Jack Fruit Remedy For Knee Pain
Jack Fruit Remedy For Knee Pain : എത്ര വിട്ടുമാറാത്ത ശരീര വേദനയും ഇല്ലാതാക്കാൻ പ്ലാവില ഇങ്ങിനെ ഉപയോഗിച്ചാൽ മതി. തണുപ്പുകാലത്ത് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടാകുന്ന വേദനകൾ. ഇതിനായി എത്ര പെയിൻ കില്ലറുകൾ കഴിച്ചാലും ചിലപ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതിനു പരിഹാരമായി വീട്ടിൽ തന്നെ ലഭിക്കുന്ന പ്ലാവില ഉപയോഗിച്ച് എങ്ങനെ ശരീര വേദന മാറ്റിയെടുക്കാം എന്ന് മനസ്സിലാക്കാം.
- Helps Control Blood Sugar
- Boosts Immunity
- Improves Digestion
- Supports Heart Health
- Anti-Inflammatory Properties
- Supports Respiratory Health
- Good for Skin Health
- Natural Detoxifier
ചെറുതായി പഴുത്ത് തുടങ്ങിയതോ, അല്ലെങ്കിൽ പൂർണ്ണമായും പഴുത്തതോ ആയ പ്ലാവിലയാണ് ഇതിനായി ആവശ്യമായിട്ടുള്ളത്. പഴുത്ത പ്ലാവില ലഭിക്കുന്നില്ല എങ്കിൽ മാത്രം പച്ച ഇല ഉപയോഗിക്കാവുന്നതാണ്. അതിന് ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പ്ലാവില വയ്ക്കുക. അതിന് മുകളിൽ ഒന്നോ രണ്ടോ തുള്ളി ക്ഷീരഫലം ഒറ്റിച്ച് കൊടുക്കുക. ഇത് ആയുർവേദ കടകളിൽ നിന്നും ലഭിക്കുന്നതാണ്. വാങ്ങുമ്പോൾ 101 വട്ടം ചെയ്ത ക്ഷീരഫലം നോക്കി തന്നെ തിരഞ്ഞെടുക്കണം.
ചെറുതായി ഇല ചൂടായി തുടങ്ങുമ്പോൾ അതെടുത്ത് വേദന ഉള്ള ഭാഗത്ത് കുറച്ചുനേരം അമർത്തി പിടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ വേദന കുറയുന്നത് കാണാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഷീരഫലം കട്ടിയായായിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ അതൊന്ന് ലൂസാക്കാനായി ഒരു ഗ്ലാസിൽ അല്പം ചൂടുവെള്ളം ഒഴിച്ച് അതിൽ കുറച്ചുനേരം ഇറക്കി വയ്ക്കാവുന്നതാണ്. അതുപോലെ ഇല പാനിൽ ചൂടാക്കുമ്പോൾ കൂടുതൽ നേരം ചൂടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇത്തരത്തിൽ പ്ലാവില ശരീരത്തിലെ വേദനയുള്ള ഭാഗങ്ങളിൽ എല്ലാം അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. തണുപ്പുകാലത്തുണ്ടാകുന്ന സൈനറ്റിസ് പ്രശ്നങ്ങൾക്കും ഈ രീതിയിൽ പ്ലാവില ചെയ്ത് മുഖത്ത് ആവി പിടിക്കാവുന്നതാണ്. അതുപോലെ കൈ വേദന, ഷോൾഡർ പെയിൻ എന്നിവ ഉള്ളവർക്കും ഈ രീതിയിൽ പ്ലാവില ചൂടാക്കി ആ ഭാഗങ്ങളിൽ വച്ചു കൊടുക്കാവുന്നതാണ്.എത്ര കടുത്ത വേദനകളും പ്ലാവില ഈയൊരു രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ മാറ്റിയെടുക്കാനായി സാധിക്കും. കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് വീഡിയോ കാണാവുന്നതാണ്. Jack Fruit Remedy For Knee Pain Credit : PRS Kitchen