Papaya Cultivation Tips
Papaya Cultivation Tips : പപ്പായ പരിപാലിക്കേണ്ടത് എങ്ങനെ? പപ്പായ പച്ചക്കറിയായും ഉപയോഗിക്കാൻ കഴിയുന്ന നമ്മുടെ പ്രകൃതിക്ക് ഇണങ്ങിയ വിളയാണ് പപ്പായ. പപ്പായ നന്നായി കായ പിടിക്കാൻ നല്ല വെയിലുള്ള സ്ഥലത്തു വേണം നടാൻ. പപ്പായയിൽ ആൺ പൂക്കളും പെൺ പൂകളുമുണ്ട്. നേർത്ത കമ്പിന്റെ അറ്റത്തുള്ള പൂകളാണ് ആൺ പൂക്കൾ. കരിഞ്ഞ അറ്റമുള്ള പൂക്കളാണ് പെൺപൂക്കൾ. രണ്ടുമുള്ള ദ്വിലിംഗ ചെടികൾ പെട്ടന്ന് കായ് പിടിക്കും. ആൺപൂക്കൾ കായപിടിക്കില്ല. പപ്പായക്ക് നല്ലവണ്ണം വെള്ളം വേണമെങ്കിലും നല്ല നീർവാർച്ച വേണം. വെള്ളം കെട്ടിക്കിടക്കുമ്പോൾ പപ്പായ കാപിടിക്കാൻ ബുദ്ധിമുട്ട് ആണ്.
ടെറസിൽ വലിയ ചാക്കുകളിൽ വേണ്ട മുന്നൊരുക്കത്തോടെ പപ്പായ കൃഷി ചെയ്യാം. ഡ്രിപ് വെച്ച് പപ്പായ നനക്കുമ്പോൾ ആവശ്യത്തിന് വെള്ളം ചുവടിൽ തന്നെ എത്തിക്കാൻ സാധിക്കുന്നു. പോഷകങ്ങളുടെ കലവറയാണ് പപ്പായ. പ്രധാന ജീവികം എ ആയത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിനു അത്യുത്തമം. ദഹന വ്യവസ്ഥയെ സഹായിക്കുകയും ചെയ്യും. വയറ്റിലെ രോഗങ്ങൾക്കും കൃമിക്കുമെല്ലാം പപ്പായ നല്ലതാണ്. കാൽസ്യം ഫിസ്ഫോറസ് ഇരുമ്പ്, ജീവകം ബി, സി എന്നിവയാലും സമ്പന്നമാണ് പപ്പായ. റെഡ് റോയൽ, റെഡ് ലേഡി തുടങ്ങി ധാരാളം ഹൈബ്രിഡ് ഇനം പപ്പായ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവയുടെയെല്ലാം നല്ലയിനം വേര് പിടിച്ച തൈകളാണ് ഉപയോഗിക്കേണ്ടത്. കുരുവിനെക്കാൾ തൈകളാണ് നന്നാവുക.
ഒന്നരയടിയെങ്കിലും നീളവും വീതിയും താഴ്ചയുമുള്ള കുഴി എടുക്കുക. ഇതിൽ 10-20 കിലോ ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയും മേൽമണ്ണും മിക്സ് ചെയ്ത് നിറക്കുക. ഇതിന് നടുവിൽ വേര് പിടിച്ച തൈ നടാം. വൈകുന്നേരം നടുന്നതാണ് നല്ലത്. രണ്ട് തൈകൾക്കിടയിൽ 2 മീറ്ററെങ്കിലും അകലം വേണം. ഹൈബ്രിഡ് ഇനങ്ങൾക്ക് നല്ല വളപ്രയോഗം ആവശ്യമാണ്. നടുന്നതിന് മുന്പും നട്ടു കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷവും കുമ്മായം ചേർത്ത് കൊടുക്കണം. പപ്പായ മോസൈക് വൈറസ് പരത്തുന്ന മോസൈക് രോഗം പെട്ടെന്ന് മറ്റു പപ്പായയിലേക്ക് പടരാൻ സാധ്യതയുണ്ട്.
കാൽസ്യം, മഗ്‌നേഷ്യം കുറവ് വന്നാൽ ഈ രോഗ സാധ്യത കൂടുതലാണ്. ഇത് തടയാൻ ഒരു ചെടിക്ക് 3 മാസം കൂടുമ്പോൾ മഗ്‌നേഷ്യം സൾഫേറ്റ് ചേർക്കാം. പപ്പായ കായയുടെ മുകളിൽ കുനുന്ന നെ കാണുന്നത് ബോറോൻ എന്ന ധാതുവിന്റെ കുറവാണ്. തുടക്കം മുതലേ 6 മാസത്തിലൊരിക്കൽ 50 ഗ്രാം ബോറാക്സ് ചേർത്ത് കൊടുക്കണം. ഇതു കൂടാതെ ഒരു വർഷത്തേക്ക് അരക്കിലോ യൂറിയ, ഒന്നരക്കിലോ സൂപ്പർ ഫോസ്‌ഫെറ്റ് അരക്കിലോ പൊട്ടാഷ് എന്നിവ നാല് ഡോസ് ആയി കൊടുക്കണം. ചെടിയുടെ ഇല്ലാച്ചാർതിന് താഴെ യായി ആണ് നൽകേണ്ടത്. അധികം വേര് കിളക്കരുത്. മറ്റുരോഗങ്ങൾ കണ്ടാൽ പെട്ടന്ന് തന്നെ പരിഹാര മാർഗങ്ങൾ കാണണം. വീട്ടുമുറ്റത്തെ രണ്ടു പാപ്പായ ചെടി ആരോഗ്യത്തിന് ഗുണവും എപ്പോഴും വിളവ് നൽകുന്ന ഒരു നിക്ഷേപവുമാണ്. Papaya Cultivation Tips Video Credit : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Papaya is a fast-growing and high-yield fruit crop when grown with proper care.
Climate & Soil
Warm climate (25–35°C)
Well-drained sandy loam soil
Soil pH: 6.0 – 6.5
Avoid waterlogging
Seed Selection & Sowing
Use high-quality, disease-free seeds
Soak seeds in water for 24 hours before sowing
Sow in nursery bags or seed trays
Germination: 10–15 days
Transplanting
Transplant 30–40 day old seedlings
Spacing: 6 × 6 feet
Plant 2–3 seedlings per pit, retain healthiest plant later
Watering
Water regularly, but lightly
Avoid overwatering
Drip irrigation is ideal
Manure & Fertilizer
Apply well-decomposed FYM or compost
Use neem cake for pest control
Apply NPK fertilizer in split doses
Pest & Disease Control
Watch for aphids, mites, fruit flies
Use neem oil spray (weekly)
Remove infected plants immediately
Flowering & Fruit Care
Flowering starts in 4–5 months
Maintain one healthy female/hermaphrodite plant
Support plants during heavy fruiting
Harvesting
Fruits ready in 8–9 months
Harvest when skin turns light yellow
Handle carefully to avoid damage
Important Tips
Protect from strong winds
Keep field weed-free
Avoid excess nitrogen