How To Preserve Fish Fresh For Long

ഉപയോഗിച്ചറിഞ്ഞ സത്യം; ഒരു തുള്ളി വിനാഗിരി മതി, ഏത് മീനും മാസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാം | How To Preserve Fish Fresh For Long

How To Preserve Fish Fresh For Long : അടുക്കളയിൽ നമുക്ക് നുറുക്ക് വിദ്യകളും കുറുക്ക് വഴികളും ധാരാളം ഉപകരിക്കുന്നതാണ്. പഴമക്കാർ കണ്ടുപിടിക്കുന്ന ഇത്തരത്തിലുള്ള ചെറിയ ചെറിയ പൊടിക്കൈകൾ നമുക്ക് ജോലിയിൽ എളുപ്പവും പുതുമയും സമ്മാനിക്കുന്നു. അത്തരത്തിൽ അടുക്കള കൈകാര്യം ചെയ്യുന്ന ആളുകൾക്ക് ജീവിതത്തിലുടനീളം ഉപകാരപ്രദമാകുന്ന കുറച്ച് അധികം ടിപ്സ് ആണ് ഇവിടെ നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്.

ആദ്യം തന്നെ നമ്മുടെ വീടുകളിൽ ഒത്തിരി ഉപയോഗം വരുന്ന ഒന്നാണ് കത്രിക ഇവയുടെ മൂർച്ച പോയി കഴിഞ്ഞാൽ നമ്മൾ ഇതിനെയെല്ലാം ഉപയോഗ ശൂന്യമായാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ മൂർച്ച പോയ കത്രിക എളുപ്പത്തിൽ മൂർച്ച കൂട്ടാനായി ഒരു കൊച്ചു സൂത്രം നോക്കാം. അതിനായി ഒരു ഉപ്പു പാത്രത്തിലേക്ക് കത്രികയുടെ കട്ട് ചെയ്യുന്ന ഭാഗം ഇറക്കി വെച്ച് കട്ട് ചെയ്യുന്നതായി കാണിക്കാം. ഈ സമയം ഉപ്പുകല്ലിൽ ഉരഞ്ഞുരഞ്ഞ് കത്രികയുടെ ഇരുവശങ്ങളും മൂർച്ചയുള്ളതായി മാറുന്നു. അടുത്ത ടിപ്പ് ഉപ്പുമായി ബന്ധപ്പെട്ടതാണ്. ഉപ്പ് എന്നത് പെട്ടെന്ന് അലിഞ്ഞു പോകുന്ന പദാർത്ഥം ആയതിനാൽ ഒരു കുഞ്ഞ് ചിരട്ടപ്പൊട്ട് ഉപ്പു ഭരണിയിൽ സൂക്ഷിച്ചാൽ ഇത്തരത്തിൽ ഉപ്പ് അലിഞ്ഞു പോകുന്നത് തടയാൻ സാധിക്കുന്നതാണ്.

നെയിൽ പോളിഷ് കുപ്പി പലപ്പോഴും ഉപയോഗം കഴിഞ്ഞ് അടച്ചു വെക്കുമ്പോൾ ടൈറ്റായി മാറുന്നത് കാണാം. ഇത്തരത്തിൽ അടപ്പ് തുറക്കാൻ കഴിയാത്ത അവസ്ഥയെ മാറ്റിയെടുക്കാനായി പ്രയോഗിക്കാവുന്ന ടിപ്പാണ് അടുത്തത്. അതിനായി അടപ്പിൽ നമുക്ക് അൽപ്പം വാസ്‌ലിൻ പുരട്ടി അടച്ചു വെച്ച് സൂക്ഷിക്കാം. നമ്മൾ മലയാളികൾ എപ്പോഴും അപ്പത്തിനോ ദോശയ്ക്കോ ഒക്കെയായി മാവ് അരച്ചുവച്ച് ഉപയോഗിക്കുന്ന ശീലമുള്ളവരാണ്. ഇത്തരത്തിലുള്ള മാവ് പുളി കൂടിക്കഴിഞ്ഞാൽ നമുക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്താറുണ്ട്. ഇത്തരത്തിൽ അരച്ചു വെച്ച മാവ് പുളിക്കാതിരിക്കാൻ ഒരു കൊച്ചു സൂത്രമുണ്ട്. എന്താണെന്നാൽ ഉപയോഗിക്കേണ്ട മാവിലേക്ക് പച്ചമുളക് തണ്ടു കളഞ്ഞ് അതിലേക്ക് കുത്തി ഇറക്കി വെച്ച് കഴിഞ്ഞ് ഒരു അടപ്പുള്ള പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒട്ടും തന്നെ പുളിപ്പ് വരാതെ മാവ് എത്ര ദിവസം വരെ വേണമെങ്കിലും ഉപയോഗിക്കാം. അടുത്തതായി മിക്സിയുടെ ജാറ് സ്റ്റക്ക് ആയിക്കഴിഞ്ഞാൽ എങ്ങനെ വീട്ടിൽ വച്ച് തന്നെ നമുക്ക് റിപ്പയർ ചെയ്യാം എന്നുള്ളത്‌ നോക്കാം. അതിനായി മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ വശങ്ങളിലായി എണ്ണ പുരട്ടി ചെറുതായൊന്ന് ഗ്യാസിന്റെ ഫ്ളൈമിൽ കാണിച്ചൊന്ന് ചൂടാക്കി എടുത്താൽ ഇത്തരത്തിൽ സ്റ്റക്കായി കഴിയുന്ന മിക്സിയുടെ ജാർ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

How To Preserve Fish Fresh For Long നമ്മൾ മീനും ഇറച്ചിയും എല്ലാം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ്. നമ്മൾ ഇത്തരത്തിൽ സൂക്ഷിക്കുന്ന നോൺവെജ് പദാർത്ഥങ്ങൾ എപ്പോഴും ഫ്രഷായി തന്നെ നിലനിൽക്കാനായി നമുക്ക് ഒരൽപ്പം ആപ്പിൾസൈഡ് വിനാഗിരി കൂടി ചേർത്ത് കണ്ടെയ്നറിൽ അടച്ചുവെച്ച് എത്ര കാലം വേണമെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാം. ഇതിന്റെ പുതുമ നിലനിർത്താൻ ഈ വിനാഗിരി സഹായിക്കുന്നതാണ്. അടുത്തതായി നമ്മൾ സാധാരണ മീൻ പൊരിക്കുമ്പോൾ വീടിന്റെ അകത്തളങ്ങളിൽ ഉണ്ടാകുന്ന ദുർഗന്ധം എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. മീൻ പൊരിച്ചെടുക്കുമ്പോൾ പാനിൽ എണ്ണ ചൂടായി മീൻ നിരത്തി വെച്ച് അതിന്റെ മുകളിലായി തണ്ടോടുകൂടി ഒരു വേപ്പില വെക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ദുർഗന്ധങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാം. അതോടൊപ്പം തന്നെ മീൻ കറി ഉണ്ടാക്കുമ്പോൾ കൂടുതൽ രുചിയും മണം നിലനിൽക്കാനായി ചെയ്യേണ്ട ഒരു ചെറിയ ടിപ്പാണ് ഇനി പറയുന്നത്. തീ ഓഫാക്കുന്നതിന് മുമ്പ് തണ്ടോട് കൂടി ഒരു കറിവേപ്പില മുകളിൽ വച്ച് കുറച്ച് സമയം അടച്ചുവെച്ച് വെക്കുകയാണെങ്കിൽ കറിക്ക് കൂടുതൽ മണവും രുചിയും കിട്ടും. നിത്യജീവിതത്തിൽ വളരെയധികം ഉപകാരപ്പെടുന്ന ഇത്തരത്തിലുള്ള ചെറിയ ചെറിയ ടിപ്പുകൾ നിങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുമല്ലോ. How To Preserve Fish Fresh For Long Video Credit : Resmees Curry World

How To Preserve Fish Fresh For Long

Also Read : ഇനി എത്രകാലം ആയാലും മീൻ ഫ്രഷ് ആയി ഇരിക്കും; മീൻ മാസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ അറബികൾ ചെയുന്ന സൂത്രം, വേഗം തന്നെ ചെയ്തുനോക്കൂ | How To Store Fish Fresh For Months

Advertisement