ശരീരത്തിലെ എല്ലാ വേദനയും വലിച്ചെടുക്കും.!! നീര്, തേയ്‌മാനം മാറ്റി എല്ലിനും ഞരമ്പിനും ബലം കൂട്ടാൻ ഇത് അരച്ച് പുരട്ടൂ; വിട്ടുമാറാത്ത മുട്ട് വേദന പൂർണ്ണമായും മാറും | Natural Home Remedy For Knee Pain

Natural Home Remedy For Knee Pain

  1. Hot & Cold Compress
  2. Turmeric Milk (Best Natural Remedy)
  3. Garlic Therapy
  4. Eucalyptus / Castor Oil Massage
  5. Ginger Remedy
  6. Fenugreek (Uluva) Seeds
  7. Epsom Salt Soak

Natural Home Remedy For Knee Pain : നമ്മുടെ ശരീരത്തെ താങ്ങി നിർത്തുകയും അനായാസം ചലിപ്പിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട സന്ധികളിൽ ഒന്നാണ് മുട്ട്. മുട്ടിൽ ഉണ്ടാകുന്ന വേദനയും നീർക്കെട്ടും അസഹ്യമായ ഒന്നാണ്. ഇത് പ്രത്യേകിച്ചും സ്ത്രീകളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. മുട്ടുവേദന മാത്രമല്ല കഴുത്തിനുണ്ടാകുന്ന വേദന, ഉപ്പൂറ്റി വേദന, നട്ടെല്ലിന്റെ തണ്ടൽ ഭാഗത്തുണ്ടാകുന്ന വേദന എന്നിങ്ങനെയുള്ള വേദനയും നീർക്കെട്ടും ഇല്ലാതാക്കാൻ സഹായിക്കുന്ന വളരെ എഫക്റ്റീവ് ആയ രീതിയിൽ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന 3 റെമഡികളാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.

ആദ്യത്തെ റെമഡി ഉപ്പ് ഉപയോഗിച്ചാണ്. ഉപ്പ് നല്ലൊരു വേദനസംഹാരിയും നീർക്കെട്ടിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നുമാണ്. ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു പിടി ഉപ്പിട്ട് അലിഞ്ഞതിനു ശേഷം ഇളം ചൂടോടുകൂടി ദേഹം കഴുകാൻ എടുക്കുന്നത് ദേഹത്ത് ഉണ്ടാകുന്ന വേദനയും നീർക്കെട്ടും മാറ്റാൻ നല്ലതാണ്. കല്ലുപ്പ് ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു പിടി കല്ലുപ്പ് എടുത്ത് അതിലേക്ക് കുറച്ച് ആപ്പിൾ സീരാർ വിനീഗർ ഒഴിച്ചുവെച്ച ശേഷം ഒരു കോട്ടൺ തുണിയിലേക്ക് ഇത് വെച്ചുകൊടുത്ത് വേദനയുള്ള ഭാഗത്ത് കെട്ടിവയ്ക്കുക. അല്പസമയം കഴിഞ്ഞാൽ ഇളം ചൂടോടുകൂടി കാല് കഴുകിയാൽ നല്ലൊരു വേദനസംഹാരിയാണ്. 7 മുതൽ 14 ദിവസം വരെ ചെയ്യുന്നത് വളരെ നല്ലതാണ്. കുറച്ച് കല്ലുപ്പും മുരിങ്ങയുടെ ഇല മാത്രമായും എടുത്ത് നല്ലപോലെ അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടുന്നതും വളരെ നല്ലതാണ്.

രണ്ടാമത്തെ ടിപ്പ് മുതിരയും കല്ലുപ്പും ഉപയോഗിച്ചാണ്. ഇവ രണ്ടും ഓരോ പിടി വീതം എടുത്ത് അടുപ്പിൽ മീഡിയം തീയിൽ വച്ച് നന്നായി ചൂടാക്കി എടുക്കണം. ഇത് ചൂടോടുകൂടെ തന്നെ ഒരു കോട്ടൺ തുണിയിൽ നന്നായി കിഴി കെട്ടിയ ശേഷം പാകത്തെ ചൂടിൽ വേദനയുള്ള ഭാഗത്ത് കുത്തി കൊടുക്കണം. ഇളം ചൂടുള്ള വെള്ളംകൊണ്ട് ആ ഭാഗങ്ങളിൽ ചൂടു കൊള്ളിക്കുന്നതും വളരെ നല്ലതാണ്. മൂന്നാമത്തേത് അർക്കപത്ര സ്വേതയാണ്. അർക്കം എന്നത് എരിക്കാണ്. എട്ടോ പത്തോ എരിക്കിന്റെ ഇല നന്നായി കഴുകിയെടുത്ത് ചുരുട്ടി പിടിച്ചെടുത്ത് അതിന്റെ അറ്റഭാഗം ഒരേ രീതിയിൽ കട്ട് ചെയ്യുക. ശേഷം ഒരു പാനിൽ ഒന്നോ രണ്ടോ സ്പൂൺ മുറിവെണ്ണ ഒഴിച്ച് ചെറുതായി ചൂടാവുമ്പോൾ ഇലയുടെ മുറിച്ചെടുത്ത ഭാഗം വട്ടത്തിൽ എണ്ണയിൽ ചുറ്റിച്ചെടുക്കുക.

ശേഷം വേദനയുള്ള ഭാഗത്ത് വട്ടത്തിൽ മസാജ് ചെയ്യുക. ചൂട് പോയി കഴിഞ്ഞാൽ വീണ്ടും ചൂടാക്കി ഇത് തുടരാവുന്നതാണ്. മുറിവെണ്ണക്ക് പകരം മറ്റ് വേദനസംഹാരികളായ എണ്ണകൾ ഉപയോഗിക്കാം. മൂന്ന് പിടി മുരിങ്ങയിലയും ഒരു പിടി കല്ലുപ്പും നാല് ചെറുനാരങ്ങ നാലു കഷണങ്ങളായി കട്ട് ചെയ്തതും 5 എരിക്കിന്റെ ഇലയും ചതച്ചെടുത്ത് ഏതെങ്കിലും വേദന സംഹാരികളായ ഓയിലിൽ വഴറ്റിയെടുത്ത ശേഷം കിഴികെട്ടി വേദനയുള്ള ഭാഗങ്ങളിൽ കുത്തി കൊടുക്കാവുന്നതാണ്. ശേഷം കഴുകിയെടുക്കുകയും ചെയ്യാം. ഏത് മാറാത്ത വേദനയും വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തന്നെ മാറ്റിയെടുക്കാവുന്ന ഈ ടിപ്പുകൾ നിങ്ങളും പരീക്ഷിച്ചു നോക്കൂ. Natural Home Remedy For Knee Pain Video Credit: Ayurcharya

Also Read : ഒരു പിടി മുതിര മതി; എത്ര വലിയ മുട്ട് വേദനയും പൂർണ്ണമായി മാറ്റാം, മുട്ട് വേദനയും സന്ധി വേദനയും മാറ്റിയെടുക്കാൻ ഒരു പരമ്പരാഗത വഴി | Muthira Remedy For Knee Pain

Comments (0)
Add Comment