Natural Hair Dye Using Jack Fruit Seed : പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് നര. മാത്രമല്ല ജോലിഭാരം, കാഠിന്യമേറിയ വെള്ളത്തിന്റെ ഉപയോഗം എന്നിവ മൂലം മുടികൊഴിച്ചിലും ഒരുപാട് പേർ അനുഭവിക്കുന്നുണ്ട്. മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ഉപയോഗിക്കുക എന്നതാണ് ഇതിന് പലരും കണ്ടെത്തുന്ന പരിഹാരമാർഗ്ഗം. ഇങ്ങനെ ചെയ്യുന്നത് വഴി മുടിക്ക് പിന്നീട് അത് പല രീതിയിലും ദോഷം ചെയ്യാറുണ്ട്. യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഓർഗാനിക് ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചക്കക്കുരുവാണ്. അത് നല്ലതുപോലെ തൊലി കളഞ്ഞ് വെള്ളത്തിൽ കഴുകി ഉണക്കിയെടുക്കണം. അതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇങ്ങനെ പൊടിച്ചെടുക്കുന്ന ചക്കക്കുരു കേടു കൂടാതെ പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിക്കുകയും ചെയ്യാം.
ശേഷം പൊടിച്ചെടുത്ത ചക്കക്കുരുവിൽ നിന്നും ആവശ്യത്തിനുള്ള പൊടിയെടുത്ത് ഒരു ചീനച്ചട്ടിയിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കണം. അതായത് കറുപ്പ് നിറത്തിലേക്ക് പൊടി വരുന്ന രീതിയിൽ വേണം വറുത്തെടുക്കാൻ. വറുത്തെടുത്ത ചക്കക്കുരുവിന്റെ പൊടി അതേ ചീനച്ചട്ടിയിൽ ഒരു ദിവസം മുഴുവൻ വയ്ക്കുക. പിറ്റേദിവസം ആ പൊടിയിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഹെന്നയുടെ പൊടിയും, നീലയമരിയുടെ പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.
ഇത് ഒരു ദിവസം കൂടി റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഈ ഒരു മിക്സ് തലയിൽ അപ്ലൈ ചെയ്തു കുറച്ച് സമയത്തിനുശേഷം കഴുകി കളയുകയാണെങ്കിൽ നരച്ച മുടിയെല്ലാം പോയി നല്ലതുപോലെ കറുത്ത് വരുന്നതാണ്. കൂടാതെ മുടി തഴച്ചു വളരാനും ഈയൊരു ഹെയർ പാക്ക് ഉപയോഗിക്കുന്നത് വഴി സാധിക്കുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Jack Fruit Seed Video Credit : Akkus Tips & vlogs
Natural Hair Dye Using Jack Fruit Seed
Benefits Of Jack fruit Seed Natural Hair Dye
- Darkens hair naturally (especially when combined with other ingredients like curry leaves or amla).
- Nourishes hair follicles – jackfruit seeds are rich in protein, iron, and other nutrients.
- Can improve hair texture and shine.
- May reduce premature graying when used regularly (due to antioxidant content).