Old Cooker Uses Ideas : നമ്മുടെയെല്ലാം വീടുകളിൽ രണ്ടോ മൂന്നോ കുക്കറുകൾ വാങ്ങി സൂക്ഷിച്ചു വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും. അതല്ലെങ്കിൽ കേടായ കുക്കറുകൾ ഉപയോഗിക്കാൻ സാധിക്കാതെ അവ മാറ്റിവയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരം കുക്കറുകൾ ഉപയോഗപ്പെടുത്തി ചെയ്തെടുക്കാവുന്ന ഉപകാരപ്രദമായ കാര്യങ്ങൾ നിരവധിയാണ്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
സാധാരണയായി തണുപ്പ് കാലത്ത് ദോശ, ഇഡ്ഡലി എന്നിവയ്ക്കായി മാവ് അരച്ചു വയ്ക്കുമ്പോൾ അവ പെട്ടെന്ന് പുളിച്ച് പൊന്തി കിട്ടാറില്ല. അത് ഒഴിവാക്കാനായി മാവ് അരച്ചതിനു ശേഷം ഉപയോഗിക്കാത്ത കുക്കർ വീട്ടിലുണ്ടെങ്കിൽ അതിൽ ഇറക്കി വച്ചാൽ മതി. കുക്കർ അടച്ചു സൂക്ഷിക്കുന്നതിനാൽ തന്നെ അതിനകത്ത് ഒരു ചെറിയ ചൂട് നിലനിൽക്കുകയും അത് മാവ് പെട്ടെന്ന് ഫെർമെന്റ് ആവാനായി സഹായിക്കുകയും ചെയ്യും. മിക്ക വീടുകളിലും കട്ടൻ ചായ കുടിക്കുന്നവരുടെ എണ്ണം ഒരുപാടാണ്.
ഇത്തരം ആളുകൾക്ക് ഇടയ്ക്കിടയ്ക്ക് കട്ടൻ ചായ ആവശ്യമായി വരികയും ചെയ്യും. എല്ലായെപ്പോഴും ഇത്തരത്തിൽ ചായ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ഒഴിവാക്കാനായി ഒരു വലിയ കപ്പ് നിറച്ച് കട്ടൻചായ ഉണ്ടാക്കി അത് കുക്കറിനകത്ത് ഇറക്കി വയ്ക്കുകയാണെങ്കിൽ ഒരുപാട് നേരത്തേക്ക് ചൂടോടുകൂടി തന്നെ സൂക്ഷിക്കാനായി സാധിക്കും. ഇറച്ചി പോലുള്ള സാധനങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചു കഴിഞ്ഞാൽ പിന്നീട് അത് എടുത്ത് ഉപയോഗിക്കുമ്പോൾ ഐസ് ആയി ഇരിക്കാറുണ്ട്.
അത്തരം അവസരങ്ങളിൽ ഇറച്ചി പെട്ടെന്ന് തണുപ്പ് വിട്ട് കിട്ടാനായി കുക്കറിൽ അല്പം ചൂടുവെള്ളം ഒഴിച്ച ശേഷം അതിനുള്ളിലേക്ക് ഒരു അലുമിനിയം പാത്രം തലകീഴായി ഇട്ടുവയ്ക്കുക. അതിന് മുകളിൽ തണുപ്പ് വിടേണ്ട സാധനം എടുത്തു വയ്ക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ തണുപ്പ് വിട്ട് കിട്ടുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.