ഇതൊന്ന് തൊട്ടാൽ മതി; കറുത്ത് കരിപിടിച്ച നിലവിളക്ക് ഒറ്റ മിനിറ്റിൽ വെട്ടിത്തിളങ്ങും, ഇതിലും എളുപ്പ മാർഗം വേറെയില്ല.!! Nilavilakku Cleaning Super Tips
Nilavilakku Cleaning Super Tips : നിലവിളക്ക് വൃത്തിയാക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല. നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും ഉപയോഗിക്കേണ്ടി വരാറുള്ള വസ്തുക്കളിൽ ഒന്നാണല്ലോ നിലവിളക്ക്. പ്രത്യേകിച്ച് വിശേഷാവസരങ്ങളിലാണ് വലിയ നിലവിളക്കുകൾ കൂടുതലായും ഉപയോഗപ്പെടുത്താറുള്ളത്. പിന്നീട് ഉപയോഗ ശേഷം ഇവ ഉപയോഗിച്ച അതേ രീതിയിൽ എടുത്ത് മാറ്റിവയ്ക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്.
എന്നാൽ ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കുന്ന നിലവിളക്കുകൾ പിന്നീട് ഉപയോഗിക്കാനായി എടുക്കുമ്പോൾ അതിൽ ക്ലാവ് പിടിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത് കളയാനായി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും നിറം മങ്ങുമെന്ന് മാത്രമല്ല ഉദ്ദേശിച്ച ഫലം ലഭിക്കാറുമില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന നിലവിളക്ക് വൃത്തിയാക്കാനുള്ള ഒരു രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ നിലവിളക്ക് വൃത്തിയാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് ആണ്.
ആദ്യം തന്നെ ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു നാരങ്ങയുടെ നീരു കൂടി പിഴിഞ്ഞ് ഒഴിക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് വിളക്കിന്റെ മുകളിലായി ഈയൊരു ലിക്വിഡ് നല്ല രീതിയിൽ അപ്ലൈ ചെയ്തു ഉരച്ചു കൊടുക്കുക. തയ്യാറാക്കി വച്ച ലിക്വിഡ് വിളക്കിനു മുകളിൽ ഒഴിക്കുമ്പോൾ തന്നെ നിറവ്യത്യാസം കാണാനായി സാധിക്കും.
ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തുന്നത് വഴി അധികം ഉരക്കാതെ തന്നെ നിലവിളക്കുകൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. പിന്നീട് ഒന്നോ രണ്ടോ തവണ നല്ല രീതിയിൽ വെള്ളമൊഴിച്ച് വിളക്ക് കഴുകി എടുക്കണം. ഒട്ടും നനവില്ലാത്ത ഒരു തുണി ഉപയോഗിച്ച് വിളക്ക് തുടച്ച് വൃത്തിയാക്കി സൂക്ഷിക്കുകയാണെങ്കിൽ ഒട്ടും ക്ലാവ് പിടിക്കാതെ തന്നെ നിലവിളക്ക് പിന്നീട് ഉപയോഗപ്പെടുത്താനായി സാധിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന നിലവിളക്കുകൾ വൃത്തിയാക്കാനും ഈയൊരു രീതി ഫലപ്രദമാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );