ്ടുകാലം മുതലേ എല്ലാവർക്കും മടിയുള്ള ഒരേയൊരു കാര്യം തേങ്ങ ചിരകൽ എന്നത്. തേങ്ങയിട്ട പലഹാരങ്ങൾക്കെല്ലാം നല്ല രുചിയാണ്. നമ്മൾ മലയാളികൾ മിക്ക ഭക്ഷണങ്ങളിലും തേങ്ങയെ ഒഴിവാക്കാറില്ല.

എന്നാൽ തേങ്ങ ചിരകിയെടുക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. ചിരവയില്ലാത്തവർക്കും ചിരകാൻ അറിയാത്തവർക്കും ഈ അറിവ് ഉപകാരപ്പെടും. എന്നാൽ എപ്പോഴും പാക്കറ്റിൽ കിട്ടുന്ന തേങ്ങ മേടിക്കാനും ആവില്ല, വീട്ടിൽ തേങ്ങ മേടിച്ച് ഉണ്ടാക്കുന്നതാണ് നമുക്ക് ലാഭം.

പക്ഷേ അതിന് ചിരവ വേണം. ചിരവ കൊണ്ട് ചിരകി എടുക്കണം ഒത്തിരി കഷ്ടപ്പാടുകൾ ആണ്. ഈ കഷ്ടപ്പാട് ഒന്നും ആവശ്യമില്ല ഇനി വളരെ എളുപ്പത്തിൽ നമുക്ക് തേങ്ങ ചിരകി എടുക്കാം, അതിനായിട്ട് ഇത്ര മാത്രമേ ആവശ്യമുള്ളു തേങ്ങ പൊളിക്കുക, അതിനുശേഷം ഗ്യാസ് ഓൺ ചെയ്ത് ചിട്ടയോടുകൂടി തന്നെ തേങ്ങ വെച്ച് ചൂടാക്കുക.

ചിരട്ട നന്നായി ചൂടായി കഴിയുമ്പോൾ ഒന്ന് തണുക്കാൻ വച്ചശേഷം കത്തികൊണ്ട് ഒന്ന് കുത്തി കൊടുത്താൽ മാത്രം മതി തേങ്ങ മുഴുവനായി ചിരട്ടയിൽ നിന്ന് വിട്ടു വന്നു കഴിഞ്ഞാൽ പിന്നെ ഒരു കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് ചതച്ചാൽ മതി. ചിരകിയ തേങ്ങ പോലെ തന്നെ കിട്ടും. അങ്ങനെ വളരെ എളുപ്പത്തിൽ ചിരവ ഇല്ലാതെ നമുക്ക് തേങ്ങ ചിരട്ടയിൽ നിന്ന് മാറ്റിയെടുക്കാവുന്നതാണ്. ചിരവ വാങ്ങേണ്ട ആവശ്യവും ഇല്ല. How To Grate Coconut In Mixie Video Credit : Mums Daily

How To Grate Coconut In Mixie

Also Read : വെറും 2 മിനിറ്റ് മതി; എത്ര കിലോ തേങ്ങ വേണമെങ്കിലും എളുപ്പം ചിരകാം, തേങ്ങ ചിരകാൻ ഇനി ചിരവ വേണ്ടേ വേണ്ടാ | Coconut Scraping Easy Tip

Advertisement