ഈ ചെടി എവിടെ കണ്ടാലും ഉടൻ വീട്ടിലെത്തിക്കൂ; ഇതിന്റെ രണ്ട് ഇല മതി, കഷണ്ടി തലയിലും പനംകുല പോലെ മുടി വളരും | Kayyonni Hair Oil Preparation
Kayyonni Hair Oil Preparation
- Promotes hair growth and reduces hair fall
- Helps prevent premature greying
- Strengthens hair roots and follicles
- Improves scalp health and blood circulation
- Controls dandruff and scalp infections
- Makes hair thicker, darker, and shinier
- Repairs dry and damaged hair
Kayyonni Hair Oil Preparation : മുടിക്ക് നീളവും ആരോഗ്യവും ആഗ്രഹിക്കാത്തവരായി ആരുണ്ട്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് പലപ്പോഴും മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എന്ത് പ്രശ്നങ്ങളും മനപ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നതിന് പലരും ശ്രമിക്കുന്നു. എന്നാൽ ഇനി ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. അതെന്താണെന്ന് നോക്കാം. ഇത് മുടിയുടെ വളർച്ചയെ വേഗത്തിലാക്കാനും മുടിക്ക് ആരോഗ്യവും തിളക്കവും നൽകുന്നതിനും സഹായിക്കുന്നു.
കർക്കിടക നാളുകളിൽ തലയിൽ തേച്ച് കുളിക്കുന്നതിനും കടുത്ത മുടി കൊഴിച്ചിലും താരനും അകറ്റുന്നതിനും മുടി മുഴുവൻ കൊഴിഞ്ഞ കഷണ്ടി ആയിട്ടുള്ള ആളുകൾക്കും പുതിയ മുടി കിളിർത്ത് വരുന്നതിനും തലമുടിയുടെ എല്ലാ പ്രശ്നങ്ങളും മാറി തലമുടി നല്ല പനങ്കുല പോലെ വളരുന്നതിനും സഹായിക്കുന്ന ഒരു എണ്ണയാണ് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത്. ഒരുമാസം കൃത്യമായി നിങ്ങൾ ഇത് തലയിൽ തേക്കുകയാണെങ്കിൽ വലിയ മാറ്റങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം. തലമുടി വളർച്ചയ്ക്കായി ഈ എണ്ണ എങ്ങനെ ഉപയോഗിക്കാം എന്നുകൂടെ നോക്കാം.
നമ്മൾ ആദ്യം ഒന്ന് കുനിഞ്ഞു നിന്നതിനു ശേഷം നല്ല ബലമുള്ള ഒരു ചീർപ്പ് ഉപയോഗിച്ച് തലമുടി താഴേക്ക് നല്ലപോലെ ചീകണം. അതുപോലെ തന്നെ തലമുടി മുകളിലേക്കിട്ട് മുകളിലേക്കും നന്നായി ചീകിയെടുക്കണം. നമ്മുടെ കൈയ്യുടെ ഉള്ളനടിയിൽ കുറച്ച് എണ്ണയെടുത്ത് വലതു കൈയുടെ രണ്ട് വിരലുകൾ കൊണ്ട് വൃത്തകൃതിയിൽ നല്ലപോലെ മസാജ് ചെയ്ത് എണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചു കൊടുക്കണം. അങ്ങനെ ചെയ്യുമ്പോഴാണ് നമ്മുടെ കയ്യിലെ ചൂടുകൊണ്ട് തലയ്ക്ക് നല്ല രക്തയോട്ടം ഉണ്ടാവുന്നതും തലമുടി പെട്ടെന്ന് വളരുന്നതിനും മുടികൊഴിച്ചിലും താരനും ഉറക്കക്കുറവുമെല്ലാം മാറ്റിയെടുക്കുന്നതിനും സഹായിക്കുന്നത്.
ഇതിനായി നമ്മൾ ആദ്യമായി എടുക്കുന്നത് കറിവേപ്പിലയാണ്. നമ്മൾ വീട്ടിൽ വളർത്തിയെടുക്കുന്ന കറിവേപ്പില എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അടുത്തതായി നമ്മൾ എടുക്കുന്നത് കയ്യൂന്നിയാണ്. ഇത് പാടത്തും പറമ്പിലും മാത്രമല്ല നീർവാഴ്ചയുള്ള സ്ഥലങ്ങളിലെല്ലാം പെട്ടെന്ന് വളർന്നുവരുന്ന ഒരു ചെടിയാണ്. മിക്ക വീടുകളിലും പെട്ടെന്ന് വളർന്നുവരുന്ന കീഴാർനെല്ലിയാണ് അടുത്തതായി എടുക്കുന്നത്. തണ്ടോടുകൂടി തന്നെയാണ് ഓരോ സസ്യവും എടുക്കേണ്ടത്. ശേഷം ഇതിലേക്ക് ആവശ്യത്തിന് പനിക്കൂർക്ക ഇലയും ബ്രഹ്മിയും പൂവാംകുരുന്നിലയും എടുക്കണം. ഈ സസ്യങ്ങൾ ഒരു ദിവസത്തോളം വെള്ളത്തിൽ മുക്കിവെച്ച് അതിൽ ചെളിയും അഴുക്കും എല്ലാം കളഞ്ഞെടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്. ഈ സസ്യങ്ങളെല്ലാം ചെറുതായി മുറിച്ചെടുക്കണം. അരച്ചെടുക്കാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം മുറിച്ചെടുത്ത ചെടി അല്പാല്പമായി മിക്സിയുടെ ജാറിലേക്ക് ചേർത്ത് അരച്ചെടുക്കണം. ആവശ്യത്തിന് വെള്ളം വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. അരച്ചെടുത്ത് ജ്യൂസിന് നമ്മൾ അരിച്ചെടുക്കേണ്ടത് എണ്ണ തയ്യാറാക്കാനുള്ള പാത്രത്തിൽ ആയിരിക്കണം. ശേഷം ഈ ജ്യൂസ് ചേർത്ത ഉരുളിയിലേക്ക് കുറച്ച് ചെമ്പരത്തി പൂവ് കൂടെ ചേർത്ത് നല്ലപോലെ ഇളക്കി അടുപ്പിൽ വച്ച് നന്നായി തിളപ്പിച്ച് എടുക്കണം. ജ്യൂസ് നല്ലപോലെ തിളച്ച് അര ഭാഗത്തോളം വറ്റി വരുമ്പോൾ ഇതിലേക്ക് ഒരു കിലോ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ശേഷം വീണ്ടും നല്ലപോലെ വെട്ടിത്തിളച്ചു വരുന്നത് വരെ ഉയർന്ന തീയിലും തിളച്ച് കഴിയുമ്പോൾ കുറഞ്ഞ തീയിലുമിട്ട് നന്നായി തിളപ്പിച്ച് ഇടയ്ക്കിടെ ഇളക്കി വറ്റിച്ചെടുക്കണം. ഇതിലെ പതയെല്ലാം പൊട്ടി എണ്ണ നല്ലപോലെ വറ്റി നല്ല പച്ച നിറമായി വരുന്നത് വരെ നല്ലപോലെ ഇളക്കി കുറഞ്ഞ തീയിൽ വയ്ക്കണം. ഇതിലെ പതയെല്ലാം പൊട്ടി എണ്ണ നല്ല പച്ച നിറമായി വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. ഈ സമയം ഇതിലേക്ക് കുറച്ച് കുരുമുളക് ചേർക്കുന്നത് മാറി എണ്ണ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ നീക്കുന്നതിന് സഹായിക്കും. ഒരു അരിപ്പ ഉപയോഗിച്ച് ഇത് അരിച്ചെടുത്താൽ എണ്ണ റെഡി. Kayyonni Hair Oil Preparation Video Credit : Anithas Tastycorner
Kayyonni Hair Oil Preparation
