How To Make Milk Tea Recipe
| |

ഇതാണ് മക്കളെ ചായ; തട്ടുകടയിലെ അടിച്ച ചായയുടെ രുചി, നല്ലൊരു പാൽചായ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! How To Make Milk Tea Recipe

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറാള്ള ഒന്നായിരിക്കും ചായ. പാലൊഴിക്കാതെയും, അല്ലാതെയും വ്യത്യസ്ത രീതികളിൽ വ്യത്യസ്ത കടുപ്പങ്ങളിലായിരിക്കും പല വീടുകളിലും ചായ ഉണ്ടാക്കുന്നത്. എന്നിരുന്നാലും എല്ലാ ദിവസവും ഉണ്ടാക്കുന്ന ചായ ആണെങ്കിലും ചായക്കടകളിൽ നിന്നും കുടിക്കുന്ന ചായയുടെ അതേ കടുപ്പവും രുചിയും വീട്ടിലുണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും.

അത്തരം സാഹചര്യങ്ങളിൽ നല്ല കടുപ്പമുള്ള ഒരു ചായ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാനായി ആദ്യമായി ചായക്ക് ആവശ്യമായിട്ടുള്ള പാൽ ഒരു പാത്രത്തിലേക്ക് അളന്ന് ഒഴിച്ചു കൊടുക്കുക. ഏകദേശം ആറ് ഗ്ലാസ് അളവിലാണ് പാൽ എടുക്കുന്നത് എങ്കിൽ രണ്ട് ഗ്ലാസ് അളവിൽ വെള്ളം എന്ന അളവിലാണ് ഒഴിച്ചു കൊടുക്കേണ്ടത്.

വെള്ളവും പാലും നല്ലതുപോലെ കുറുകി തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. ആറു ഗ്ലാസ് അളവിൽ ചായ തയ്യാറാക്കുമ്പോൾ ഏകദേശം 6 ടീസ്പൂൺ അളവിൽ പഞ്ചസാര എന്ന അളവിലാണ് ആവശ്യമായി വരിക. പഞ്ചസാരയും പാലും നല്ലതുപോലെ തിളച്ച് സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് 6 ടീസ്പൂൺ അളവിൽ ചായപ്പൊടി കൂടി ചേർത്തു കൊടുക്കണം. ഓരോരുത്തരുടെയും കടുപ്പത്തിനും മധുരത്തിനും അനുസൃതമായി ഇവയിലെ അളവിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.

ചായപ്പൊടി ചേർത്ത ശേഷം ചായ ഒന്നു കൂടി തിളച്ച് നിറം മാറി കുറുകി വരണം. അതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക. ചായയുടെ കടുപ്പം കൂട്ടാനായി ചായ അരിയ്ക്കുമ്പോൾ ചായപ്പൊടി ഒരു സ്പൂൺ ഉപയോഗിച്ച് നല്ല രീതിയിൽ പ്രസ്സ് ചെയ്തു കൊടുത്താൽ മതി. അതിനുശേഷം രണ്ടോ മൂന്നോ തവണ ചായ നല്ലതുപോലെ ആറ്റി ചൂടോടു കൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ ചായ തയ്യാറാക്കുമ്പോൾ അല്പം കടുപ്പം കൂടുതലായിരിക്കും. അതിനാൽ തന്നെ പൊടിയുടെ അളവിൽ ആവശ്യാനുസരണം മാറ്റം വരുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" );