ഇനി കത്തിയും വേണ്ട കയ്യിൽ ഒരു തരി പോലും കറയും ആകില്ല; ഈ സൂത്രം ചെയ്‌താൽ മതി, കിലോക്കണക്കിന് കൂർക്ക ഒറ്റ മിനിറ്റിൽ ക്ലീൻ ആക്കാം | Perfect And Easy koorkka Cleaning

Perfect And Easy koorkka Cleaning : കിഴങ്ങു വർഗങ്ങളിൽ ആരോഗ്യപ്രദമായ ഒരു ഇനമാണ് കൂർക്ക. പണ്ടുള്ളവർ സ്ഥിരമായി കൂർക്ക ഉപയോഗിച്ചിരുന്നത് കൊണ്ട് തന്നെ അവർക്കെല്ലാം ഉദര സംബന്ധമായ രോഗങ്ങൾ കുറവായിരുന്നു. പക്ഷെ ഇത് വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് കാരണം പല വീട്ടമ്മമാരും ഇന്ന് കൂർക്ക ഉണ്ടാക്കുവാൻ മടിക്കുന്നു. അല്ലെങ്കിലും ഇപ്പോൾ ആർക്കാണ് സമയം? ജോലിക്ക് പോകാനുള്ള തിരക്കിന്റെ ഇടയിൽ കൂർക്ക വൃത്തിയാക്കുക എന്നത് ശ്രമകരം ആണ്. അങ്ങനെ ഉള്ള വീട്ടമ്മമാർക്ക് ഉള്ളതാണ് താഴെ കാണുന്ന വീഡിയോ.

ഈ വീഡിയോയിൽ കൂർക്ക വൃത്തിയാക്കുന്നതിന് ഉള്ള എളുപ്പ വഴിയാണ് കാണിക്കുന്നത്. ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം നിറയ്ക്കുക. ഇതിലേക്ക് കൂർക്ക ഇട്ടു വയ്ക്കുക. കുറഞ്ഞത് ഒരു രണ്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ട് കുതിർക്കണം. അങ്ങനെ ചെയ്യുമ്പോൾ കൂർക്കയിൽ ഉള്ള ചെളിയും നന്നായി കുതിർന്നു ഇരിക്കും. അങ്ങനെ നന്നായി കുതിർന്ന കൂർക്ക വൃത്തിയാക്കുന്നത് വളരെ എളുപ്പമാണ്.

രണ്ടു മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിക്കുന്ന കൂർക്ക കുറേശ്ശെ എടുത്ത ഒരു വലയുടെ ഉള്ളിൽ ഇടുക. നല്ല കണ്ണിയകലം ഉള്ള വല വേണം ഉപയോഗിക്കാൻ. എന്നാൽ മാത്രമേ തൊലിയും ചെളിയും പോവുകയുള്ളു. ഇതിനെ എന്നിട്ട് ഒരു റബർ ബാൻഡ് ഇട്ട് കെട്ടി വെക്കണം. അതിനു ശേഷം നന്നായിട്ട് ഒന്ന് ഉരസി കൊടുക്കുക. എന്നിട്ട് പൈപ്പിലെ വെള്ളം കുറേശ്ശെ തുറന്നു വിട്ട് കഴുകുക.

ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം കഴുകുമ്പോൾ തന്നെ കൂർക്ക നന്നായി വൃത്തിയായി കിട്ടും. ഉദരസംബന്ധമായ രോഗങ്ങൾക്ക് ഒക്കെ പരിഹാരമാണ് കൂർക്ക. നമ്മുടെ പറമ്പിൽ യഥേഷ്ടം ഉണ്ടാവുന്ന കൂർക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ സഹായകം ആണ്. വളരെ എളുപ്പത്തിൽ കൂർക്ക കഴുകുന്ന വിധം അറിയാനായി ഇതിന്റെ ഒപ്പമുള്ള വീഡിയോ മുഴുവനായും കാണുക. Perfect And Easy koorkka Cleaning Video Credit : Angel’s HappyWorld

Perfect And Easy koorkka Cleaning

Also Read : ചാക്കിൽ അടിക്കേണ്ട; കയ്യിൽ കറയാവാതെ കൂർക്ക വൃത്തിയാക്കാം, കിലോക്കണക്കിന് കൂർക്ക വെറും 2 മിനിറ്റിൽ വൃത്തിയാക്കാം | Tip To Clean Chinese Potato Or Koorka Easily

Comments (0)
Add Comment