Perayila Benefits And Recipe
|

പേരയില മിക്സിയിൽ കറക്കി എടുക്കൂ; ഷുഗറും കൊളെസ്ട്രോളും ഒറ്റ ദിവസത്തിൽ കുറക്കാം, ഒരു തവണ കഴിച്ചാൽ തന്നെ ഞെട്ടിക്കും മാറ്റം അനുഭവിച്ചറിയാം | Perayila Benefits And Recipe

Perayila Benefits And Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കാണുന്ന ചെടികളിൽ ഒന്നാണ് പേര. നിരവധി ഔഷധഗുണങ്ങളുള്ള ഈയൊരു ചെടിയുടെ ഇല കഴിക്കാനായി ഉപയോഗിക്കാൻ സാധിക്കും എന്നത് പലർക്കും അറിയാത്ത കാര്യമായിരിക്കും. പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കാനും, ഷുഗർ കുറയ്ക്കാനുമെല്ലാം വളരെയധികം ഗുണം ചെയ്യുന്നതാണ്. പേരയില നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് ചമ്മന്തിയുടെ രൂപത്തിൽ ഉണ്ടാക്കി നോക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ ഒരു പിടി അളവിൽ പേരയില നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളാക്കി മുറിച്ച് മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി കൊടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ആയി കഴിഞ്ഞാൽ അതിലേക്ക് എടുത്തു വച്ച പേരയില കൂടി ചേർത്തു കൊടുക്കാം. പേരയില നിറം മാറി ഇളം ബ്രൗൺ നിറത്തിലേക്ക് വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. കുറച്ചു നേരം കൂടി ഇളക്കിയശേഷം ആവശ്യത്തിന് ഉപ്പും പുളിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. സ്റ്റൗ ഓഫ് ചെയ്ത് പാൻ മാറ്റി വെക്കാവുന്നതാണ്.

ഈയൊരു കൂട്ടിന്റെ ചൂട് വിട്ടു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പേരയില ചട്നി റെഡിയായി കഴിഞ്ഞു. അതിനു മുകളിലേക്ക് കടുകും മുളകും കറിവേപ്പിലയും കൂടി വറുത്ത് ചേർത്ത് സെർവ് ചെയ്യാവുന്നതാണ്.

പേരയില അരച്ചുണ്ടാക്കുന്ന ചട്നി ആയതുകൊണ്ട് ടേസ്റ്റ് ഉണ്ടാകില്ല എന്ന് ആരും കരുതേണ്ട. സാധാരണ ചട്ണികളുടെ അതേ രുചിയിൽ തന്നെ ദോശയുടെ കൂടെയും ഇഡ്ഡലിയുടെ കൂടെയുമെല്ലാം സെർവ് ചെയ്യാവുന്ന ഒരു ചട്നിയാണ് ഇതും.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perayila Benefits And Recipe Video Credit : Pachila Hacks

Perayila Benefits And Recipe

Also Read : ഷുഗറും കൊളസ്‌ട്രോളും പമ്പ കടക്കും; ഒരൊറ്റ പേരയില ഇതുപോലെ കഴിച്ചാൽ മതി, മുഖം തിളങ്ങാനും അമിതവണ്ണം കുറയാനും ഏറ്റവും നല്ലത് | Guava Leaves Benefits

Advertisement