Natural Hair Dye Using Papaya Leaf : നരച്ച മുടി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. സാധാരണയായി തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ പോയി ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തുടർച്ചയായുള്ള ഇത്തരം ഹെയർ ഡൈയുടെ ഉപയോഗം പല രീതിയിലും മുടിയുടെ വളർച്ചയെ ബാധിക്കും. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പച്ചപപ്പായയുടെ ഇല, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ പപ്പായയുടെ ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുത്ത വെള്ളം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്.
അതിനുശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മൈലാഞ്ചി പൊടിയിട്ട് നല്ലതുപോലെ കരിയിപ്പിച്ച് എടുക്കുക. അതോടൊപ്പം തന്നെ നെല്ലിക്ക പൊടി കൂടി ചേർത്ത് കരിയിപ്പിച്ച് എടുക്കാവുന്നതാണ്. ഈയൊരു കൂട്ടിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച പപ്പായയുടെ നീര് കുറേശേയായി ഒഴിച്ചു കൊടുക്കുക. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് ഹെയർ പാക്ക് തയ്യാറാക്കി എടുക്കേണ്ടത്.അതിനുശേഷം ഈ ഒരു കൂട്ട് ഒരു ദിവസം രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി ചീനച്ചട്ടിയിൽ അടച്ചു വയ്ക്കുക.
പിറ്റേദിവസം ഒരു ബ്രഷ് ഉപയോഗിച്ച് ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്തു കൊടുക്കുക. അരിച്ചു വച്ച പപ്പായയുടെ വെള്ളത്തിന്റെ ബാക്കി ഉപയോഗിച്ച് മുടി കഴുകി എടുക്കാവുന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി അത് മുടിയുടെ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരമാകുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Papaya Leaf Video Credit : Vichus Vlogs
Natural Hair Dye Using Papaya Leaf
Using natural hair dyes is a great way to color your hair without harsh chemicals like ammonia, parabens, or PPD. Here’s a complete guide to natural hair dye options, how they work, and DIY recipes for safe, effective coloring at home.
- Henna for Red to Brown Shades
- Henna + Indigo for Brown/Black Hair
- Coffee Hair Dye for Dark Brown Tint
- Chamomile or Lemon for Light Hair
Important Notes
- Always do a strand test first.
- Natural dyes may not give instant or very dramatic changes, but are safer long-term.
- Results depend on your natural hair color, hair type, and how often you apply the dye.
- For gray hair, henna + indigo works best.