ഒറ്റ യൂസിൽ തന്നെ ഞെട്ടിക്കും റിസൾട്ട്; ചൂട്, വിയർപ്പ്, ചൂട് കുരു, ചൊറിച്ചിൽ നാച്ചുറൽ പരിഹാരം; ഒറ്റ ദിവസത്തിൽ മാറ്റിയെടുക്കാം

Natural Remedy For Heat Rash : ദിനംപ്രതി ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പലവിധ അസുഖങ്ങളും വളരെ എളുപ്പത്തിൽ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ശരീരത്തിൽ ചൂട് കൂടുതലായി അനുഭവപ്പെടുമ്പോൾ ചൂടുകുരു പോലുള്ള അസുഖങ്ങൾ വ്യാപകമായി കണ്ടുവരാറുണ്ട്. അവസാനം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുമ്പോൾ പലരും കടകളിൽ നിന്നും ഓയിൻ മെന്റുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക.

എന്നാൽ ചൂടുകുരുവിനെ പ്രതിരോധിക്കേണ്ട രീതി എങ്ങനെയാണെന്നും അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ചൂടുകുരു ശരീരത്തിൽ ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ടായേക്കാം. അതായത് ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നവർ, ശരീരം മുഴുവൻ കവർ ചെയ്യുന്ന രീതിയിൽ കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നവർ, സോക്സ് പതിവായി ഉപയോഗിക്കുന്നവർ, ബൈക്ക് പോലുള്ള വാഹനങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ എന്നിവരിലെല്ലാം ചൂടുകുരു കൂടുതൽ അളവിൽ കണ്ടു വരാറുണ്ട്. കൂടാതെ കിടപ്പ് രോഗികളിലും ചൂടുകുരു പോലുള്ള അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്നു. അവ ഒഴിവാക്കാനായി വീട്ടിൽ തന്നെ ചില പ്രതിവിധികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.

അതായത് ശരീരത്തിലെ ചൂട് കുറയ്ക്കാനായി നിർജലീകരണം ഉണ്ടാക്കുന്നത് പൂർണമായും ഒഴിവാക്കണം. അതിനായി ധാരാളം വെള്ളം, കരിക്കിൻ വെള്ളം പോലുള്ള പാനീയങ്ങളെല്ലാം കൃത്യമായ ഇടവേളകളിൽ കുടിക്കാവുന്നതാണ്. എന്നാൽ ഒരു കാരണവശാലും പുറത്തുനിന്നും വാങ്ങുന്ന കാർബണേറ്റഡ് ഡ്രിങ്കുകൾ വെള്ളത്തിന് പകരമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ സ്ഥിരമായി ചൂടുവെള്ളം ഉപയോഗിച്ചാണ് കുളിക്കുന്നത് എങ്കിൽ അത് മാറ്റി തണുത്ത വെള്ളത്തിൽ കുളിച്ചു നോക്കാവുന്നതാണ്. ചൂടുകുരു അധികമായി കണ്ടുവരുന്ന ഭാഗങ്ങളിൽ കറ്റാർവാഴയുടെ നീരെടുത്ത് തേച്ചു കൊടുക്കാവുന്നതാണ്. കുരുക്കളിൽ പഴുപ്പ് ഉണ്ടെങ്കിൽ അല്പം മഞ്ഞൾപൊടി കൂടി അതിനോടൊപ്പം ചേർത്ത് തേച്ചു കൊടുക്കണം.

ഒരു കാരണവശാലും കടകളിൽ നിന്നും ലഭിക്കുന്ന പൗഡർ ചൂടുകുരു പഴുത്തിരിക്കുമ്പോൾ ഇടാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ കുളിക്കാനുള്ള വെള്ളം തയ്യാറാക്കുമ്പോൾ അതിൽ പ്ലാവിലയുടെ ഞെട്ട്, ആര്യവേപ്പില, ചീലാന്തി ഇല എന്നിവ ചേർത്ത് അരച്ചെടുത്ത പേസ്റ്റ് ഒഴിച്ച് തിളപ്പിച്ച് ചൂടാക്കിയ ശേഷം തണുത്ത വെള്ളത്തിൽ ഒഴിച്ച് കുളിക്കാവുന്നതാണ്. ഭക്ഷണത്തിൽ നിന്നും പ്രധാനമായും മുട്ട, ചിക്കൻ, ജങ്ക് ഫുഡ് എന്നിവ പാടെ ഒഴിവാക്കാനായി ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ ചൂട് കാരണം ഉണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Remedy For Heat Rash Video Credit : Dr Visakh Kadakkal

Natural Remedy For Heat Rash

Also Read : പഴുത്ത പ്ലാവില വെറുതെ കളയല്ലേ, ഇങ്ങനെ ചെയ്താൽ അരയും വയറും പെട്ടെന്ന് കുറയ്ക്കാം; പ്ലാവിലക്ക് ഇത്രയും ഗുണം ഉണ്ടെന്നു അറിഞ്ഞോ.!? Belly Fat And Weight Lose Remedy Using Jack Fruit Leaf

Health TipsHeat Rash Natural RemedyNatural Remedy For Heat RashNatural Remedy Heat Rash
Comments (0)
Add Comment