വെറും രണ്ട് ചേരുവകൾ മതി; ചുണ്ടിലെ കറുപ്പ് മാറി നല്ല നിറവും ഭംഗിയും കിട്ടും, നാച്ചുറൽ ലിപ് ബാം വീട്ടിൽ ഉണ്ടാക്കാം | Natural Lip Balm For Glowing Lip
Natural Lip Balm For Glowing Lip : വെറും രണ്ടേ രണ്ട് ചേരുവകൾ വച്ച് ഒരു നാച്ചുറൽ ലിപ് ബാം. അമ്മേ, എനിക്കും ഇടണം ലിപ്സ്റ്റിക്ക് എന്നും പറഞ്ഞ് കുഞ്ഞു കുട്ടികൾ പിന്നാലെ നടക്കുമ്പോൾ എന്തു ചെയ്യാൻ പറ്റും? അത് അങ്ങ് ഇട്ടു കൊടുക്കുകയേ വഴിയുള്ളൂ. അപ്പോൾ അതിൽ ഉള്ള രാസവസ്തുക്കൾ കുഞ്ഞുങ്ങളുടെ ഉള്ളിൽ ചെല്ലില്ലേ? അതിനുള്ള പരിഹാരമാണ് ഈ വീഡിയോ. ഇതിൽ വെറും രണ്ടേ രണ്ട് ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമുക്ക് നാച്ചുറൽ ആയിട്ടുള്ള ലിപ് ബാം ഉണ്ടാക്കാം.
അതിനായി ആദ്യം ഒരു ബീറ്റ്റൂട്ട് എടുത്ത് ചെറുതായി അരിയണം. ഇതിനെ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരയ്ക്കണം. ഈ അരച്ചെടുത്ത ബീറ്റ്റൂട്ട് ഒരു അരിപ്പ ഉപയോഗിച്ച് അതിലെ നീര് നന്നായി പിഴിഞ്ഞെടുക്കാം. ഇതിപ്പോൾ വളരെ നേർത്താണ് ഇരിക്കുന്നത്. സ്റ്റവിലേക്ക് വച്ച് ഒന്ന് വറ്റിച്ചെടുക്കാം. ഈ വറ്റിച്ചെടുത്ത ബീറ്റ്റൂട്ട് നീര് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
എത്ര ബീറ്റ്റൂട്ട് നീര് ഉണ്ടോ അത്രയും തന്നെ നെയ്യ് ഇതിലേക്ക് ചേർക്കണം. അതിന് ശേഷം ഇത് ഒരു ചെറിയ അടപ്പ് പത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ സെറ്റ് ആവാൻ വയ്ക്കാം. അര മണിക്കൂറിനു ശേഷം ലിപ് ബാം തയ്യാർ. ഇനി കുഞ്ഞു കുട്ടികൾ ലിപ്സ്റ്റിക്കിന് വേണ്ടി കരയുമ്പോൾ ടെൻഷൻ വേണ്ടേ വേണ്ട. ഫ്രിഡ്ജിൽ നിന്നും ഈ ലിപ് ബാം എടുത്ത് ഇട്ടു കൊടുത്തോളു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഈ ലിപ് ബാം ഒരു മാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഈ ലിപ് ബാം ചുണ്ടിൽ തേച്ചിട്ട് കിടന്നു ഉറങ്ങിയാൽ ചുണ്ടിന് നല്ല നിറം ലഭിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന നെയ്യ് ചുണ്ടിന്റെ തിളക്കം കൂട്ടാൻ വളരെ ഫലപ്രദമാണ്. അതു പോലെ തന്നെ ചുണ്ടിന്റെ വെടിച്ചിലും തടയും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ലിപ് ബാം ഉണ്ടാക്കുന്ന വീഡിയോ താഴെ കാണാം. Natural Lip Balm For Glowing Lip Video Credit : Ichus Kitchen
Natural Lip Balm For Glowing Lip
- Exfoliate Regularly
Use a DIY lip scrub: Mix sugar + honey + a few drops of coconut oil.
Gently scrub 2–3 times a week to remove dead skin and boost circulation. - Hydrate Inside Out
Drink plenty of water daily.
Dry, flaky lips are often a sign of dehydration. - Apply Natural Oils at Night
Use coconut oil, almond oil, or ghee before bed to deeply nourish your lips. - Use Aloe Vera Gel
Apply fresh aloe vera gel directly on lips for healing, cooling, and natural shine. - Apply Beetroot or Rose Petal Tint
Dab a bit of beetroot juice or crushed rose petals mixed with honey for a soft pink glow. - Protect from Sun
Use a lip balm with SPF or apply natural oils (like carrot seed oil) to avoid pigmentation. - Avoid Licking Your Lips
Saliva dries your lips faster. Instead, apply balm or a moisturizing gloss when they feel dry.
