Masala Powder Storing Tip For Long : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പൊടികളായിരിക്കും മുളകുപൊടി, മല്ലിപ്പൊടി എന്നിവയെല്ലാം. എന്നാൽ കൂടുതലായും ഇത്തരത്തിലുള്ള പൊടികളെല്ലാം കടകളിൽ നിന്നും പാക്കറ്റ് രൂപത്തിൽ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. കാരണം പൊടികൾ മില്ലിൽ കൊണ്ട് പോയി പൊടിപ്പിക്കുമ്പോൾ കൂടുതൽ അളവിൽ കൊണ്ടുപോയി പൊടിപ്പിക്കേണ്ടതായി വരാറുണ്ട്.
എന്നാൽ എത്ര കുറഞ്ഞ അളവിലും പൊടികൾ വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ പൊടിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മുളകുപൊടി, മല്ലിപ്പൊടി എന്നിവയെല്ലാം വീട്ടിൽ തന്നെ പൊടിച്ചെടുക്കാമെങ്കിലും നല്ല ക്വാളിറ്റിയിലുള്ള മല്ലിയും, ഉണക്കമുളകുമെല്ലാം നോക്കി വാങ്ങേണ്ടത് അത്യാവശ്യമാണ്. അതുപോലെ കൂടുതൽ അളവിൽ മല്ലിയും മുളകും വീട്ടിൽ വാങ്ങി സൂക്ഷിക്കുമ്പോൾ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി മല്ലി, മുളക് എന്നിവ നല്ല രീതിയിൽ കഴുകിയശേഷം വെയിലത്ത് വെച്ച് ഒരു ദിവസം ഉണക്കിയെടുക്കുക.
അതിനുശേഷം ഒരു പാനിൽ ഇട്ട് നല്ലതുപോലെ ചൂടാക്കി എടുത്ത ശേഷം മുളകിന്റെ ഞെട്ട് കളഞ്ഞു സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇത്തരത്തിൽ ചൂടാക്കിയെടുത്ത മുളകും, മല്ലിയും അല്പം കറിവേപ്പില കൂടി ചേർത്ത് വറുത്ത ശേഷം പൊടിച്ചെടുക്കുകയാണെങ്കിൽ നല്ല മണവും രുചിയും ലഭിക്കുന്നതാണ്. മുളകും, മല്ലിയും പൊടിച്ചെടുക്കാനായി ചെയ്യാവുന്ന മറ്റൊരു രീതി വെയിലത്ത് വെച്ച് ഉണക്കിയ ശേഷം ഒരുവട്ടം കൂടി പാനിലിട്ട് ചൂടാക്കുന്നതാണ്.
എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ നേരിട്ട് ഉണക്കി പൊടിക്കുന്നതിന് പകരമായി അല്പം അരി കൂടി ഇതേ പാനിലിട്ട് ചൂടാക്കിയ ശേഷം മല്ലി അല്ലെങ്കിൽ മുളകിനോടൊപ്പം ചേർത്ത് വറുത്തെടുക്കുക. ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുകയാണെങ്കിൽ കടയിൽ നിന്നും കിട്ടുന്ന അതേ രീതിയിൽ തന്നെ പൊടികൾ വീട്ടിലും തയ്യാറാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പൊടികൾക്ക് നല്ല കൊഴുപ്പും രുചിയും ലഭിക്കുന്നതാണ്. ഈയൊരു സമയത്തും ആവശ്യമെങ്കിൽ കറിവേപ്പില കൂടി വറുത്ത് ചേർത്ത ശേഷം പൊടികൾ പൊടിച്ചെടുക്കുകയും ചെയ്യാം. കൂടാതെ മസാലപ്പൊടികളും മറ്റും തയ്യാറാക്കുമ്പോൾ നാടൻ മല്ലി, മുളക്, കുരുമുളക് എന്നിവ ചേർത്ത് പൊടിച്ചെടുക്കുകയാണെങ്കിൽ കൂടുതൽ ദിവസം കേടാകാതെ ഉപയോഗിക്കാം. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.