How To Straighten Teeth Without Braces
- Clear Aligners (Invisalign-type)
These are transparent plastic trays that slowly shift teeth into the correct position. - Dental Veneers (For Cosmetic Correction)
Veneers don’t move teeth but make them look straight by reshaping the surface. - Dental Bonding
A tooth-colored resin is added to reshape your teeth to appear aligned.
How To Straighten Teeth Without Braces : നിരതെറ്റിയ പല്ലുകൾ നമ്മളിൽ പലരുടെയും ചിരിയെ തടയാറുണ്ട്. നമുക്ക് ഇതിനറിയാവുന്ന ഏക പരിഹാരം പല്ലിൽ കമ്പിയിടുക, മാസങ്ങളോളം വേദന സഹിക്കുക എന്നതാണ്. കമ്പി ഇട്ടാൽ തന്നെയും അത് ചിരിയെ ബാധിക്കുന്നു എന്നത് പലരെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. അതുകൊണ്ട് തന്നെ പലരുടെയും ആഗ്രഹവും കമ്പിയിടാതെ പല്ലിന്റെ നിര ശരിയാക്കാൻ പറ്റുക എന്നതാണ്. എന്നാൽ ഇപ്പോഴത് പ്രാവർത്തികമാക്കാൻ കഴിയും. അത് എങ്ങനെയാണെന്ന് നോക്കാം.
ദന്തൽ ചികിത്സാരംഗത്ത് ഏറ്റവും ആധുനികമായ ഒന്നാണ് ഇൻവിസിബിൾ അലൈനേർ. പേര് പോലെ തന്നെ പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകൾ ആണ് ഇവ. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവിൽ തയ്യാറാക്കുന്ന ഇൻവിസിബിൾ അലൈനേർസ് പല്ലിന് സാധാരണ നൽകുന്ന കമ്പിയെക്കാളും മികച്ച ഫലമാണ് നൽകുന്നത്. ഡെന്റൽ സ്പെഷ്യലിസ്റ്റ് രോഗിയുടെ പല്ലിന്റെയും മോണയുടെയും സ്കാൻ എടുത്തതിനുശേഷം ആ സ്കാൻ റിപ്പോർട്ട് ലാബിലേക്ക് അയക്കുകയും ലാബ് ടെക്നീഷ്യനും ഓർത്തോഡോണ്ടിസ്റ്റും ചേർന്ന് ഡിസൈൻ ചെയ്ത് ഒരു സെറ്റ് ഓഫ് ട്രേ തയ്യാറാക്കുകയുമാണ് ചെയ്യുന്നത്. എത്ര സെറ്റ് ഓഫ് ട്രേ വേണമെന്നത് റിസൾട്ടിൽ നിന്നും ഡോക്ടർ ആണ് തീരുമാനിക്കുന്നത്. ഒരു സെറ്റ് ഓഫ് ട്രേ ഉപയോഗിക്കുന്നത് രണ്ടാഴ്ചത്തേക്കാണ്. എത്ര ട്രേ വേണമെന്ന് എത്ര ട്രേ ഉപയോഗിച്ചാൽ അവരുടെ പല്ല് ഭംഗിയാകും എന്നും ഡോക്ടർക്ക് നേരത്തെ പറയാനാകും.
ആഹാരം കഴിക്കുന്ന സമയത്തും ബ്രഷ് ചെയ്യുമ്പോഴും അനായാസമായി ഊരി വയ്ക്കാനും തിരിച്ച് വയ്ക്കാനും സാധിക്കുന്ന ഒന്നാണിത്. വേദന ഉണ്ടാകുമെന്ന പേടിയും വേണ്ട. വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന ഒന്നാണ് ഇൻവിസിബിൾ അലൈനേർ. മിനുസമാർന്ന പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. എല്ലാ അപ്പോയിൻമെന്റിനും എത്താൻ കഴിയാത്ത ആളുകൾ, മെറ്റാലിക് ബ്രേസുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർ, ദൂരെ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ആളുകൾ തുടങ്ങിയവർക്ക് ഇത് കൂടുതൽ പ്രയോജനകരമാകും. മെറ്റാലിക് ബ്രേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വായ വളരെ വൃത്തിയായി സൂക്ഷിക്കാൻ അലൈനേഴ്‌സ് ഉപയോഗിച്ച് സാധിക്കും.
ഏതു പ്രായക്കാർക്കും ഈ രീതി ഉപയോഗിച്ച് പല്ലുകളെ ഭംഗിയാക്കാൻ സാധിക്കും. പല്ലും മോണയുമെല്ലാം ആരോഗ്യകരമായിരിക്കുന്ന അവസ്ഥയാണെങ്കിൽ 14 വയസ്സു മുതൽ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാർക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യത്തിനു മുൻതൂക്കം നൽകുന്ന ആളുകൾ ഇപ്പോൾ കൂടുതലും ഉപയോഗിക്കുക ഇത്തരത്തിലുള്ള ക്ലിപ്പുകളെയാണ്. ഇത് ആഹാരസമയത്തും ബ്രഷ് ഉപയോഗിക്കുമ്പോഴും എല്ലാം അഴിച്ചുമാറ്റി കൃത്യമായ രീതിയിൽ വായ് കഴുകി വൃത്തിയാക്കിയതിനു ശേഷം തിരികെ വയ്ക്കാവുന്നതാണ് എന്നതാണ് ഏറ്റവും ആകർഷകം. ആഴ്ചയിൽ കൃത്യമായ ഇടവേളകളിൽ മാറ്റിയിടുന്ന ഇൻവിസിബിൾ അലൈനേഴ്‌സ് ഒരു ഡെന്റിസ്റ്റുമായിട്ടുള്ള കൂടിയാലോചനക്ക് ശേഷം മാത്രം വേണം ആവശ്യക്കാർ തിരഞ്ഞെടുക്കാൻ. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ട് നോക്കൂ. How To Straighten Teeth Without Braces Video Credit : L bug media