Nerve Pain Treatment

ഇനി തലകുത്തി നിന്നാലും തരിപ്പ് വരില്ല; ശരീരത്തിലെ ബ്ലോക്കായ ഞരമ്പുകൾ തുറക്കാനും, തരിപ്പ് – വേദന മാറാനും ഇതൊരെണ്ണം മതി | Nerve Pain Treatment

Nerve Pain Treatment

Nerve Pain Treatment : ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നവരാണോ നിങ്ങൾ? നാൽപ്പതുകൾക്ക് ശേഷം നമ്മുടെ ഞരമ്പുകളുടെ ബലം ക്ഷയിച്ചു വരുന്നതും രക്തയോട്ടം കുറയുന്നതുമെല്ലാം ഇതിന് കാരണമാണ്. ശരീരത്തിലെ സന്ധികളിലും പേശികളിലുമെല്ലാം വേദനയും ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥയും മരവിപ്പുമെല്ലാം ഇതുവഴി മിക്കയാളുകളിലും കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ നീക്കാനുള്ള ഒരു കിടിലൻ റെമഡിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്.

  • Daily Care Tips
  • Maintain correct posture
  • Avoid long sitting or standing
  • Stay hydrated
  • Get proper sleep

ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കർപ്പൂരമാണ്. ഇത് രണ്ട് തരത്തിലുണ്ട്, പച്ചക്കർപ്പൂരവും ചുടുകർപ്പൂരവും. ഇതിൽ ചുടുകർപ്പൂരം ഉപയോഗിച്ചാണ് കർപ്പൂരാതി തൈലം ഉണ്ടാക്കുന്നത്. ഇതിന് പകരം പച്ചക്കർപ്പൂരം ഉപയോഗിച്ച് വീട്ടിൽ തന്നെ ചെയ്യാവുന്ന ധാരാളം എളുപ്പവഴികളുണ്ട്. ഒരു പാത്രത്തിലേക്ക് കുറച്ച് നല്ലെണ്ണയെടുത്ത് അതിലേക്ക് ഒരു നുള്ള് പച്ച കർപ്പൂരം ചേർത്ത് മിക്സ് ചെയ്ത് ഡബിൾ ബോയിൽ ചെയ്തെടുക്കുക. ശേഷം ഇത് വേദനയുള്ള ഭാഗങ്ങളിൽ ചെറു ചൂടോടെ പുരട്ടിയ ശേഷം ഒന്ന് ചൂട് പിടിച്ചാൽ നല്ല ആശ്വാസം ലഭിക്കും. ഒരുപാട് ആരോഗ്യ സൗന്ദര്യ ഗുണങ്ങളുള്ളതും വാത ശമനത്തിന് ഉപയോഗിക്കാവുന്ന ഒന്നുമാണ് പച്ചക്കർപ്പൂരം. ശരീരത്തിൽ ഉണ്ടാകുന്ന വാത സംബന്ധമായ ബുദ്ധിമുട്ടുകളും വേദനയും മരവിപ്പും മറ്റു പ്രശ്നങ്ങളും നീക്കുന്നതിന് ഇത് നല്ല മരുന്നാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ ജോയിന്റുകൾ അനക്കാൻ പറ്റാത്ത അവസ്ഥയുണ്ടെങ്കിൽ ആ ഭാഗത്ത് പച്ചക്കർപ്പൂരം വെളിച്ചെണ്ണയോ ക്ഷീരബല തൈലമോ ചേർത്ത് പുരട്ടിയ ശേഷം പുളിയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ചൂട് കൂടെ പിടിക്കുന്നത് ഏറെ ഫലപ്രദമാ മരുന്നാണ്.

അതുപോലെ അപ്പർ റെസ്പിരേറ്ററി ട്രാക്ട് ഇൻഫെക്ഷനുകൾ (കഫക്കെട്ട്, മൈഗ്രൈൻ, സൈനസൈറ്റിസ്) ഉള്ളവർക്കും ഈ മരുന്ന് നെഞ്ചിലും പുറകിലും നെറ്റിയിലും തടവുകയും കർപ്പൂരം വെള്ളത്തിലിട്ട് ആവിപിടിക്കുകയും ചെയ്താൽ നല്ല ആശ്വാസം കിട്ടും. മേൽപറഞ്ഞ ബുദ്ധിമുട്ടുകൾക്ക് കർപ്പൂരാദി തൈലം, ഖാസ ക്ഷയ ചൂർണം എന്നിവ ആയുർവേദ കടകളിൽ നിന്നും വാങ്ങി പുരട്ടിയാലും നല്ലൊരു മരുന്നാണ്. കുഴിനഖമുള്ളവർക്ക് പച്ചക്കർപ്പൂരം വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ നല്ല ആശ്വാസം ലഭിക്കും. പച്ചക്കർപ്പൂരം പൊടിച്ച് ചേർത്ത ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നതും ഇതേ വെള്ളത്തിലേക്ക് കുറച്ചു നാരങ്ങ നീര് ചേർത്ത് കാൽ മുക്കിവയ്ക്കുന്നതും കാലിലേക്ക് രക്തപ്രവാഹം കൂട്ടുന്നതിനും ഞരമ്പുകളെ തുറക്കുന്നതിനും സഹായിക്കുന്നു.

നല്ലയൊരു ചർമ്മ പരിചരണ വസ്തുവായും കർപ്പൂരത്തെ ഉപയോഗിക്കാം. മുഖത്തെ കുരുക്കൾ, പാടുകൾ എന്നിവ നീക്കുന്നതിനും ചർമ്മത്തിന് നിറം വർദ്ധിക്കുന്നതിനും വളരെ കുറച്ച് പച്ചക്കർപ്പൂരം വെളിച്ചെണ്ണയിൽ ചാലിച്ച് മുഖത്ത് പുരട്ടാവുന്നതാണ്. കൂടുതലാവാൻ പാടില്ല. മാത്രമല്ല കർപ്പൂരത്തിന്റെ കൂടെ കുങ്കുമം, പാൽപ്പാട, ചന്ദനം എന്നിവ കൂടെ ചേർത്ത് ഫേസ് പാക്ക് ആയും പുരട്ടാം. തലയിൽ പേൻ, ചൊറിച്ചിൽ എന്നീ പ്രശ്നമുള്ളവർക്ക് എണ്ണ കാച്ചുമ്പോൾ അതിൽ അല്പം പച്ചക്കർപ്പൂരം ചേർക്കുന്നത് വളരെ നല്ലതാണ്. പൂജാദി കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നതിലപ്പുറം വളരെ ഫലപ്രദമായ ധാരാളം ഗുണങ്ങൾ കർപ്പൂരത്തിനുണ്ട് എന്നാണ് Dr. സജിത ദിജിൻ പറയുന്നത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ട് നോക്കൂ. Nerve Pain Treatment Video Credit : Ayurcharya

Warm Oil Massage
Use sesame oil / coconut oil / castor oil
Massage gently on affected area
Improves blood flow & relaxes nerves

Turmeric Milk
Curcumin reduces nerve inflammation
Mix ½ tsp turmeric in warm milk
Drink once daily (preferably night)

Hot & Cold Compress
Cold reduces inflammation
Heat relaxes tight nerves
Use 10 minutes each (alternate)

Epsom Salt Bath
Magnesium helps calm nerves
Soak in warm water with Epsom salt
15–20 minutes, 3 times a week

Ginger Tea
Natural anti-inflammatory
Drink 1–2 cups daily

Gentle Stretching & Yoga
Helps reduce nerve pressure
Useful poses: Bhujangasana, Child’s pose, Cat-Cow

Adequate Vitamin B12 Intake
Essential for nerve repair
Include: milk, curd, eggs, ragi, green vegetables

Also Read : കുഴിനഖം പൂർണമായും മാറ്റം; അസഹനീയമായ കുത്തി വേദനയും നീരും ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാം, 100% റിസൾട്ട് ഉറപ്പ് | Home Remedy For Fungal Nail

Advertisement