Kitchen Tips And Tricks : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ നല്ല രീതിയിൽ വർക്ക് ചെയ്യുമെന്ന് കൃത്യമായി പറയാൻ സാധിക്കാറില്ല. തീർച്ചയായും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മസാല കറികളും മറ്റും തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്.
എന്നാൽ തിരക്കേറിയ സമയത്ത് ഇവ ചതച്ചെടുക്കുക എന്നത് ഒരു ഭാരപ്പെട്ട പണി തന്നെയാണ്. അത്തരം സന്ദർഭങ്ങളിൽ മിക്സി ഉപയോഗിക്കുകയോ, ഇടികല്ല് തിരഞ്ഞ് കണ്ടുപിടിക്കുകയോ ഒക്കെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. അത് ഒഴിവാക്കാനായി അടുക്കളയിലുള്ള അത്യാവിശ്യം കനമുള്ള ഒരു സ്റ്റീൽ ഗ്ലാസിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ടശേഷം ചപ്പാത്തി പരത്തുന്ന കോൽ വച്ച് എളുപ്പത്തിൽ ചതച്ചെടുക്കാവുന്നതാണ്.
ഇതേ രീതിയിൽ തന്നെ ചെറിയ ഉള്ളി, പച്ചമുളക് എന്നിവയും ഗ്ലാസിനകത്ത് ഇട്ട് ചതച്ചെടുക്കാം. കൂടാതെ വെളുത്തുള്ളി എളുപ്പത്തിൽ തൊലി കളഞ്ഞ് എടുക്കാനായി അല്ലിയുടെ വളഞ്ഞു നിൽക്കുന്ന ഭാഗത്ത് ഒരു കത്തി ഉപയോഗിച്ച് ചെറിയ രീതിയിൽ വരച്ച ശേഷം തൊലി എടുത്തു കളഞ്ഞാൽ മതി. തണ്ണിമത്തൻ വാങ്ങി കൊണ്ടു വരുമ്പോൾ അത് കുരുവില്ലാത്ത രീതിയിൽ ജ്യൂസ് അടിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മിക്സി ഉപയോഗിക്കാതെ തന്നെ ഈയൊരു കാര്യം എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ്.
അതിനായി ആദ്യം തന്നെ തണ്ണിമത്തന്റെ തൊലിയെല്ലാം കളഞ് കളഞ്ഞ് ചെറിയ കഷ്ണങ്ങളായി ഉൾഭാഗം മുറിച്ചെടുക്കുക. ശേഷം ഒരു ഇടിയപ്പത്തിന്റെ പാത്രത്തിലേക്ക് മുറിച്ചുവെച്ച തണ്ണിമത്തന്റെ കഷ്ണങ്ങൾ ഇട്ടശേഷം കറക്കിയെടുത്താൽ എളുപ്പത്തിൽ ജ്യൂസ് കുരുവില്ലാത്ത രീതിയിൽ കിട്ടുന്നതാണ്. ക്യാരറ്റ് കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനായി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അല്പം ഉള്ളിയുടെ തൊലിയിട്ട ശേഷം ക്യാരറ്റ് മുറിച്ച് അടച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.