Kerala Style Idiyappam Recipe
| |

പുതിയ സൂത്രം.!! ആവി കയറ്റണ്ട, കൈ പൊള്ളിക്കണ്ട; എത്ര കിലോ ഇടിയപ്പവും വെറും 10 മിനുട്ടിൽ ഉണ്ടാക്കാം.!! Kerala Style Idiyappam Recipe

നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എല്ലാവർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇതെങ്കിലും അത് ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മാവിന്റെ കൺസിസ്റ്റൻസി, ക്വാളിറ്റി, വെള്ളത്തിന്റെ അളവ് എന്നിവയിലെല്ലാം മാറ്റങ്ങൾ വന്നാൽ ഇടിയപ്പം ഒട്ടും സോഫ്റ്റ് ആകാതെ വരാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ നല്ല സോഫ്റ്റ് ആയ ഇടിയപ്പം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇടിയപ്പം തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വയ്ക്കുക. രണ്ട് കപ്പ് അളവിലാണ് അരിപ്പൊടി എടുക്കുന്നത് എങ്കിൽ മൂന്നര കപ്പ് അളവിലാണ് വെള്ളം ആവശ്യമായി വരിക. മൂന്നര കപ്പ് വെള്ളം പാനിലേക്ക് ഒഴിച്ച് തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും, അല്പം വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കുക.

വെള്ളം തിളച്ചു തുടങ്ങുമ്പോൾ എടുത്തുവച്ച അരിപ്പൊടി അതിലേക്ക് ഇട്ട് നല്ല രീതിയിൽ കുറുക്കി എടുക്കുക. വറുത്ത അരിപ്പൊടിയാണ് ഇടിയപ്പം ഉണ്ടാക്കാനായി ഇവിടെ ഉപയോഗിക്കുന്നത്. ശേഷം പൊടിയിൽ നിന്നും വെള്ളം മുഴുവനായും വറ്റിക്കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്തു മാവ് മാറ്റി വെക്കാവുന്നതാണ്. ഈയൊരു മാവ് കുറച്ചുനേരം അടച്ചുവെക്കണം.

ചൂട് മാറിക്കഴിയുമ്പോൾ കൈ ഉപയോഗിച്ച് ഒട്ടും കട്ടകളില്ലാതെ നന്നായി സോഫ്റ്റ് ആക്കി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിനെ ഒരേ വലിപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി വയ്ക്കുക. സേവനാഴിയിൽ അല്പം എണ്ണ തടവിയ ശേഷം മാവ് അതിലേക്ക് ഇട്ട് ആവശ്യമുള്ള പാത്രത്തിലേക്ക് പീച്ചി എടുക്കുക. ശേഷം ആവി കയറ്റി എടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയ രുചികരമായ ഇടിയപ്പം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" );