ഒരു രൂപ നാണയം ഉണ്ടോ.!? ഫ്രിഡ്‌ജിൽ ഇങ്ങനെ ചെയ്‌താൽ ശരിക്കും ഷോക്ക് ആവും, ഈ രഹസ്യം കണ്ടുനോക്കൂ | Leave A Coin In Fridge
Leave A Coin In Fridge : വീട്ടുജോലികൾ എളുപ്പമാക്കാനായി എന്തെല്ലാം ടിപ്പുകൾ ചെയ്യാൻ സാധിക്കുമെന്ന് അന്വേഷിച്ച് നടക്കുന്നവർ ആയിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ മിക്കപ്പോഴും ഇത്തരത്തിലുള്ള ടിപ്പുകൾ പരീക്ഷിച്ച് അവ പാളിപ്പോയ സാഹചര്യവും പലർക്കും ഉണ്ടായിട്ടുണ്ടാകും. അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ വീട്ടുജോലികളിൽ ചെയ്തു നോക്കാവുന്ന ഉപകാരപ്രദമായ ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
വീട് വൃത്തിയാക്കാനായി കടകളിൽ നിന്നും പുല്ലിന്റെ പുതിയ ചൂല് വാങ്ങി കൊണ്ടു വരുമ്പോൾ അതിന്റെ പൊടി എല്ലാ ഭാഗങ്ങളിലും ആകുന്നത് ഒരു സ്ഥിരം പതിവായിരിക്കും. അത് ഒഴിവാക്കാനായി ചൂല് ഉപയോഗിക്കുന്നതിന് മുൻപ് ഒരു ചീർപ്പ് ഉപയോഗിച്ച് ചൂല് മുഴുവനായും ഒന്ന് വലിച്ചു വിടുകയാണെങ്കിൽ പൊടി എല്ലാം പോയി എളുപ്പത്തിൽ ഉപയോഗിക്കാനായി സാധിക്കും.
അതുപോലെ ഫ്രിഡ്ജിൽ ആവശ്യമുള്ളതും, അല്ലാത്തതുമായ സാധനങ്ങൾ കൊണ്ടുപോയി നിരത്തി വയ്ക്കുന്നത് മിക്ക വീടുകളിലെയും ഒരു പതിവ് കാഴ്ചയാണ്. ഈയൊരു രീതിയിൽ ആവശ്യമുള്ളതും ഇല്ലാത്തതും നിറഞ്ഞു നിൽക്കുമ്പോൾ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് ഇല്ലാതാക്കാനായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിൽ ഒരു ന്യൂസ് പേപ്പർ മുക്കിവയ്ക്കുക. ശേഷം പേപ്പറിലെ വെള്ളം ഒന്ന് കളഞ്ഞ ശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിന്റെ അടപ്പിൽ ഫ്രിഡ്ജിനകത്ത് വയ്ക്കുകയാണെങ്കിൽ എല്ലാവിധ ദുർഗന്ധവും ഇല്ലാതാക്കാനായി സാധിക്കും.
ഫോൺ ചാർജ് ചെയ്യാനായി പ്രത്യേക സ്റ്റാൻഡ് ഇല്ലാത്ത സാഹചര്യങ്ങളിൽ സേഫായി സൂക്ഷിക്കാൻ ചെയ്യാവുന്ന ഒരു ട്രിക്കാണ് അടുത്തത്. ആദ്യം തന്നെ ഫോണിന്റെ ചാർജർ പ്ലഗ് പോയിന്റിൽ കുത്തി മറുവശം പ്ലഗിന് മുകളിലൂടെ ചുറ്റിച്ച് എടുക്കുക. ശേഷം ഫോൺ കണക്ട് ചെയ്ത് വയറിന്റെ നടുക്കായി വയ്ക്കുകയാണെങ്കിൽ വീണുപോകാതെ സൂക്ഷിക്കാം. ഇത്തരം ഉപകാരപ്രദമായി കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Leave A Coin In Fridge Video Credit : Thullu’s Vlogs 2000
