രണ്ടാഴ്ച്ച കഴിഞ്ഞാലും ദോശമാവ് പുളിച്ചു പോവില്ല; ഇങ്ങനെ മാവ് അരച്ച് വെച്ചാൽ എപ്പോഴും ഫ്രഷ് ആയി ഇരിക്കും, ദോശമാവ് പുളിക്കാതെ ഇരിക്കാൻ 3 കിടിലൻ ടിപ്പുകൾ | How To Store Dosa Batter For long Time

How To Store Dosa Batter For long Time

  • Use a Clean, Dry Container
  • Refrigerate Immediately After Fermentation
  • Do Not Fill the Container Fully
  • Always Use a Dry Spoon
  • Stir Only When Needed
  • Add Salt Only After Fermentation
  • Keep Batter at the Back of the Fridge
  • Separate Batter into Small Portions
  • Sprinkle a Few Drops of Oil on Top
  • Freeze for Very Long Storage

How To Store Dosa Batter For long Time : എല്ലാവർക്കും പൊതുവേ പ്രിയപ്പെട്ട പലഹാരമാണ് ദോശ. എന്നാൽ ദോശ തയ്യാറാക്കാൻ വച്ച മാവ് പുളിച്ചു പോയാൽ ആകെ കഷ്ടമാകും. പിന്നെ ദോശയുടെ രുചിയും നഷ്ടപ്പെടും. അടുക്കളയിൽ പലരെയും വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണിത്. സാധാരണ ഗതിയിൽ നമ്മൾ ദോശമാവ് തയ്യാറാക്കി വെക്കുമ്പോൾ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ദോശയോ ഇഡലിയോ തയ്യാറാക്കുന്ന സമയത്ത് മാവ് നന്നായി പുളിച്ച് കട്ടിയായി നമുക്ക് കഴിക്കാൻ പറ്റാത്ത രീതിയിലാകും. അതുകൊണ്ട് തന്നെ മിക്ക വീട്ടമ്മമാരും ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് മാവ് തയ്യാറാക്കി വയ്ക്കാറുള്ളത്.

ആയതിനാൽ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം നമുക്ക് മാവ് അരച്ചു വയ്ക്കേണ്ടി വരാറുണ്ട്. ഇങ്ങനെ തുടർച്ചയായി അരക്കുന്നത് കൊണ്ട് തന്നെ നമ്മുടെ മിക്സി പെട്ടെന്ന് ചൂടാവുകയും ചീത്തയായി പോവുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ ദോശമാവ് പുളിച്ചു പോകാതിരിക്കാൻ നമുക്ക് ചില പൊടിക്കൈകൾ പരീക്ഷിക്കാം. രണ്ടാഴ്ച വരെ മാവ് ഒട്ടുംതന്നെ പുളിച്ചു പോവാതെ നമുക്ക് സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കും. പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാതെ തന്നെ വളരെ നാച്ചുറൽ ആയ രീതിയിൽ എങ്ങനെ ദോശമാവ്‌ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം. ആദ്യമായി ദോശമാവ് തയ്യാറാക്കുന്നതിനായി നമ്മൾ മൂന്ന് ഗ്ലാസ് പച്ചരിയെടുക്കണം. ഇതേ ദോശമാവിന്റെ ബാറ്റർ കൊണ്ട് തന്നെ നമുക്ക് ഇഡലിയും തയ്യാറാക്കി എടുക്കാവുന്നതാണ്. പച്ചരി അളന്ന അതേ ഗ്ലാസ്സിൽ ഒന്നര ഗ്ലാസ് ഉഴുന്ന് കൂടെ മറ്റൊരു പാത്രത്തിലേക്ക് എടുക്കണം. നല്ല ക്വാളിറ്റിയുള്ള ഉഴുന്നെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അപ്പോഴാണ് നമുക്ക് പെർഫെക്റ്റ് ആയിട്ടുള്ള ദോശമാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുക.

അടുത്തതായി ഒരു രണ്ട് ടേബിൾ സ്പൂൺ ഉലുവ പച്ചരിയിലേക്ക് ചേർക്കണം. മാവ് ഒരുപാട് പൊളിച്ചു പോകാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇവ നല്ലപോലെ മൂന്നു പ്രാവശ്യം കഴുകിയെടുത്ത ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് നാലോ അഞ്ചോ മണിക്കൂർ കുതിരാനായി മാറ്റിവയ്ക്കണം. രണ്ടുമണിക്കൂർ പുറത്തും മൂന്ന് മണിക്കൂർ ഫ്രിഡ്ജിലും ആയിട്ടാണ് കുതിർത്തെടുക്കുന്നത്. ഇതാണ് മാവ് പുളിക്കാതിരിക്കാനുള്ള ആദ്യത്തെ ടിപ്പ്. കുതിർത്തെടുത്ത ഉഴുന്ന് വെള്ളത്തോടു കൂടെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത ശേഷം ഒട്ടും തരികളില്ലാതെ നല്ലപോലെ അരച്ചെടുക്കണം. ഉഴുന്ന് മുഴുവനായും അരച്ചെടുത്ത ശേഷം ഉഴുന്ന് കുതിർത്തെടുത്ത ബാക്കി വെള്ളവും പച്ചരിയും മിക്സിയുടെ ജാറിലേക്ക് ചേർത്ത് അതിലേക്ക് കുറച്ച് ഐസ് ക്യൂബും ഒരു പിടി ചോറും കൂടെ ചേർത്ത ശേഷം നല്ലപോലെ അരച്ചെടുക്കണം. ശേഷം നേരത്തെ അരച്ചുവച്ച ഉഴുന്നിലേക്ക് ഒഴിച്ച് ചേർക്കണം. നമ്മുടെ കൈ ഉപയോഗിച്ച് അരച്ചുവച്ച മാവ് നല്ലപോലെ 5 മിനിറ്റ്‌ ഇളക്കി യോജിപ്പിച്ചെടുക്കണം എന്നതാണ് അടുത്ത ടിപ്പ്.

അടുത്തതായി ഒരു ബേസിനിൽ വെള്ളമെടുത്ത് അതിലേക്ക് അരച്ചെടുത്ത മാവ് ഇറക്കി വച്ച് അരമണിക്കൂറോളം തണുപ്പിച്ചെടുക്കണം എന്നതാണ് മാവ് പുളിക്കാതിരിക്കാനുള്ള മറ്റൊരു ടിപ്പ്. അരമണിക്കൂറിന് ശേഷം തുറന്നു നോക്കുമ്പോൾ ചെറിയ ബബിൾസ് കാണുകയാണെങ്കിൽ ഫെർമെന്റേഷൻ തുടങ്ങിയെന്നാണ് അർഥം. ഈ സമയം നമുക്ക് മാവ് ഫ്രിഡ്‌ജിലേക്ക് മാറ്റി രണ്ടാഴ്ചയോളം പുളിച്ച് പോവാതെ കട്ടിയാവാതെ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സ്റ്റോർ ചെയ്യാനായി ദോശ മാവ് തയ്യാറാക്കുമ്പോൾ ഉപ്പ് ആ സമയം ചേർക്കരുത്. പിന്നീട് ദോശ തയ്യാറാക്കുന്ന സമയമാകുമ്പോൾ മാത്രം ആവശ്യാനുസരണം ചേർത്താൽ മതിയാകും. How To Store Dosa Batter For long Time Video Credit : Resmees Curry World

Also Read : കടയിൽ നിന്നും കിട്ടുന്ന ദോശ മാവിന്റെ രഹസ്യം ഇതാണ്; ഇങ്ങനെ മാവരച്ചാൽ 2 ആഴ്ച വരെ ഇരിക്കും, ഒട്ടും പുളിക്കില്ല | Easy Crispy Dosa Tips

Dosa BatterHow To Store Dosa Batter For longHow To Store Dosa Batter For long TimeStore Dosa Batter For longStore Dosa Batter For long Time
Comments (0)
Add Comment