Kitchen Care Tips : ഒരു വീടിൻറെ ഏറ്റവും പ്രധാന ഭാഗമാണ് കിച്ചൻ. അയ്യേ, ആ വീട്ടിലെ അടുക്കള കണ്ടാൽ പച്ച വെള്ളം പോലും കുടിക്കാൻ തോന്നില്ല. ഒട്ടും വൃത്തിയില്ല’- ചില വീടുകളിലെ അടുക്കള വിശേഷങ്ങൾ ക്ക് ഇത്തിരി നാറ്റം കൂടുതലായിരിക്കും. സംഗതി ഒരു പരിധിവരെ ശരിയാണ്, അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ സ്ഥാനം പിടിക്കുന്ന ഇക്കാലത്തും സ്വന്തം വീട്ടിലെ അടുക്കളയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാത്തവരുമുണ്ട്.
തയ്യാറാക്കുന്ന ഭക്ഷണത്തിൻറെ രുചിയിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ, പലതരം അസുഖങ്ങൾ പടർന്നുപിടിക്കുന്ന ഇക്കാലത്ത് പാചകം ചെയ്യുന്ന പരിസരവും അന്തരീക്ഷവും ഏറെ മെച്ചപ്പെടുത്താനും ജാഗ്രത പാലിക്കേണ്ടതുണ്ട്. രോഗ ദുരിതങ്ങളില്ലാത്ത ആരോഗ്യ ജീവിതം ഉറപ്പാക്കാൻ നമ്മുടെ അടുക്കളയിലും ആരംഭിക്കാം ചില നല്ല ശീലങ്ങൾ. നമ്മുടെ വീട്ടമ്മമാർ ഉറങ്ങാൻ പോകുന്നതിനു മുമ്പായി അടുക്കളയിൽ മറക്കാതെ ചെയ്തു തീർക്കേണ്ട 9 കാര്യങ്ങളാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. അവർ എന്തൊക്കെയാണെന്ന് നോക്കിയാലോ.
നമ്മുടെ മിക്ക വീട്ടമ്മമാർക്കും വലിയ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് പാത്രങ്ങൾ കഴുകി വെക്കുക എന്നത്. നമ്മൾ പാത്രങ്ങൾ കഴുകി സിങ്കും പരിസരവും വൃത്തിയാക്കാതിരുന്നാൽ അടുക്കളയിൽ ദുർഗന്ധവും ബുദ്ധിമുട്ടും ഉണ്ടാവുമെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. എങ്കിൽപോലും പലരും പാത്രങ്ങൾ രാത്രി കഴുകി വെക്കാനായി മടി കാണിക്കാറുണ്ട്. വീട്ടമ്മമാർ ചെയ്യേണ്ട ഒന്നാമത്തെ കാര്യം രാത്രി കിടക്കുന്നതിനു മുമ്പായി പാത്രങ്ങൾ കഴുകിയതിന് ശേഷം സിങ്കും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.
അടുത്തതായി നമ്മളെല്ലാവരും തന്നെ പാത്രം കഴുകാനായി ഉപയോഗിക്കുന്നതാണ് സ്പോഞ്ച് അല്ലെങ്കിൽ മറ്റു സ്ക്രബ്ബറുകളും ഒരു പാത്രത്തിലിട്ട് അതിലേക്ക് കുറച്ച് തിളച്ച വെള്ളം ഒഴിച്ച് കൊടുക്കണം. ശേഷം ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ഒരു ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് കൊടുക്കുക. ഇതിന് പകരമായി ബേക്കിംഗ് സോഡയും ഉപയോഗിക്കാവുന്നതാണ്. ഉപ്പും വിനാഗിരിയും നല്ലൊരു ക്ലീനിങ് ഏജന്റാണ്. ഇതിലെ അണുക്കളെ നശിപ്പിക്കാനും അത് പെരുകാതെ തടയാനുമൊക്കെ ഇവ സഹായിക്കുന്നു. ഇത് രാത്രി മുഴുവൻ ചൂടുവെള്ളത്തിൽ ഇട്ടുവച്ച ശേഷം രാവിലെ എടുത്ത് പിഴിഞ്ഞ് നല്ല വെള്ളത്തിൽ കഴുകി എടുക്കാവുന്നതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. Kitchen Care Tips Video Credit : Mums Tips and Tricks