Natural Solution For Cough
Natural Solution For Cough : ഇടയ്ക്കിടെയുള്ള ചുമയും വിട്ടുമാറാത്ത കഫക്കെട്ടും കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? കുട്ടികളും മുതിർന്നവരിലുമൊക്കെ ഒരുപോലെ ഇത്തരം പ്രശ്നങ്ങൾ കണ്ട് വരാറുണ്ട്. നെഞ്ചിലും തലയിലുമെല്ലാം അടിഞ്ഞുകൂടിയ കഫം വേരോടെ ഇളകി പോകാനുള്ള ഒരു ഒന്നാന്തരം ഒറ്റമൂലിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന നൂറ് ശതമാനം നാച്ചുറലായ ഒരു ഒറ്റമൂലിയാണിത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
- Garlic & Honey
Crush 1 garlic clove, mix with honey
Reduces cough, throat irritation, and boosts immunity - Ginger Remedy
Ginger tea or ginger + honey
Soothes throat and reduces inflammation - Turmeric Milk
½ tsp turmeric in warm milk at night
Excellent for dry cough and immunity - Lemon & Honey
Mix lemon juice with honey in warm water
Helps loosen phlegm and calm cough - Tulsi (Holy Basil)
Chew fresh leaves or drink tulsi tea
Natural expectorant and antibacterial - Steam Inhalation
Inhale steam with a pinch of turmeric or eucalyptus oil
Clears nasal and chest congestion - Tips
Drink warm fluids
Avoid cold foods and drinks
ആദ്യമായി ഒരു ചെറുനാരങ്ങ കഴുകിയെടുത്ത ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കണം. ശേഷം രണ്ട് ഇഞ്ചി കഷ്ണം എടുത്ത് തൊലികളഞ്ഞ് കഴുകിയെടുത്ത ശേഷം നന്നായൊന്ന് ചതച്ചെടുക്കണം. തൊലി കളഞ്ഞ് കഴുകിയെടുത്ത നാലല്ലിൽ വെളുത്തുള്ളി കൂടി ഇത്തരത്തിൽ ചതച്ചെടുക്കണം. അടുത്തതായി ഒരു പാനിലേക്ക് രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് നേരത്തെ തയ്യാറാക്കിവെച്ച മൂന്ന് ചേരുവകളും ഇതിലേക്ക് ചേർത്ത് ശേഷം അടുപ്പിൽ വച്ച് നന്നായി തിളപ്പിച്ച് എടുക്കണം. ഇതിലേക്ക് ചേർത്ത വെള്ളത്തിൻറെ അളവ് പകുതി ആകുന്നത് വരെ തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കണം. ഇഞ്ചിയുടെയും നാരങ്ങയുടെയും വെളുത്തുള്ളിയുടെയുമെല്ലാം സത്ത് ഈ വെള്ളത്തിലേക്ക് ഇറങ്ങുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.
അടുത്തതായി ഇതിലേക്ക് കാൽ ടീസ്പൂൺ കുരുമുളക്പൊടിയും കാൽ ടീസ്പൂൺ നാടൻ മഞ്ഞൾ പൊടിയും കൂടെ ചേർത്ത് നല്ലവണ്ണം തിളപ്പിച്ച് വരുമ്പോൾ തീ കുറച്ചു വയ്ക്കാവുന്നതാണ്. ശേഷം അല്പം ഉപ്പു കൂടെ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാവുന്നതാണ്. ഇതിലേക്ക് എല്ലാ ചേരുവകളുടെയും സത്ത് മുഴുവനായും ഇറങ്ങുന്നതിനായി കുറച്ചു സമയം മൂടി വയ്ക്കാവുന്നതാണ്. ശേഷം കുടിക്കുന്ന സമയത്ത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചൊഴിച്ച് കുടിയ്ക്കാവുന്നതാണ്. ഒരു ദിവസം മൂന്നു പ്രാവശ്യം ആയിട്ടാണ് ഇത് കുടിക്കേണ്ടത്. അത് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമാണ്. ഇവിടെ നമ്മൾ ഒരു ഗ്ലാസ്സാണ് തയ്യാറാക്കിയിട്ടുള്ളത്. അത് രാവിലെയും വൈകുന്നേരവും അര ഗ്ലാസ് വീതമായി ഉപയോഗിക്കാവുന്നതാണ്. കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുമ്പോൾ കുരുമുളകുപൊടി ഒഴിവാക്കാവുന്നതാണ്. കുട്ടികൾക്ക് മൂന്നോ നാലോ തവണയായി ഇത് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ ഒരു ഗ്ലാസ് വീതം ഒരു ദിവസം എന്ന രീതിയിൽ മൂന്നോ നാലോ ദിവസം തുടർച്ചയായി കഴിക്കുകയാണെങ്കിൽ കഫം പൂർണ്ണമായും നീങ്ങി പോകുന്നതായി കാണാം.
നെഞ്ചിലും തലയിലുമെല്ലാം കഫം തിങ്ങി നിൽക്കുമ്പോഴും കെട്ടി നിൽക്കുമ്പോഴും നല്ല വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. കഫക്കെട്ട് മൂലമുള്ള ഇത്തരം ബുദ്ധിമുട്ടുകളെ മാറ്റുന്നതിനായുള്ള ഒരു ടിപ്പാണ് അടുത്തത്. ഒരു ടീസ്പൂൺ വെളിച്ചെണ്ണയെടുത്ത് ഒരു ചെറിയ തവിയിലേക്ക് ഒഴിച്ച് അതിലേക്ക് ഒരു കഷണം പച്ച കർപ്പൂരം ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. ശേഷം ഇത് ഫ്ലെയിമിൽ കാണിച്ച് ഒന്ന് നല്ലപോലെ ചൂടാക്കി എടുക്കണം. ശേഷം ഇത് ചൂടാറാൻ വച്ച് ചെറിയൊരു ചൂടോടുകൂടി തന്നെ നമുക്ക് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കാവുന്നതാണ്. Natural Solution For Cough Video Credit : Ansi’s Vlog