അരിയും ഉഴുന്നും വേണ്ട; ഇഡ്ഡലി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, 5 മിനിറ്റിൽ ഇരട്ടി രുചിയിൽ പഞ്ഞി പോലത്തെ ഓട്സ് ഇഡ്ഡലി.!! Instant Oats Idli Recipe

Instant Oats Idli Recipe : പ്രഭാത ഭക്ഷണം ആരോഗ്യകരമാക്കിയാലോ. ഓട്സ് ഇങ്ങനെ കൊടുത്താൽ ആരും വേണ്ട എന്ന് പറയില്ല. ഇഡ്ഡലി മിക്കവർക്കും ഇഷ്ടമാണല്ലോ. ഇനി മുതൽ അല്പം വ്യത്യസതമായി ഇഡ്ഡലി തയ്യാറാക്കി നോക്കിയാലോ. അരിയും ഉഴുന്നും വേണ്ട… 10 മിനിറ്റിനുള്ളിൽ പഞ്ഞി പോലുള്ള ഇഡ്ഡലി ആയാലോ. വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഓട്സ് ഇഡലി തയ്യാറാക്കാം. Ingredients :

  • ഓട്സ് – 1 കപ്പ്‌
  • റവ -1/2 കപ്പ്‌
  • തൈര് – 1/2 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • ബേക്കിങ് സോഡ – 1പിഞ്ച്
  • അണ്ടി പരിപ്പ് – ആവശ്യത്തിന്

ഓട്സ് ഇഡലി ഉണ്ടാക്കാനായി ആദ്യം ഒരു നോൺസ്റ്റിക്ക് പാൻ എടുത്ത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ്‌ ഓട്സ് ചേർത്ത് കൊടുക്കാം. ലോ ഫ്ലെയിമിൽ വെച്ച് ഓട്സ് നന്നായി ചൂടാക്കിയ ശേഷം ഇനി അത് ഒരു പാത്രത്തിലേക്ക് മാറ്റാം. ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഓട്സ് ചേർത്ത് കൊടുത്ത് നല്ല പോലെ പൊടിയാക്കിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരക്കപ്പ് റവ ചേർത്ത് കൊടുക്കണം. റവ ഒന്ന് ചൂടായി വരുമ്പോൾ പൊടിച്ച് വെച്ച ഓട്സ് കൂടി ചേർത്ത് എല്ലാം കൂടി നന്നായി മിക്സ്‌ ചെയ്തതിന് ശേഷം ലോ ഫ്ലെയിമിൽ ഒരു മിനിറ്റ് ചൂടാക്കിയെടുക്കാം. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റാം. ഇത് നല്ല പോലെ തണുത്തതിന് ശേഷമാണ് ഇഡലി മാവ് തയ്യാറാക്കിയെടുക്കുന്നത്‌.

തണുത്തതിന് ശേഷം ഇതിലേക്ക് അരക്കപ്പ്‌ തൈരും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്‌തെടുക്കാം. ഇതിലേക്ക് കുറച്ച് വെള്ളം കൂടെ ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ ഇളക്കി യോജിപ്പിക്കാം. ശേഷം ഒരു നുള്ള് ബേക്കിംഗ് സോഡയും കുറച്ച് വെള്ളവും കൂടി ചേർത്ത് ഇഡലി മാവിന്റെ പാകത്തിൽ കലക്കിയെടുക്കാം. ശേഷം അടച്ച് വെച്ച് പത്ത് മിനിറ്റ് മാറ്റി വെക്കാം. ഇഡലി തയ്യാറാക്കാനായി ഇഡലി പാത്രത്തിൽ കുറച്ച് എണ്ണ തടവി കൊടുക്കാം. മാവ് ഓരോ കുഴിയിലും ഒഴിച്ച് കൊടുക്കാം. ഓരോ ഇഡലിയുടെ മേലെയും അണ്ടിപ്പരിപ്പ് വെച്ച് കൊടുക്കാം. ശേഷം അടച്ച് വെച്ച് 15 മുതൽ 20 മിനിറ്റ് വരെ വേവിച്ചെടുക്കാം. ഹെൽത്തി ആയ ഓട്സ് ഇഡലി തയ്യാർ. വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഓട്സ് ഇഡലി ഇനി നിങ്ങൾക്കും ഈസിയായി തയ്യാറാക്കാം.

Instant Oats Idli Recipe
Comments (0)
Add Comment