ഒരു പിടി കടുക് മതി; കെമിക്കൽ ഇല്ലാതെ മുടി കറുപ്പിക്കാം, ജനലക്ഷങ്ങൾക്ക് റിസൾട്ട് കിട്ടിയ മാജിക് ഹെയർ ഡൈ | Mustard Herbal Hair Dye

Mustard Herbal Hair Dye

  1. Stimulates Hair Growth
  2. Fights Dandruff & Scalp Infections
  3. Strengthens Hair
  4. Prevents Premature Greying
  5. Natural Conditioner

Mustard Herbal Hair Dye : നരച്ചു മുടിക്ക് കറുപ്പ് നൽകാൻ ഒരു കടുക് മാജിക്, ഇനി പാക്കറ്റ് ഹെയർ ഡൈ വേണ്ട. 30കളിൽ തന്നെ നര നിങ്ങളെ അലട്ടി തുടങ്ങിയോ? പരിഹാരം അന്വേഷിച്ചു പോകേണ്ട, കടുക് ഉപയോഗിച്ച് നോക്കൂ. അകാലനര ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ്. നരച്ച മുടി കറുപ്പിക്കാൻ പലരും കൃത്രിമ ഡൈ സഹായം തേടുന്നവരാണ്. എന്നാൽ പല കൃത്രിമ ഡൈകളും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നവയാണ്. ചർമ്മത്തിന് അലർജി മുതൽ മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇതുണ്ടാക്കുകയും ചെയ്യും. പി പി ഡി പോലുള്ള ചില ഘടകങ്ങൾ ചേർത്ത ഡൈ നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങളെ വരെ കേടുവരുത്തുന്നവയാണ്. ഇതിന് പരിഹാരം എന്നത് നാച്ചുറൽ ഡൈകൾ ആണ്. ഇവ മുടിക്ക് ദോഷം വരുത്തുന്നില്ല. മാത്രമല്ല, പല നാച്ചുറൽ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.

ഇത്തരത്തിലെ ഒന്നിനെ കുറിച്ച് അറിയാം, ഇതിന് വേണ്ടത് കടുകാണ്. നമ്മുടെ വീട്ടിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന കടുക് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ നിന്നെടുക്കുന്ന കടുകെണ്ണ പൊതുവേ മുടി കറുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ, ന്യൂട്രിയന്റുകൾ, സെലേനിയെ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ഉണ്ടാകുന്ന ഓക്സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കാൻ ഏറെ നല്ലതാണ്. ഇവ മുടി വേരുകളെ സംരക്ഷിക്കുന്നു. ഓക്സിഡേറ്റിവ് സ്ട്രെസ്സാണ് മുടിക്ക് കറുപ്പ് നൽകുന്ന മെലാനിൻ ഉൽപാദനത്തെ കുറയ്ക്കാനുള്ള ഒരു കാരണമാകുന്നത്. ഇതാണ് നരച്ച മുടിക്ക് കാരണമാകുന്നതും. കടുക് ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുന്നു. കടുക് മുടിക്ക് പോഷകം നൽകുന്നു, താരന് പരിഹാരമാകുന്നു. മുടിക്ക് ഇത് ബലം നൽകുകയും ചെയ്യുന്നു. മുടി തുമ്പ് പിളരുന്നതിന് ഇത് പരിഹാരമാണ്. ഡീപ്പ് കണ്ടീഷനിംഗ്‌ ഗുണങ്ങൾ ഉള്ള ഒന്നു കൂടിയാണ് കടുക്.

ഇതിൽ കറിവേപ്പില കൂടെ ചേർക്കുന്നു. കറിവേപ്പിലയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. നരച്ച മുടിക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. കറിവേപ്പിലയിലെ വിറ്റാമിൻ ബി മുടിവേരുകളെ പരിപോഷിപ്പിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതുവഴി മുടിയുടെ പഴയ നിറം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു. കറിവേപ്പിലയിൽ ആന്റിഓക്സിഡന്റുകളും അമിനോ ആസിഡുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇതിലെ അമിനോ ആസിഡുകൾ മുടികൊഴിച്ചിൽ തടയുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇതിനായി നമ്മൾ നാടൻ വേപ്പിലയാണ് എടുക്കേണ്ടത്. ഈ ഹെയർ ഡൈ തയ്യാറാക്കിയ ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടിയ ശേഷം ഒരു മണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാൽ മുടി കറുക്കും. എന്നാൽ ഷാംപൂ പോലുള്ള കെമിക്കലുകൾ ഉപയോഗിച്ച് കഴുകിക്കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. താളിയോ മറ്റോ ഉപയോഗിച്ച് കഴുകിക്കളയുന്നതാണ് ഏറ്റവും ഉചിതം. മുടിയും മീശയുമൊക്കെ ഇത്തരത്തിൽ നമുക്ക് കറുപ്പിച്ചെടുക്കാം.

കറ്റാർവാഴ ജെൽ കൂടെ നമുക്ക് ഇതിലേക്കായി ഉപയോഗിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നതിനായി ആദ്യമായി ആവശ്യത്തിന് കടുകെടുത്ത് നന്നായൊന്ന് വറുത്തെടുക്കണം. ഇതിലേക്കായി നമ്മൾ കുറച്ച് നാടൻ വേപ്പില കൂടി എടുക്കണം. വേപ്പിലയുടെ ഇല മാത്രം അടർത്തിയെടുത്ത ശേഷം അത് നല്ലപോലെ കഴുകിയെടുക്കണം. ശേഷം അടി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് നല്ലപോലെ ഫ്രൈ ചെയ്തെടുക്കണം. നല്ലപോലെ വറുത്താലേ നല്ല കറുപ്പ് നിറം കിട്ടുകയുള്ളൂ. കടുക് മുഴുവനായും പൊട്ടിയ ശേഷം നല്ലപോലെ വൃത്തിയാക്കിയ വേപ്പില ഇതിലേക്ക് ചേർത്ത് കൊടുക്കണം. ഇതും നല്ലപോലെ ഫ്രൈ ചെയ്തെടുക്കണം. കയ്യിൽ വച്ച് പൊടിച്ച് നോക്കുമ്പോൾ നല്ലപോലെ ഫ്രൈ ആയോയെന്ന് മനസ്സിലാകും. ശേഷം തീ ഓഫ് ചെയ്യാം. തികച്ചും നാച്ചുറലായ ഈ ഹെയർ ഡൈ നിങ്ങളും പരീക്ഷിച്ച് നോക്കൂ. Mustard Herbal Hair Dye Video Credit : Vichus Vlogs

  • Boosts Hair Growth
    Mustard oil improves blood circulation in the scalp, helping hair grow faster and stronger.
  • Reduces Hair Fall
    Its rich vitamins and minerals strengthen hair roots and reduce breakage.
  • Natural Conditioner
    Mustard oil deeply moisturizes hair, leaving it soft, smooth, and shiny.
  • Fights Dandruff
    Contains antifungal and antibacterial properties that help treat dandruff and itchy scalp.
  • Prevents Scalp Infections
    Protects the scalp from fungal and bacterial infections, keeping hair healthy.
  • Adds Shine & Volume
    Regular use enhances natural shine and increases hair thickness.
  • Strengthens Hair Strands
    Omega-3 fatty acids, protein, and antioxidants nourish hair and make it stronger.
  • Controls Premature Greying
    Rich nutrients help maintain natural hair color and slow down early greying.
  • Repairs Dry & Frizzy Hair
    Moisturizes deeply and tames frizz, making hair manageable.
  • Improves Scalp Health
    Helps maintain scalp moisture balance, reducing dryness and irritation.

Also Read : കെമിക്കൽ ഡൈ തേച്ച് പണി വാങ്ങേണ്ട; ഈ ഒരു കല്ല് മതി, എത്ര നരച്ച മുടിയും താടിയും വേര് മുതൽ കട്ട കറുപ്പാവും | Anjanakkallu Homemade Hair Dye

Hair DyeHerbal Hair DyeMustard Herbal Hair Dye
Comments (0)
Add Comment