LED Bulb Repair Tip

ഒറ്റ രൂപ ചിലവില്ല; ഏത് കേടായ LED ബൾബും ഒറ്റ മിനിറ്റിൽ ശരിയാക്കി എടുക്കാം, 100% വിജയിച്ച ട്രിക്ക് | LED Bulb Repair Tip

LED Bulb Repair Tip : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി എൽഇഡി ബൾബുകൾ കേടുവന്നാൽ അത് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ കാരണം കത്താത്ത ബൾബുകൾ കളയേണ്ട അവസ്ഥ വരാറുണ്ട്. അതല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രിക്കൽ ഷോപ്പിൽ കൊണ്ടുപോയി കൊടുക്കുകയാണെങ്കിൽ ഒരു വലിയ തുക അത് ശരിയാക്കാനായി നൽകേണ്ടതായും വരും.

എന്നാൽ വളരെ ബേസിക്കായ കാര്യങ്ങൾ മാത്രം മനസ്സിലാക്കിക്കൊണ്ട് ഏതൊരാൾക്കും കേടായ എൽഇഡി ബൾബുകൾ എളുപ്പത്തിൽ ശരിയാക്കി എടുക്കാവുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കേടായ എൽഇഡി ബൾബിൽ നിന്നും ഓരോ പാർട്ടും അഴിച്ചെടുത്ത് മാറ്റിവയ്ക്കണം. ആദ്യം തന്നെ മുകൾവശത്തെ ബൾബിന്റെ ഭാഗം അഴിച്ചെടുത്തു മാറ്റിവയ്ക്കുക. അതിനു തൊട്ടു താഴെയായി ചിപ്പുകൾ ഘടിപ്പിച്ച ഒരു ബോർഡ് വട്ടത്തിൽ കാണാനായി സാധിക്കും.

അതിന്റെ ഇരുവശത്തുമായി രണ്ടു സ്ക്രൂ നൽകിയിട്ടുണ്ടാകും. അവ രണ്ടും അഴിച്ച് മാറ്റിക്കഴിഞ്ഞാൽ ആ ബോർഡ് വേറിട്ട് കിട്ടുന്നതാണ്. അതിനുശേഷം ബൾബിന്റെ താഴെവശത്ത് കാണുന്ന കറുത്ത ഭാഗം ഒരു സോൾഡറിങ് അയൺ ഉപയോഗിച്ച് പതുക്കെ ഓപ്പൺ ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സോൾഡറിങ് ചെയ്യുന്ന ഭാഗങ്ങളിൽ നിന്നും ചെറിയ രീതിയിൽ പുക വരുന്നതായി കാണാൻ സാധിക്കും. അതിനുശേഷം ഒരു കനമില്ലാത്ത വയറെടുത്ത് അതിനെ രണ്ടായി മടക്കുക.

അഴിച്ചെടുത്ത ബൾബിന്റെ താഴെ ഭാഗത്തുകൂടി ഈയൊരു വയർ പുറത്തേക്ക് വലിച്ചെടുക്കണം. ബൾബിലേക്ക് വയറിന്റെ രണ്ടറ്റവും കൃത്യമായി കൂട്ടിമുട്ടിച്ച ശേഷം ബൾബ് കത്തുന്നുണ്ടോ എന്ന കാര്യം ചെക്ക് ചെയ്യുക. അതിനുശേഷം എങ്ങനെയാണോ ബൾബ് അഴിച്ചെടുത്തത് അതേ രീതിയിൽ തന്നെ കൃത്യമായി ബോർഡ് ഫിറ്റ് ചെയ്തു നൽകണം. അവസാനമായി ബൾബിന്റെ മുകൾഭാഗം കൂടി ഫിറ്റ് ചെയ്തു കഴിഞ്ഞാൽ കേടായ ബൾബ് വർക്ക് ചെയ്യുന്നതായി കാണാൻ സാധിക്കും. ബൾബ് ശരിയാക്കേണ്ട രീതി കൃത്യമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. LED Bulb Repair Tip Video Credit : suniltech media

LED Bulb Repair Tip

  • Open the LED Bulb:
  • Use a flat tool to gently pry open the bulb casing (usually plastic).
  • Be careful not to damage the circuit board.
  • Check for Burn Marks:
  • If there are burnt or blackened spots, especially on capacitors or resistors, they might be damaged.
  • Re-Solder Loose Joints:
  • Sometimes, LEDs or components have loose solder joints.
  • Use a soldering iron to re-solder any cracked or weak connections.
  • Replace Faulty Components:
  • If a capacitor looks swollen or burnt, replace it with one of the same rating (e.g., 400V 4.7µF).
  • Replacement parts are available at electronic stores or online.
  • Reassemble & Test:
  • Close the bulb casing tightly and reconnect to power.
  • If it lights up, your repair was successful

Also Read : ഒരു രൂപ ചിലവില്ല; ഇടിമിന്നലേറ്റ് കേടായ ബൾബ് പോലും ഒറ്റ സെക്കൻഡിൽ റെഡിയാക്കാം, ഇതറിഞ്ഞാൽ കാലങ്ങളോളം ബൾബ് വാങ്ങേണ്ട | Led Bulb Repair Easy Tip

Advertisement