How To Make Ulli Lehyam

നടുവേദന മാറും നിറം ഇരട്ടിക്കും ശരീര ബലവും സൗന്ദര്യവും കൂടും; ഇത് ഒരു സ്പൂൺ മതി, മുടികൊഴിച്ചിൽ ഇല്ലാതാകും ചുളിവുകൾ അകറ്റി നിത്യയൗവനത്തിനും ഉള്ളി ലേഹ്യം | How To Make Ulli Lehyam

How To Make Ulli Lehyam : പല രീതികളിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ഇന്ന് മിക്ക ആളുകളും ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. രക്തക്കുറവ്, കൈകാൽ തരിപ്പ്, തളർച്ച പോലുള്ള പല പ്രശ്നങ്ങൾക്കും കാലങ്ങളായി മരുന്നു കഴിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തയ്യാറാക്കി നോക്കാവുന്ന ഒരു ഉള്ളി ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉള്ളിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കിലോ ചെറിയ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തത്, കാൽ കിലോ അളവിൽ ഈന്തപ്പഴം കുരു കളഞ്ഞ് വൃത്തിയാക്കിയത്, ചുക്ക്, ഏലക്ക, ജീരകം എന്നിവ പൊടിച്ചെടുത്തത്, കാൽ കപ്പ് അളവിൽ തേങ്ങാപ്പാൽ, മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി, നെയ്യ് ഇത്രയുമാണ്.

ആദ്യം കഴുകി വൃത്തിയാക്കി വെച്ച ഈന്തപ്പഴവും ഉള്ളിയും കുക്കറിലേക്കിടുക. എന്നിട്ട് അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് രണ്ട് വിസിൽ അടിപ്പിക്കുക. അതൊന്ന് ചൂടാറാനായി മാറ്റിവയ്ക്കാം. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഉള്ളി ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു ഉരുളി സ്റ്റൗവിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ച ഉള്ളി പേസ്റ്റ് ഒഴിച്ചു കൊടുക്കുക.

ഈയൊരു പേസ്റ്റ് ഉരുളിയുടെ അടിയിൽ പിടിക്കാത്ത രീതിയിൽ നല്ലതുപോലെ ഇളക്കി കൊടുക്കണം. മധുരത്തിന് ആവശ്യമായ ശർക്കര പാനി ഈ മിക്സിലേക്ക് ചേർത്ത് നല്ലപോലെ ഒന്ന് ഇളക്കണം. ലേഹ്യം ഉരുളിയിൽ പിടിക്കാതിരിക്കാൻ നെയ്യ് ഇടയ്ക്കിടെ കുറേശ്ശെ ആയി തൂവി കൊടുക്കുക.

കുറച്ചുനേരം അടുപ്പത്ത് കിടന്ന് ഉള്ളി ലേഹ്യം നന്നായി തിളച്ച് കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇതൊന്ന് ചൂടാറിയശേഷം എയർ ടൈറ്റ് ആയ കുപ്പികളിൽ ആക്കി അടച്ചു സൂക്ഷിക്കാവുന്നതാണ്. ഒട്ടും വെള്ളം ഉപയോഗിക്കാത്തത് കൊണ്ട് തന്നെ പൂപ്പൽ പോലുള്ള പ്രശ്നങ്ങൾ ഇവയിൽ വരുന്നതല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Make Ulli Lehyam Video Credit : Shrutys Vlogtube

How To Make Ulli Lehyam

Also Read : ഉള്ളിയും ഈന്തപ്പഴവും കുക്കറിൽ ഒരു പ്രാവശ്യം ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ; പാത്രം ഠപ്പേന്ന് കാലിയാകും | Shallots Dates Lehyam Recipe

Advertisement