Javvarisi Kozhukattai Recipe : വെക്കേഷൻ സമയത്ത് കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ എപ്പോഴും എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കി കൊടുക്കാൻ അമ്മമാരോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് വെള്ളം പോലുള്ള സാധനങ്ങൾ കഴിക്കാനായിരിക്കും എല്ലാവർക്കും കൂടുതൽ ഇഷ്ടം.
അത്തരം അവസരങ്ങളിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചൊവ്വരിയാണ്. ചൊവ്വരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്കിട്ട് അതിലേക്ക് ഇളം ചൂടുള്ള വെള്ളവും ഒഴിച്ച് കുറഞ്ഞത് 20 മിനിറ്റ് നേരമെങ്കിലും കുതിരാനായി മാറ്റിവയ്ക്കണം. ഈയൊരു സമയം കൊണ്ട് ചൊവ്വരിയിലേക്ക് വെള്ളമെല്ലാം നല്ലതുപോലെ ഇറങ്ങി വലിഞ്ഞു പിടിച്ചിട്ടുണ്ടാകും. ശേഷം മറ്റൊരു പാത്രത്തിൽ ഒരു കപ്പ് അളവിൽ തേങ്ങയും, മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ഏലക്ക പൊടിച്ചതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
തയ്യാറാക്കിവെച്ച ചൊവ്വരിയുടെ കൂട്ട് ഒന്നുകൂടി പ്രസ് ചെയ്ത് വട്ടത്തിൽ പരത്തി എടുക്കുക. അതിനകത്തേക്ക് തയ്യാറാക്കി വെച്ച തേങ്ങയുടെ ഫില്ലിങ്ങ്സ് നിറച്ച് മുഴുവനായും കവർ ചെയ്ത് എടുക്കുക. അത്യാവശ്യം വലിപ്പമുള്ള ഉരുളകളുടെ രൂപത്തിലാണ് ചൊവ്വരി തയ്യാറാക്കി എടുക്കേണ്ടത്. ശേഷം ഇഡലി പാത്രത്തിൽ വെള്ളം ആവി കയറ്റാനായി വയ്ക്കുക. തയ്യാറാക്കിവെച്ച ചൊവ്വരിയുടെ ഉണ്ടകളെല്ലാം അതിലേക്ക് ഇറക്കിവച്ച് നല്ല രീതിയിൽ ആവി കയറ്റി എടുക്കുക.
ഈയൊരു സമയം കൊണ്ട് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് അളവിൽ പാലൊഴിച്ചു കൊടുക്കുക. പാല് നല്ലതുപോലെ തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് ബദാം മിക്സ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, ഏലക്ക പൊടിച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ആവി കയറ്റി വച്ച ചൊവ്വരയിലെ ഉണ്ടകൾ സെർവ് ചെയ്യുന്നതിന് മുൻപായി അതിലേക്ക് തയ്യാറാക്കിവെച്ച പാലിന്റെ കൂട്ടുകൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. രുചികരമായ വ്യത്യസ്തമായ ഒരു പലഹാരം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.