Leftover Rice Breakfast Recipe : ഇന്ന് നമ്മൾ ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഉണ്ടാക്കുവാൻ പോകുന്നത്. തലേന്ന് ബാക്കിവന്ന ചോറും മുട്ടയും ഉപയോഗിച്ചാണ് നമ്മൾ ഈ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നത്. എങ്ങിനെയാണ് ഇത് എളുപ്പത്തിൽ തയ്യാറാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് ചോറ് എടുക്കുക.
എന്നിട്ട് അതിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് 1 tbsp മൈദ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 2 നുള്ള് മഞ്ഞൾപൊടി, ആവശ്യത്തിന് പച്ചമുളക് അരിഞ്ഞത്, സവാള അരിഞ്ഞത്, കറിവേപ്പില, ബീറ്റ്റൂട്ട് അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.
അടുത്തതായി ഇതിലേക്ക് 1/2 tsp കരിഞ്ജീരകം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് ചൂടായ ഒരു പാനിലേക്ക് ഇത് ഒഴിച്ച് ചുട്ടെടുക്കുക. അങ്ങിനെ നമ്മുടെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെഡിയായിട്ടുണ്ട്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Recipes By Shamz Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.