Pazham Appam Recipe In Cooker : കുക്കറില്ലാതെ മലയാളിക്കെന്ത് അടുക്കള.!? തലമുറകളായി ഇന്ത്യൻ വീടുകളിലെ പാചകത്തിൽ പ്രഷർ കുക്കറിന് ഒരു വിശ്വസ്ത പങ്കാളിയുടെ സ്ഥാനമുണ്ട്. പ്രഷർ കുക്കർ ഇല്ലാത്ത ഒരടുക്കള സങ്കൽപ്പിക്കാൻ പോലുമാവാത്ത സാഹചര്യം. പക്ഷേ ആരാധന അല്ലാതെ എത്ര പേർ പ്രഷർ കുക്കർ നേരാംവണ്ണം പരിപാലിക്കുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. കുക്കറിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അപ്പത്തിന്റെ റെസിപ്പിയാണ് ഇന്ന് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.
അതിനായി ആദ്യമായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അര ഗ്ലാസ് പഞ്ചസാര ചേർത്ത് പൊടിച്ചെടുക്കണം. ശേഷം ഇതിലേക്ക് ഒരു കാൽ സ്പൂൺ ബേക്കിംഗ് പൗഡറും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കണം. ബേക്കിംഗ് പൗഡർ ഇല്ലാത്തവർ കാൽ സ്പൂൺ ബേക്കിംഗ് സോഡ ചേർത്താൽ മതിയാവും. ഇത് രണ്ടുമില്ലെങ്കിലും ഈ വിഭവം തയ്യാറാക്കാം. പക്ഷേ ഇതിന്റെ സോഫ്റ്റ്നസ് കുറയുന്നതാണ്. ശേഷം ഒന്നേകാൽ ക്ലാസ് ഗോതമ്പ് പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സിയിൽ ചെറുതായൊന്ന് കറക്കി എടുക്കാം. സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തെടുത്താലും മതിയാകും.
ശേഷം ഒരു റോബസ്റ്റ് പഴം കൈകൊണ്ട് ചെറുതായൊന്ന് ഞെരടി മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം കുറച്ച് വാനില എസ്സൻസോ അല്ലെങ്കിൽ രണ്ട് ഏലക്കയോ ചേർത്ത് കൊടുക്കണം. കൂടാതെ രണ്ട് കോഴിമുട്ട മുഴുവനായോ അല്ലെങ്കിൽ പകരമായി കാൽ ഗ്ലാസ് പുളിയില്ലാത്ത തൈര് ചേർത്താലും മതി. ശേഷം കാൽ ഗ്ലാസ് സൺഫ്ലവർ ഓയിലോ അല്ലെങ്കിൽ ബട്ടറോ കൂടെ ചേർത്ത് മിക്സിയിലൊന്ന് കറക്കിയെടുക്കാം. ഈ ബാറ്റർ നല്ല കട്ടിയോടെയാണ് ഇരിക്കുന്നതെങ്കിൽ അല്പം കൂടെ വെള്ളം ചേർത്ത് ഒന്നുകൂടെ മിക്സിയിൽ കറക്കി എടുക്കണം. അടുത്തതായി ഒരു കുക്കർ എടുത്ത് അതിലേക്ക് സൺഫ്ലവർ ഓയിലോ അല്ലെങ്കിൽ ബട്ടറോ പുരട്ടി കൊടുക്കുക.
ശേഷം കുക്കറിലേക്ക് ഒരു വാഴയില ഇറക്കിവച്ച ശേഷം അതിനു മുകളിലായും ഓയിൽ പുരട്ടി കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച മാവ് കുക്കറിലേക്ക് ഒഴിച്ചു കൊടുക്കുക. ഇഡലി മാവിനെക്കാളും കട്ടിയുള്ള മാവായിരിക്കും ഇത്. ശേഷം കുക്കർ ഒന്ന് തട്ടി കൊടുത്ത് അതിൻറെ അടപ്പിലെ വെയിറ്റ് എടുത്ത് മാറ്റി വയ്ക്കണം. ശേഷം കുക്കർ അടച്ച് കൊടുത്ത് ഗ്യാസ് അടുപ്പിലേക്ക് ഒരു ഫ്രൈ പാൻ വെച്ച് ഉയർന്ന തീയിൽ നല്ലപോലെ ചൂടാക്കി എടുക്കണം. ശേഷം ഇതിന് മുകളിലായി കുക്കർ വച്ച് കൊടുത്ത് ഒരു നാല് മിനിറ്റ് വേവിക്കണം. ശേഷം കുറഞ്ഞ തീയിലേക്ക് മാറ്റി ഏകദേശം പതിനേഴ് മിനിറ്റ് നല്ലപോലെ വേവിച്ചെടുക്കണം. ഇത് ഒരു ഈർക്കിലോ അല്ലെങ്കിൽ ടൂത്ത് പിക്കോ ഉപയോഗിച്ച് ഒന്ന് കുത്തി നോക്കുമ്പോൾ അതിൽ മാവ് ആകുന്നുണ്ടെങ്കിൽ വീണ്ടും ഒരു അഞ്ചുമിനിറ്റ് കുറഞ്ഞ തീയിൽ വേവിച്ചെടുത്താൽ സംഗതി റെഡി. ഇനി തീ ഓഫ് ചെയ്ത് ഉടനെ തന്നെ ഇത് കുക്കറിൽ നിന്ന് എടുത്ത് മാറ്റാം. വളരെ സോഫ്റ്റും രുചികരവുമായ ഈ (Pazham Appam Recipe In Cooker) അപ്പം നിങ്ങളും തയ്യാറാക്കി നോക്കൂ. Pazham Appam Recipe In Cooker Video Credit : Grandmother Tips