റോസാച്ചെടി തഴച്ചു വളരാൻ ഇത് മാത്രം മതി; വലിപ്പത്തിൽ പൂക്കൾ ഉണ്ടാവും, വാടി കരിഞ്ഞ റൊസിൽ പോലും പുതിയ തളിർപ്പും പൂക്കളും കൊണ്ട് നിറയും | Organic Magic Fertilizer For Rose Plant
Organic Magic Fertilizer For Rose Plant
Organic Magic Fertilizer For Rose Plant : പൂന്തോട്ടങ്ങളെ കൂടുതൽ മനോഹരമാക്കാൻ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. എന്നാൽ വ്യത്യസ്ത നിറത്തിലും ആകൃതിയിലും ഉള്ള റോസാച്ചെടി പരിപാടിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റോസാച്ചെടി നിറച്ച് പൂക്കൾ ഉണ്ടാവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
റോസാച്ചെടിക്ക് മാത്രമല്ല പൂന്തോട്ടത്തിലെ മറ്റ് ചെടികളിലും പരീക്ഷിച്ചു നോക്കാവുന്ന ഒരു വളക്കൂട്ടാണ് കഞ്ഞി വെള്ളവും അതോടൊപ്പം മറ്റു ചേരുവകളും ചേർത്തുണ്ടാക്കുന്ന ഈ ഒരു മിശ്രിതം. ഈ വളക്കൂട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് കഞ്ഞിവെള്ളമാണ്. കഞ്ഞിവെള്ളം തണുപ്പിച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്.
പിന്നീട് ആവശ്യമുള്ളത് ചെറുപയർ, അല്ലെങ്കിൽ പയർ വർഗ്ഗങ്ങളിൽ പെട്ട മറ്റേതെങ്കിലും ഒരു ധാന്യം നല്ലതുപോലെ പൊടിച്ചെടുത്തത്, മുട്ടയുടെ തോട് പൊടിച്ചെടുത്തത്, തേയില ചണ്ടി കഴുകി ഉണക്കി പൊടിച്ചെടുത്തത് ഇത്രയുമാണ്. എടുത്തു വച്ച കഞ്ഞിവെള്ളത്തിലേക്ക് നേരത്തെ പറഞ്ഞ എല്ലാവിധ പൊടികളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അതിനുശേഷം ഇത് പുളിപ്പിക്കാൻ ആയി ഒരാഴ്ച വെക്കേണ്ടതുണ്ട്. ഒരാഴ്ച കഴിഞ്ഞ് നന്നായി പുളിച്ചു പൊന്തിയ കഞ്ഞി വെള്ളത്തിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ ഡൈല്യൂട്ട് ചെയ്യുക. ഇത് ആഴ്ചയിൽ ഒരിക്കൽ എല്ലാ ചെടികളിലും ഒഴിച്ചു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി ചെടികളുടെ വേര് നല്ലതുപോലെ പിടിക്കാനും, നൈട്രജൻ ഫോസ്ഫറസ് എന്നിവയുടെ അളവ് ചെടികളിൽ ലഭിക്കാനും സഹായിക്കുന്നതാണ്. മാത്രമല്ല വളരെ കുറഞ്ഞ ചേരുവുകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാനും സാധിക്കും. എടുക്കുന്ന സാധനങ്ങളുടെ അളവിൽ കൃത്യമായ അളവ് നോക്കേണ്ടതും ഇല്ല. ഈയൊരു ജൈവവളക്കൂട്ട് തയ്യാറാക്കുകയാണെങ്കിൽ ചെടികൾക്ക് മറ്റു വളങ്ങൾ ഒന്നും നൽകേണ്ടി വരുന്നതും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Organic Magic Fertilizer For Rose Plant Video Credit : Jeny’s World
