Natural Soap Recipe For Glowing Skin : നമ്മളിന്ന് പല ചേരുവകളും ചേർത്ത് വീട്ടിൽ തന്നെ സോപ്പ് തയ്യാറാക്കാറുണ്ടല്ലേ. എന്നാൽ രണ്ടു സ്പൂൺ പച്ചരി കൊണ്ട് വെളുക്കാനുള്ള സോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കിയാലോ. നമ്മൾ അരിപ്പൊടി തൈരിൽ ചേർത്തു മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർധിക്കാനും ശരീരം വെളുക്കാനുമൊക്കെ സഹായിക്കാറുണ്ട്. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് പച്ചരി സോപ്പ് തയ്യാറാക്കാം.
ആദ്യമായി രണ്ട് സ്പൂൺ പച്ചരിയെടുത്ത് നന്നായി കഴുകിയെടുത്ത ശേഷം വെള്ളമൊഴിച്ച് രണ്ടു മണിക്കൂർ കുതിർത്തെടുക്കണം. കുതിർത്തെടുത്ത ശേഷം ഇത് വീണ്ടും നന്നായി കഴുകിയെടുത്ത് ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റണം. വെള്ളം പൂർണ്ണമായും വറ്റിയ ശേഷം ഒരു കട്ടിയുള്ള കോട്ടൻ തുണി വിരിച്ച് അതിലേക്ക് അരി പരത്തി വെച്ചു കൊടുത്ത് ഒരു അഞ്ചു മിനിറ്റോളം ഉണക്കിയെടുക്കണം. ഇതിലെ വെള്ളത്തിന്റെ അംശം പോയാൽ മാത്രം മതിയാകും. ഉണക്കിയെടുത്ത അരി ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ചേർത്ത് ഇതേ മിക്സിയുടെ ജാറിലേക്ക് മൂന്ന് സ്പൂൺ കറ്റാർവാഴയുടെ ജെൽ ചേർത്തു കൊടുക്കണം.
കറ്റാർവാഴ ഉണ്ടെങ്കിൽ അത് ചേർത്താൽ മതി. ഇതിലേക്ക് ഒന്നര സ്പൂൺ അരിപ്പൊടി കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. അരക്കിലോ സോപ്പ് ബേസ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കണം. ഒരു പിയേഴ്സ് സോപ്പ് എടുത്താലും മതി. നാച്ചുറൽ ആയ സോപ്പ് ആയതുകൊണ്ട് സോപ്പ് ബേസാണ് ഏറ്റവും ഉത്തമം. അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് നന്നായി തിളപ്പിച്ചെടുത്ത ശേഷം സോപ്പ് ബേസ് ചേർത്ത പാത്രം അതിനു മുകളിലായി വെച്ച് ഡബിൾ ബോയിൽ ചെയ്തെടുക്കണം. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇത് അലിഞ്ഞു കിട്ടും. ഇത് അടുപ്പിൽ നിന്നും ഇറക്കി വയ്ക്കേണ്ട ആവശ്യമില്ല. സോപ്പ് ഉണ്ടാക്കി തീരുന്നത് വരെ തീ കുറച്ചു വെച്ചാൽ മതിയാകും. പുറത്തുവയ്ക്കുമ്പോൾ ഇത് പെട്ടെന്ന് കട്ടയായി പോകാനുള്ള സാധ്യതയുണ്ട്.
ഇനി നിങ്ങൾ പുറത്ത് വെച്ചാണ് ചെയ്യുന്നതെങ്കിൽ കട്ടയായി പോവുകയാണെങ്കിൽ ഇതുപോലെ ചൂടുവെള്ളത്തിൽ വച്ചു കൊടുത്താൽ മതിയാകും. അടുത്തതായി ഇതിലേക്ക് മൂന്ന് വിറ്റാമിൻ ഇ ഗുളികകളും രണ്ട് സ്പൂൺ ഗ്ലിസറിനും കൂടെ ചേർക്കണം. മുഖത്തെ കുരുക്കളും പാടുകളുമെല്ലാം നീക്കി നല്ല ക്ലിയർ സ്കിൻ ലഭിക്കാൻ ഇവയെല്ലാം സഹായിക്കുന്നു. അടുത്തതായി ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച അരിപ്പൊടിയുടെ മിക്സ് അരിച്ച് ചേർക്കണം. ഇത് നല്ലപോലെ ഇളക്കിയെടുത്ത ശേഷം ഈ മിക്സ് അച്ചിലേക്ക് ഒഴിച്ചുകൊടുക്കണം. അച്ചിലേക്ക് കുറച്ച് എണ്ണ പുരട്ടി വയ്ക്കുന്നത് നല്ലതാണ്. ഇത് രണ്ടോ മൂന്നോ മണിക്കൂർ വെച്ചുകഴിഞ്ഞാൽ സോപ്പ് റെഡിയായി കിട്ടും. തൊലിയിലെ പാടുകളും മറ്റും നീക്കി നല്ല ക്ലിയർ സ്കിൻ ലഭിക്കാൻ ഈ പച്ചരി സോപ്പ് തയ്യാറാക്കി നോക്കാൻ മറക്കല്ലേ. Natural Soap Recipe For Glowing Skin Video Credit : KANNUR FAMILY VLOG
Natural Soap Recipe For Glowing Skin
Brightens Skin Tone
Rice contains ferulic acid & allantoin
Improves dull skin
Gives natural glow
Controls Excess Oil
Helps absorb extra oil
Keeps skin fresh & shine-free
Reduces Acne & Pimples
Soothes inflammation
Helps calm irritated skin
Slows Ageing
Rich in antioxidants
Reduces fine lines & wrinkles
Soothes Sunburn
Cools and calms skin
Reduces redness
Improves Skin Texture
Tightens pores
Makes skin smooth & soft
Helps Reduce Dark Spots
Regular use improves pigmentation
Evens skin tone naturally