തലകുത്തി നിന്നാൽ പോലും തരിപ്പ് വരില്ല.!! കൈകാൽ തരിപ്പ്, കഴപ്പ്, മരവിപ്പ് പൂർണ്ണമായും മാറ്റാം; ക്ഷീണം അകറ്റി ഉന്മേഷം ഇരട്ടിക്കും | Numbness Treatment
Numbness Treatment
Numbness Treatment : കൈകാലുകൾക്ക് തരിപ്പ് മൂലം പ്രയാസപ്പെടുന്നവരാണോ നിങ്ങൾ? ഇത് പലരും പ്രായം കൂടുന്നതുകൊണ്ട് വരുന്നതാണെന്ന് പറയാറുണ്ട്. പക്ഷേ അങ്ങനെയല്ല പ്രായമാകുന്ന എല്ലാവർക്കും ഇങ്ങനെ വരണമെന്നില്ല. പല പോഷക ഘടകങ്ങളുടെ അഭാവം കൊണ്ടും ഇത്തരത്തിൽ ഉണ്ടാവാം. കൈകാലുകൾക്ക് തരിപ്പ് അനുഭവപ്പെടുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. അതിൽ ചില പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- Daily Care Tips
- Stay hydrated
- Avoid smoking & alcohol
- Take breaks during work
- Wear comfortable footwear
തവിട് കളഞ്ഞ ധാന്യങ്ങൾ ധാരാളമായി കഴിക്കുക, അമിതമായി പഞ്ചസാര കഴിക്കുക എന്നിങ്ങനെ ചെയ്യുന്നവർക്ക് കൈകാലുകൾ തരിക്കുന്നതിന് സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇതിൻറെ രണ്ട് പ്രധാന കാരണങ്ങൾ വിറ്റാമിൻ B1 ന്റെയും കാൽസ്യത്തിന്റെയും അഭാവമാണ്. അതുപോലെ ഷുഗർ ഉള്ളവർക്കും ഷുഗർ വരാൻ സാധ്യത കൂടുതലുള്ളവർക്കും വിറ്റാമിൻ ബി 1 ശരീരത്തിൽ കുറയുന്നത് കൊണ്ട് തന്നെ തരിപ്പ് ഉണ്ടാവാൻ കാരണമാകുന്നു. ഷുഗർ ഉള്ളവർക്ക് അവരുടെ ശരീരത്തിലെ രക്തപ്രവാഹം കുറയുന്നതും ഇതിനൊരു കാരണമാണ്. നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ബി 1 ലഭിക്കുകയാണെങ്കിൽ ഈ പ്രശ്നത്തെ പൂർണമായും മാറ്റാൻ സാധിക്കും.
നമ്മൾ പലപ്പോഴും കൈകാലുകൾ തരിക്കുമ്പോൾ പുറത്തുനിന്നും പല ലേപനങ്ങളും വാങ്ങി പുരട്ടാറുണ്ട്. പക്ഷേ ഇത് വിറ്റാമിനുകളുടെയും കാൽസ്യത്തിന്റെയും കുറവുകൊണ്ടാണെങ്കിൽ ഇതുകൊണ്ട് ഫലമില്ല. ഇതു പൂർണ്ണമായും മാറ്റാൻ സാധിക്കില്ല പകരം ഒരു താൽക്കാലിക ആശ്വാസം മാത്രമേ ലഭിക്കുകയുള്ളൂ. രോഗ കാരണത്തെ ചികിൽസിക്കുകയാണ് വേണ്ടത്. ഭക്ഷണത്തിലൂടെ തന്നെ ഇതിനെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്റെ അഭാവമാണ് കൈകാലുകൾ തരിക്കുന്നതിനുള്ള രണ്ടാമത്തെ കാരണം. നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ബി ആണോ അതോ കാൽസ്യം ആണോ കുറഞ്ഞത് എന്ന് വേർതിരിച്ചറിയാൻ സാധിക്കുന്ന ചില ലക്ഷണങ്ങൾ നോക്കാം. വൈറ്റമിൻ B1 ശരീരത്തിൽ കുറയുമ്പോൾ അനാവശ്യമായ പരിഭ്രമം, അനാവശ്യമായ ചിന്തപ്പാട്, ഓർമക്കുറവ്, ഹൃദയമിടിപ്പ് കൂടുക, കാഫ് മസിലിന് ഭയങ്കര വേദന അനുഭവപ്പെടുക, എപ്പോഴും കാൽ തടവുന്ന അവസ്ഥ എന്നിവയൊക്കെ ലക്ഷണമായി കാണാം.
കാൽസ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകൾക്ക് ബലക്ഷയം അനുഭവപ്പെടുക, കാലുകൾക്ക് കോച്ചിപ്പിടുത്തം അനുഭവപ്പെടുക, ആരോഗ്യമില്ലാത്ത നഖങ്ങൾ ഉണ്ടാവുക, തൊണ്ടയുടെ പിൻഭാഗത്ത് മുറുക്കം അനുഭവപ്പെടുക, ദീർഘനാൾ നീണ്ടുനിൽക്കുന്ന ചുമ, അനാവശ്യമായ ഭീതി, നിരാശ, കൈകാലുകളിൽ കാണപ്പെടുന്ന നീല, കറുപ്പ് നിറമുള്ള കുത്തുകൾ എന്നിവയൊക്കെ അനുഭവപ്പെടുന്നു. നമ്മുടെ നാട്ടിൽ ലഭ്യമായ പച്ചരി, പുഴുക്കലരി, തവിടു കളയാത്ത അരികൾ, മൽസ്യം, മാംസം, ബാർലി, ബജ്റ, കടല,ചെറുപയർ, തുവരപ്പരിപ്പ്, സോയാബീൻ, ഉഴുന്ന്, കശുവണ്ടി, വാൾനട്ട്, മുട്ട, പാൽ, പയറുവർഗ്ഗങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയിലൊക്കെ വിറ്റാമിൻ B1 ധാരാളമായി അടങ്ങിയിട്ടുണ്ട്. പാൽ, മുട്ട, ചീസ്, ചാള, ചെമ്മീൻ, പച്ചക്കറികൾ എന്നിവയിലൊക്കെ കാൽസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. അപ്പോൾ രോഗത്തെ അറിഞ്ഞു ചികിത്സിക്കുകയാണ് ഏറ്റവും നല്ലത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ. Numbness Treatment Video Credit : Biscoot Malayalam Movies HD
Warm Oil Massage
Use sesame oil / coconut oil
Improves blood circulation
Massage gently twice daily
Hot & Cold Compress
Improves nerve response
Apply 10 minutes warm, then cold
Epsom Salt Soak
Magnesium relaxes nerves
Soak hands/feet 15–20 minutes
Vitamin B12 Rich Foods
Helps nerve repair
Include milk, curd, eggs, ragi, greens
Gentle Stretching
Reduces nerve pressure
Do daily stretching/yoga
Turmeric Milk
Reduces inflammation
Drink at night
Proper Posture
Avoid long sitting or crossing legs
