ഇത്രയും ക്ലീൻ ആകുമെന്ന് വിചാരിച്ചില്ല; അഴുക്ക് പിടിച്ച അയൺ ബോക്സ് വെറും 2 മിനിറ്റിൽ വൃത്തിയാക്കാം, ഇതുപോലെ ചെയ്താൽ ശരിക്കും ഞെട്ടും | Iron Box Cleaning Tip
Iron Box Cleaning Tip : വസ്ത്രങ്ങൾ ഇസ്തിരിയിടാൻ എടുക്കുമ്പോഴായിരിക്കും പലപ്പോഴും ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞിരിക്കുന്നതായോ അല്ലെങ്കിൽ അഴുക്ക് പിടിച്ചതായോ കാണുന്നത്. നമ്മൾ വരുത്തുന്ന ചെറിയ അശ്രദ്ധ മതി ഇസ്തിരിപ്പെട്ടി കരിയാനും അടിയിൽ പറ്റിപ്പിടിയ്ക്കാനും. എന്നാൽ പിന്നെ ഇതങ്ങ് വൃത്തിയാക്കിയേക്കാം എന്ന് വിചാരിക്കുമ്പോൾ ചിലപ്പോൾ അതോട് കൂടി ഇസ്തിരിപ്പെട്ടി വേറെ വാങ്ങിക്കേണ്ട അവസ്ഥ വരും.
എന്നാൽ വെറും രണ്ട് മിനിറ്റിൽ ഇസ്തിരിപ്പെട്ടിയിൽ കരിഞ്ഞൊട്ടിപ്പിടിച്ചിരിക്കുന്ന ഏത് കറയേയും അഴുക്കിനെയും ഇല്ലാതാക്കാം. അതിനായി ചില പൊടിക്കൈകൾ ഉണ്ട്. ഇത് ഇസ്തിരിപ്പെട്ടിയ പുതിയതു പോലെ തന്നെ തിളക്കമുള്ളതാക്കി മാറ്റും. ഇതിനായി ആദ്യം നമ്മൾ എടുക്കുന്നത് പാരസെറ്റമോൾ അല്ലെങ്കിൽ പെനഡോളാണ്. ആദ്യം തന്നെ ഇസ്തിരിപ്പെട്ടി ഓൺ ചെയ്തു വെച്ച ശേഷം നല്ലപോലെ ചൂടാക്കി എടുക്കണം.
അയേൺ ബോക്സ് ഉയർന്ന ചൂടിൽ തിരിച്ച് വച്ച് നന്നായി ചൂടായി വരുമ്പോൾ എടുത്തു വച്ച ഗുളിക ഉപയോഗിച്ച് കറ പിടിച്ച ഭാഗത്ത് നന്നായി ഉരച്ചു കൊടുക്കണം. അഴുക്കുള്ള എല്ലാ ഭാഗത്തും ഇത്തരത്തിൽ ഉരച്ചു കൊടുത്ത ശേഷം ഒരു തുണിയോ അല്ലെങ്കിൽ ടിഷ്യൂവോ ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം. ഇത്തരത്തിൽ തുടച്ചെടുക്കുമ്പോൾ തന്നെ വളരെ എളുപ്പത്തിൽ കറ നീങ്ങി വരുന്നതായി നമുക്ക് കാണാം.
ഇത്തരത്തിൽ ചൂടുള്ള അയേൺ ബോക്സിൽ വൃത്തിയാക്കി എടുക്കുമ്പോൾ കൈ പൊള്ളാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇതേ പ്രക്രിയ നമുക്ക് ഉപ്പ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. ഇവിടെ നമ്മൾ ഒരു ഗുളിക വെച്ചാണ് കറ നീക്കം ചെയ്തത്. എന്നാൽ കറ കൂടുന്നതിനനുസരിച്ച് നമ്മളെടുക്കുന്ന ഗുളികയുടെ എണ്ണവും കൂട്ടേണ്ടി വരും. വെറും രണ്ടു മിനിറ്റിൽ പുതിയത് പോലെ വെട്ടി തിളങ്ങുന്ന അയൺ ബോക്സ് ഇതാ കണ്ടോളൂ. ദിവസേന അയേൺ ബോക്സ് ഉപയോഗിക്കുന്ന എല്ലാ വീട്ടുകാർക്കും വളരെ പ്രയോജനകരമായ ഈ ടിപ്പ് പരീക്ഷിച്ച് നോക്കാൻ മറക്കരുതേ. Iron Box Cleaning Tip Video Credit : Malayali Corner