ഒരു സ്പൂൺ ഓട്സ് മതി; ഒരാഴ്ച്ച കൊണ്ട് 5 കിലോ തൂക്കം കുറക്കാം; ഓട്സ് ഇതുപോലെ കഴിച്ചാൽ ഇരട്ടി റിസൾട്ട് | Oats Smoothie Recipe For Weight Loss
Oats Smoothie Recipe For Weight Loss
- Good for Heart Health
- Controls Blood Sugar
- Aids Weight Loss
- Improves Digestion
- Rich in Nutrients
- Boosts Immunity
- Improves Brain Function
- Good for Skin Health
- Helps Reduce Blood Pressure
- Gluten-Free (Naturally)
Oats Smoothie Recipe For Weight Loss : വണ്ണം കുറയ്ക്കാനും വിശപ്പകറ്റാനും ഓട്സ് സ്മൂത്തി. വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്കായിതാ ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി. നമ്മുടെ വിശപ്പിനെ അകറ്റുന്ന ധാരാളം ന്യൂട്രിയന്റ്സ് അടങ്ങിയിട്ടുള്ള ഒരു കിടിലൻ ഓട്സ് സ്മൂത്തി റെസിപ്പി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആദ്യമായി ഒരു ബൗളിലേക്ക് രണ്ട് സ്പൂൺ റോൾഡ് ഓട്സ് ചേർത്ത് അതിലേക്ക് അര ഗ്ലാസ് വെള്ളം കൂടെ ചേർത്ത് 10 മിനിറ്റ് കുതിർത്തെടുക്കണം. ഓട്സ് അതുപോലെ കഴിക്കുമ്പോൾ പലരിലും ദഹനസംബന്ധമായ പ്രശ്നങ്ങൾ കാണാറുണ്ട്, അതുകൊണ്ടാണ് കുതിർത്തെടുക്കുന്നത്. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു വലിയ ഏത്തപ്പഴത്തിന്റെ പകുതി അരിഞ്ഞ് ചേർക്കണം. ശേഷം ഇതിലേക്ക് മൂന്ന് ഈത്തപ്പഴവും ഒരു സ്പൂൺ പീനട്ട് ബട്ടർ അല്ലെങ്കിൽ ഒരു പിടി കപ്പലണ്ടിയും ഒരു കഷണം കറുവപ്പട്ടയും നേരത്തെ കുതിർത്തെടുത്ത ഓട്സ് വെള്ളത്തോടെയും അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കണം.
ശേഷം ഒരു സ്പൂൺ ചിയാസീഡ് കൂടെ ചേർത്ത് ഒന്ന് കൂടെ നന്നായി അരച്ചെടുക്കണം. കുറച്ച് ബദാം കൂടെ അരിഞ്ഞ് ചേർത്താൽചേർത്താൽ അടിപൊളി ഓട്സ് സ്മൂത്തി തയ്യാർ. ഏത്തപ്പഴം കുറഞ്ഞ അളവിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് വണ്ണം കൂടുന്നതിന് കാരണമാവില്ല. പകരം അതിന്റെ കൂടെ കൂടുതൽ ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതിയാകും. ഈ ഡ്രിങ്കിലേക്ക് പാലിനു പകരം വെള്ളമാണ് ചേർക്കുന്നത്. അത് വണ്ണം കൂടാതിരിക്കാൻ സഹായിക്കും. ഇതിലേക്ക് കുതിർത്തെടുത്ത ബദാമും അണ്ടിപ്പരിപ്പുമൊക്കെ ചേർക്കാവുന്നതാണ്. നാല് അണ്ടിപ്പരിപ്പും എട്ട് ബദാമും വരെ ചേർക്കാവുന്നതാണ് അതിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
ഇതൊക്കെ ഹെൽത്തി ഫാറ്റ് ആയതുകൊണ്ട് തന്നെ വെയിറ്റ് ലോസിന് ഒരുപാട് സഹായിക്കുന്നവയാണ്. ഒരുപാട് സമയം വിശക്കാതിരിക്കുകയും വയറിന് കനം നൽകുകയും ചെയ്യുന്ന ഒരു സ്മൂത്തിയാണിത്. മാത്രമല്ല നിങ്ങൾക്ക് ഇടയ്ക്കിടെ വിശക്കുകയാണെങ്കിൽ ഒരുപിടി കപ്പലണ്ടി കഴിക്കാവുന്നതാണ്. അതൊക്കെ വണ്ണം കുറക്കാൻ സഹായിക്കുന്നവയാണ്. അധികമാകാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.വളരെ ഹെൽത്തിയും രുചികരവുമായ ഈ ഓട്സ് നിങ്ങളും തയ്യാറാക്കി നോക്കാൻ മറക്കല്ലേ. Oats Smoothie Recipe For Weight Loss Recipe Video Credit : It’s Me Ish
