ഒരു ചായക്ക് രണ്ട് വട മതി; വളരെ പെട്ടന്നൊരു കിടിലൻ റവ വട, നാലുമണി കട്ടനൊപ്പം ഈ മൊരിഞ്ഞ വട കൂടെ ഉണ്ടെങ്കിൽ പൊളിയാ

Instant Rava Vada Recipe : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് വട. നല്ല ചൂട് പരിപ്പുവടയും ഉഴുന്നുവടയും ഒക്കെ കൂട്ടി ഒരു ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. അതിൽ നിന്നും വ്യത്യസ്തമായി ഒരു റവ വട കഴിച്ചാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു പലഹാരമാണിത്.

  • റവ – ഒരു കപ്പ്
  • സവാള – 1 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
  • വെള്ളം – 2 കപ്പ്
  • തേങ്ങാ ചിരകിയത്
  • ഇഞ്ചി – ചെറിയ കഷ്ണം
  • പച്ചമുളക് – 2 എണ്ണം
  • മഞ്ഞൾപൊടി – അര സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്

വളരെ പെട്ടെന്ന് നല്ല മൊരിഞ്ഞ വട വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ തേങ്ങാ ചിരകിയത് ഇട്ടു കൊടുക്കാം. ചെറുതായി ചൂടായി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. വേറൊരു പാനിൽ വെള്ളം എടുക്കാം.ആവശ്യത്തിന് ഉപ്പും

മഞ്ഞൾപൊടിയും മിക്സ് ചെയ്ത ശേഷം അടുപ്പത്തു വെക്കാം. വെളളം തിളച്ചു വരുമ്പോൾ കുറഞ്ഞ തീയിൽ വെച്ച് അതിലേക്ക് റവ ചേർത്ത്‌ കൊടുക്കാം. റവ നന്നായി കുറുകി വന്നാൽ ഈ മിക്സിലേക്ക് മറ്റു ചേരുവകൾ എല്ലാം ഇട്ടു കൊടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. Instant Rava Vada Recipe Video Credit : Rithus Food World

Instant Rava Vada Recipe

Also Read : ചായക്കടയിലെ നല്ല നാടന്‍ മൊരിഞ്ഞ ഉഴുന്നു വടയും കിടിലന്‍ ചമ്മന്തിയും; പാത്രം കാലിയാകുന്ന വഴി അറിയില്ല | Easy Crispy Uzhunnu Vada Recipe

Instant Rava Vada RecipeInstant Vada RecipeRava Vada RecipeVada Recipe
Comments (0)
Add Comment