ഒറ്റയടിക്ക് 10 കിലോ കുറക്കാം; ഏത് പൊണ്ണത്തടിയനും മെലിഞ്ഞിരിക്കും, ആയുസ് കൂട്ടാനും യുവത്വം നിലനിര്‍ത്താനും ഇത് ശീലമാക്കൂ | Intermittent Fasting
Intermittent Fasting : ശരീരത്തെ വെല്ലുവിളിക്കാൻ നിന്നാൽ ശരീരം നമുക്ക് പണി തരും. ഈ സിമ്പിൾ ഡയറ്റ് ചിട്ടയായി നോക്കൂ, 10 കിലോ കുറയ്ക്കാൻ എളുപ്പ വഴി. അടുത്ത കാലത്തായി ഏറെ പ്രചാരം നേടിയ ഡയറ്റ് പ്ലാനാണ് ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ് (Intermittent Fasting) അഥവാ ഇടവിട്ടുള്ള ഉപവാസ രീതി. പലർക്കും ഈ ഡയറ്റ് രീതി കുറച്ചൊക്കെ അറിയാമെങ്കിലും മുക്കും മൂലയും മാത്രം അറിഞ്ഞുകൊണ്ട് ഈ ഡയറ്റ് പിന്തുടർന്നാൽ ചിലപ്പോൾ പണി കിട്ടിയെന്ന് വരാം. അതിനാൽ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ് ശരിയായി മനസ്സിലാക്കി വ്യക്തമായ ധാരണയോടെ ഒരു ലൈഫ്സ്റ്റൈലായി കൊണ്ടുപോകാനുള്ള ശരിയായ നിർദ്ദേശങ്ങൾ നോക്കാം.
എന്താണ് ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ്? ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പലരും ഫാസ്റ്റിംങ് ചെയ്യുന്നവരാണ്. 8, 10, 12 മണിക്കൂര്‍ ഉറങ്ങുന്നവരായിരിക്കും പലരും. അത്രയും നേരം ഭക്ഷണമോ പാനീയമോ ഇല്ലാതെ നാം ഇരിക്കുന്നവരാണ്. ഇത് കൂടാതെ 14 മുതൽ 16 മണിക്കൂർ വരെ ഫാസ്റ്റിങ് ചെയ്യുന്നതാണ് ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊഴുപ്പ് കുറയ്ക്കാനും പേശീകൾക്ക് ബലം കൂട്ടാനും ആയുസ് കൂട്ടാനും യുവത്വം നിലനിര്‍ത്തുവാനും ചർമ്മം മനോഹരമായി കാത്തുസൂക്ഷിക്കാനുമൊക്കെ ഇത് സഹായിക്കും.
ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ് പിന്തുടര്‍ന്ന് നെഞ്ചെരിച്ചിൽ, പിരിമുറുക്കം ഇവയൊക്കെ ഇല്ലാതാക്കാനാവുമെന്നും പഠനങ്ങളുണ്ട്. പലരും പിന്തുടരുന്ന മറ്റ് ഡയറ്റ് പ്ലാനുകളിൽ നിന്ന് ഇത് വ്യത്യസ്തമായിരിക്കുന്നത് ഇതിൽ ഇന്ന ഭക്ഷണം കഴിക്കണം ഇന്നത് കഴിക്കരുത് എന്ന് പറയുന്നില്ല എന്നതാണ്. വിദേശ രാജ്യങ്ങളിൽ ജംഗ് ഫുഡ് പോലും കഴിച്ചുകൊണ്ട് ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ് ഫോളോ ചെയ്യുന്നവരുണ്ട്. പ്രത്യേക നിയമങ്ങളോ നിബന്ധനകളോ ഇല്ലാത്തതിനാൽ തന്നെ നിരവധി പേരാണ് ഈ ഡയറ്റ് ഫോട്ടോ ചെയ്യുന്നത്.
8-16 പാറ്റേൺ : വിവിധ പാറ്റേണുകളിൽ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ് നടത്താം. 8-16, 16-8, 24 പാറ്റേൺ ഫാസ്റ്റിങ് അങ്ങനെ പല രീതികള്‍ പ്രചാരത്തിലുണ്ട്. ഇതിൽ കൂടുതൽ പേരും പിന്തുടരുന്നത് എട്ട് മണിക്കൂർ ആഹാരം കഴിക്കുക 16 മണിക്കൂർ ഉപവാസം എന്ന 8-16 പാറ്റേണും, ആഴ്ചയിൽ രണ്ട് ദിവസം ഉപവാസം എന്ന 24 പാറ്റേണുമാണ്.
നമ്മുടെ ശരീരത്തിൽ ദഹന പ്രക്രിയയുണ്ട് (ഡയജഷൻ) അതോടൊപ്പം റിപ്പയറിംഗ് (പുതുക്കൽ) പ്രക്രിയയുമുണ്ട്. ശരീരത്തിലെ പഴയ കോശങ്ങൾക്ക് പകരം പുതിയ കോശങ്ങൾ പുനരുജ്ജീവിപ്പിക്കലാണ് റിപ്പയറിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ ജീവിതശൈലി മൂലം ശരീരത്തിൽ റിപ്പയറിംഗിന് സമയമില്ലാത്ത അവസ്ഥ കണ്ട് വരാറുണ്ട്. നല്ല ഉറക്കം ലഭിച്ചാലെ ഈ റിപ്പയറിംഗ് ഭംഗിയായി നടക്കൂ.
രാത്രിയിൽ 6-7ന് മുന്നേ ആഹാരം കഴിക്കണെന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. അത് പ്രധാനമായും നമ്മള്‍ കഴിച്ച ഭക്ഷണം ദഹിച്ച ശേഷം മാത്രം ഉറങ്ങാൻ കിടക്കണം എന്നതാണ് അർത്ഥമാക്കുന്നത്. ഇത് പ്രകാരം 11 മണിയാവുമ്പോള്‍ ഉറങ്ങാൻ കിടന്നാൽ ദഹന പ്രക്രിയ തീർന്ന് റിപ്പയറിംഗ് ശരീരത്തിൽ ആരംഭിക്കും. അന്നത്തെ ഭക്ഷണത്തിൽ നിന്ന് ശരീരത്തിൽ കടന്നുകൂടിയ വിഷാംശങ്ങളും മറ്റും പുറന്തള്ളി പുതിയ കോശങ്ങൾ പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയ ഇങ്ങനെ തുടങ്ങും. തലച്ചോറിലും പുതിയ കോശങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും.
അതിനാൽ നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങുമ്പോള്‍ റിപ്പയറിംഗ് നന്നായി നടക്കും. ഈ രീതിയിൽ കാര്യങ്ങൾ പിന്തുടരുന്നവർക്ക് അമിതവണ്ണം, ദഹനക്കേട്, മലബന്ധം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാനിടയില്ല. നമ്മുടെ ശരീരത്തെ മനസ്സിലാക്കി അതിന്‍റെ ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കുക. അല്ലാതെ നമ്മുടെ ശരീരത്തെ വെല്ലുവിളിക്കാൻ നിന്നാൽ ശരീരം നമുക്ക് പണി തരും. പണി തരുന്ന രീതിയാണ് മലബന്ധമായും മറ്റും വരാറുള്ളത്. ഈയൊരു ഫാസ്റ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത് ദഹനപ്രക്രിയ നന്നായി നടന്ന ശേഷം റിപ്പയറിംഗ് ആരംഭിക്കണമെന്നതാണ്.
നമ്മള്‍ രാത്രി 7ന് ഭക്ഷണം കഴിച്ചാലും ശരീരത്തിൽ റിപ്പയറിംഗ് പ്രക്രിയയിലേക്ക് പോകുന്നത് 11 മണിയോടെയാണ്. അതിനിടയിൽ വീണ്ടും ഭക്ഷണം കഴിക്കാൻ നിന്നാൽ ഇന്‍റര്‍മിറ്റെന്‍റ് ഫാസ്റ്റിങ് അവിടെ ബ്രേക്ക് ആവും. ഈയൊരു രീതിയിലാണ് ഇന്‍റര്‍മിറ്റെന്‍റ് ഫാസ്റ്റിങ് പോകുന്നത്. ഈയൊരു രീതിയിൽ തുടര്‍ച്ചയായി കുറെ ദിവസങ്ങള്‍ പോയാൽ ശരീരത്തിൽ ഒരു ഹോർമോൺ ഉണ്ടാകും. ഹ്യൂമൺ ഗ്രോത്ത് ഹോർമോൺ (എച്ച്.ജി.എച്ച്). ഇതിന്‍റെ പ്രത്യേകത ശരീരത്തിലെ ഫാറ്റ് ബേണിങ് പ്രോസസ് എളുപ്പത്തിലാക്കുമെന്നതാണ്. അതോടൊപ്പം പേശീ ബലം( മസിൽ ഗെയിൻ) വര്‍ധിപ്പിക്കും.
പട്ടിണി കിടക്കേണ്ട : അതാണ് ഇന്‍റര്‍മിറ്റെന്‍റ് ഫാസ്റ്റിങ് മറ്റ് ഡയറ്റ് പ്ലാനുകളിൽനിന്നും വ്യത്യസ്തമാകുന്നത്. പല ഫാസ്റ്റിങ് രീതികളിലും ഭക്ഷണം ഒട്ടും കഴിക്കാതിരുന്നും പട്ടിണികിടക്കലും മറ്റുമൊക്കെയായി അങ്ങനെയൊക്കെ പോകുമ്പോള്‍ മസിൽ കൂടി നഷ്ടപ്പെടുകയാണ്. ഫാറ്റിനോടൊപ്പം, ഇത് ഇമ്മ്യൂണിറ്റിയും കുറക്കാൻ കാരണമാകും.
ഇന്‍റര്‍മിറ്റെന്‍റ് ഫാസ്റ്റിങ് (Intermittent Fasting) മൂലമുള്ള മറ്റൊരു ഗുണം ഇൻസുലിൻ സെൻസിറ്റിവിറ്റിയാണ്. ശരീരത്തിൽ ഇൻസുലിന്‍റെ തോത് ഗണ്യമായി കുറയും. അപ്പോ കൊഴുപ്പ് വേഗത്തിൽ ഇല്ലാതാക്കാൻ ശരീരത്തിനാകും. അങ്ങനെ ഫാറ്റ് ബേണിങ് പ്രൊസസ് വേഗത വര്‍ധിക്കും. മറ്റൊരു ഗുണം സെല്ലുലാര്‍ റിപ്പയറിംഗ് പ്രോസസാണ്. ദഹനം കഴിഞ്ഞ് ശരീരം റിപ്പയറിംഗ് പ്രക്രിയയിലേക്ക് പോകുമ്പോള്‍ ശരീരത്തിലെ വിഷാംശമുള്ള വസ്തുക്കളെല്ലാം നീക്കി ശരീരം പുനരുജ്ജീവിപ്പിക്കും.
അതിനാൽ തന്നെ പ്രമേഹ രോഗികള്‍ക്ക് ഇന്‍റര്‍മിറ്റെന്‍റ് ഫാസ്റ്റിങ് ഏറെ നല്ലതാണ്. ഇത് ഇൻസുലിൻ ലെവൽ കുറയ്ക്കും എന്നതുകൊണ്ടാണിത്. കൂടാതെ ശരീരത്തിൽ മെറ്റബോളിസം ബൂസ്റ്റ് ചെയ്യാൻ സഹായിക്കും. അങ്ങനെ ആയുസ് കൂട്ടാൻ കാരണമാകും. മരണത്തിന് കാരണമാകുന്ന ശരീരത്തിലെ ഡവലപ്മെന്‍റ് ഡിസോര്‍ഡേഴ്സ് ഇതിലടെ മാറ്റാനാകും. സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുന്ന പലരിലും ഇല്ലാത്ത ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഇന്‍റര്‍മിറ്റെന്‍റ് ഫാസ്റ്റിങ് പിന്തുടരുന്നവരിൽ കണ്ടെത്തിയ പഠനങ്ങളുണ്ട്.
മറ്റൊന്ന് ഓരോരുത്തര്‍ക്കും വിശപ്പിന്‍റെ സൈക്കിള്‍ മനസ്സിലാക്കാനാകുമെന്നതാണ്. ഭക്ഷണമില്ലാതെ നമുക്ക് എത്ര നേരം പിടിച്ച് നിൽക്കാനാകുമെന്ന് അറിയാൻ ഇത് സഹായിക്കും. നല്ല രീതിയിൽ വിശന്നാലേ ഭക്ഷണം കഴിക്കൂ എന്നതിനാൽ തന്നെ ഭക്ഷണത്തിന്‍റെ യഥാർത്ഥ സ്വാദും തിരിച്ചറിയാനാകും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നതിനാൽ തന്നെ മറ്റ് അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയും. ചർമ്മത്തിന് തിളക്കം വര്‍ധിപ്പിക്കും. അതിനാൽ വെറും വെയ്റ്റ് ലോസ് ഡയറ്റ് പ്ലാൻ മാത്രമല്ലിതെന്ന് പറയാം. 101 ശതമാനം റിസൽട്ട് തരുന്ന ഈ സീരീസിലെ വീഡിയോകള്‍ ഓരോ ദിവസവും ഇനി അപ്‍ലോഡ് ചെയ്യുന്നതാണ്. Intermittent Fasting Video Credit : Happy Vibes By Tulasi
