How To Store Vegetables For Long : നമ്മുടെയെല്ലാം വീടുകളിൽ ഒരു ആഴ്ചത്തേക്ക് അല്ലെങ്കിൽ രണ്ടാഴ്ചത്തേക്ക് ഒക്കെയുള്ള പച്ചക്കറികൾ ഒരുമിച്ച് വാങ്ങി കൊണ്ടുവരുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഇത്തരത്തിൽ വാങ്ങിക്കൊണ്ടു വരുന്ന പച്ചക്കറികൾ ശരിയായ രീതിയിൽ അല്ല സൂക്ഷിച്ച് വയ്ക്കുന്നത് എങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം അവ കൃത്യമായി കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. അതിനായി ചെയ്തു നോക്കാവുന്ന കുറച്ച് ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ കടകളിൽ നിന്നും പച്ചക്കറികൾ വാങ്ങി കൊണ്ടു വരുമ്പോൾ ചെയ്യേണ്ട ഒരു കാര്യം എല്ലാ പച്ചക്കറികളെയും ഒരു വലിയ മുറത്തിലേക്കോ മറ്റോ ഇട്ട് കൃത്യമായി വേർതിരിച്ചെടുക്കുക. ശേഷം അതിൽ നിന്നും ഓരോ പച്ചക്കറിയായി എടുത്ത് അത് രണ്ടോ മൂന്നോ തവണ വെള്ളത്തിൽ നല്ലതുപോലെ കഴുകി എടുക്കുക. പച്ചക്കറികൾ കഴുകിയെടുക്കുമ്പോൾ അല്പം ഉപ്പോ, വിനാഗിരിയോ ആ വെള്ളത്തിൽ ഒഴിക്കുന്നത് വളരെയധികം നല്ലതാണ്.
ഇത്തരത്തിൽ കഴുകിയെടുത്ത പച്ചക്കറികൾ ഒരു ടൗവലോ മറ്റോ ഉപയോഗിച്ച് വെള്ളം പൂർണ്ണമായും തുടച്ച് കളഞ്ഞതിനു ശേഷം പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ശേഷം ബീൻസ് പോലുള്ള പച്ചക്കറികൾ ആണെങ്കിൽ അവ ആവശ്യമുള്ള രീതിയിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. അതേസമയം കോവയ്ക്ക,തക്കാളി പോലുള്ള പച്ചക്കറികൾ എല്ലാം അതേപടി തന്നെ സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. അതിനുശേഷം അരിഞ്ഞുവെച്ച പച്ചക്കറികൾ രണ്ടോ മൂന്നോ സിപ്പ് കവറുകളിലായി ഇട്ട് നല്ലതുപോലെ ടൈറ്റ് ആക്കി വയ്ക്കുക. അതല്ലെങ്കിൽ എയർ ടൈറ്റ് ആയ കണ്ടെയ്നറുകൾ വീട്ടിൽ ഉണ്ടെങ്കിൽ അതിലും അരിഞ്ഞു വെച്ച പച്ചക്കറികൾ ഇട്ട് സൂക്ഷിക്കാവുന്നതാണ്. അരിഞ്ഞെടുക്കാത്ത പച്ചക്കറികളും ഇതേ രീതിയിൽ കവറിലോ അതല്ലെങ്കിൽ എയർടൈറ്റ് കണ്ടെയ്നറുകളിലോ അടച്ചു സൂക്ഷിക്കുക.
തക്കാളി പോലുള്ള പച്ചക്കറികൾ സൂക്ഷിക്കുന്നതിനായി വെള്ളം പൂർണമായും കളഞ്ഞതിനുശേഷം ഒന്നോ രണ്ടോ ടിഷ്യൂ പേപ്പർ അല്ലെങ്കിൽ ന്യൂസ് പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞതിനു ശേഷം ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാവുന്നതാണ്. സിപ്പ് ലോക്ക് കവറുകളിലോ എയർ ടൈറ്റ് കണ്ടെയ്നറുകളിലോ ആക്കി സൂക്ഷിക്കുന്ന ഇത്തരം പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ നല്ല ഫ്രഷ്നസ് കൂടി തന്നെ ഉപയോഗിക്കാനായി സാധിക്കും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. How To Store Vegetables For Long Video Credit : E&E Kitchen