North Indian Mango Pickle Recipe

സ്ഥിരം അച്ചാറിന്റെ രുചി മടുത്തോ.!? നോർത്ത് ഇന്ത്യൻ സ്റ്റൈൽ മാങ്ങ അച്ചാർ ഉണ്ടാക്കിയാലോ; വേറെ ലെവൽ ടേസ്റ്റ് ആണ് | North Indian Mango Pickle Recipe

North Indian Mango Pickle Recipe

North Indian Mango Pickle Recipe : അച്ചാർ ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത്. സദ്യയിലെ ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് അച്ചാർ. ഊണിന് വൈവിധ്യവും സ്വാദും നൽകുന്നതിനും ആഹാരം ദഹിപ്പിക്കുന്നതിനും അച്ചാറുകൾ സഹായിക്കുന്നു. മാങ്ങയുടെ കാലമല്ലേ? മാങ്ങ കൊണ്ട് ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈൽ അച്ചാർ ഉണ്ടാക്കി നോക്കിയാലോ.

Ingredients :
പച്ച മാങ്ങ – 1/2 കിലോ
കടുക് – 2 1/2 ടേബിൾ സ്പൂൺ
പെരുജീരകം – 1 ടേബിൾ സ്പൂൺ
ചെറിയ ജീരകം – 2 ടേബിൾ സ്പൂൺ
വറ്റൽ മുളക് – 4 എണ്ണം
കരിജീരകം – 3/4 ടീസ്പൂൺ
അയമോദകം – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1 1/2 ടീസ്പൂൺ
കടുക് എണ്ണ – 3/4 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്
കായപൊടി – 1/4 ടീസ്പൂൺ
ഉലുവ – 1 1/2 ടീസ്പൂൺ

മാങ്ങ അച്ചാർ തയ്യാറാക്കാനായി അര കിലോ മാങ്ങ എടുക്കണം. മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ഒരു കോട്ടൺ തുണി വിരിക്കണം. അതിലേക്ക് കഷ്ണങ്ങളാക്കിയ മാങ്ങ നിരത്തി വെക്കണം. ശേഷം ഇത് ഒരു മണിക്കൂർ നല്ല വെയിലത്ത്‌ ഉണക്കാൻ വെക്കണം. അടുത്തതായി ഇതിലേക്ക് വേണ്ട മസാല തയ്യാറാക്കാം. അതിനായി ഒരു പാൻ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ കടുക് ചേർക്കണം. ശേഷം ഒരു ടേബിൾ സ്പൂൺ പെരുജീരകവും രണ്ട് ടേബിൾ സ്പൂൺ ചെറിയ ജീരകവും നാല് വറ്റൽ മുളകും ഒന്നര ടീസ്പൂൺ ഉലുവയും കൂടി ചേർത്ത് കൊടുക്കാം. ശേഷം എല്ലാ മസാലയും പാനിലേക്ക് ഇട്ട് കൊടുത്തതിന് ശേഷം തീ ഓണാക്കി കൊടുത്ത ശേഷം ഈ മസാല ഒന്ന് ചെറുതായി ചൂടാക്കി എടുക്കാം. ഇത് തണുത്തതിന് ശേഷം തരിതരിയായി അരച്ചെടുക്കണം.

അടുത്തതായി കടുക് എണ്ണ നന്നായി ചൂടാക്കി എടുത്ത ശേഷം ഒരു ഗ്ലാസ് ബൗൾ എടുക്കണം. അതിലേക്ക് ഒരു ടീസ്പൂൺ അയമോദകവും മുക്കാൽ ടീസ്പൂൺ കരിജീരകവും ചേർത്ത് കൊടുക്കണം. ഇനി ഇതിലേക്ക് നേരത്തെ പൊടിച്ച് വെച്ച മസാല കൂടി ചേർക്കാം. ശേഷം ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും ഒന്നര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കണം. ഇനി ഇതിലേക്ക് ചൂടാക്കിയ എണ്ണ ചെറിയ ചൂടോടു കൂടി ചേർത്തു കൊടുത്ത് എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്തെടുക്കാം. ഇതിലേക്ക് മാങ്ങ കഷ്ണങ്ങൾ കൂടി ചേർത്ത് മിക്സ്‌ ചെയ്ത് ഇത് അടച്ച് അഞ്ച് ദിവസം വെക്കാം. നല്ല ടേസ്റ്റി നോർത്ത് ഇന്ത്യൻ അച്ചാർ റെഡി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഈ വെറൈറ്റി നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ നിങ്ങളും തയ്യാറാക്കി നോക്കൂ. North Indian Mango Pickle Recipe : Jaya’s Recipes

Also Read : കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങാ ഇതുപോലെ ചെയ്തോളു; 5 മിനുട്ടിൽ രുചിയൂറും കണ്ണിമാങ്ങാ അച്ചാർ, കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാം.!! Kannimanga Achar Recipe

Advertisement