Perfect Cloth Washing Tip In Machine : വാഷിംഗ് മെഷീനിൽ തുണി അലക്കി തുണിയിൽ പൊടി പോലെ അഴുക്ക് പറ്റിപ്പിടിക്കുന്നോ ഈ സൂത്രം ചെയ്യൂ. വീട്ടമ്മമാർക്ക് ഉപകാരപ്രദമായ കുറച്ച് ടിപ്സുകളാണ് നമ്മൾ അറിയാൻ പോകുന്നത്. ഇന്ന് മിക്ക വീട്ടമ്മമാരും അലക്കുന്നതിനായി വാഷിംഗ് മെഷീൻ ഉപയോഗിച്ച് വരുന്നുണ്ട്. തുണികൾ എളുപ്പത്തിൽ അലക്കിയെടുക്കാൻ സാധിക്കുമെങ്കിലും അലക്കിയെടുത്ത തുണികളിൽ പൊടി പോലെ അഴുക്ക് പറ്റിപ്പിടിക്കുന്നതായി കാണാറുണ്ട്.
മെഷീനിൽ വസ്ത്രങ്ങൾ അലക്കിയ ശേഷം ഉണക്കാനായി ഡ്രെയിൻ ചെയ്തെടുക്കുന്ന സമയത്താണ് ഇത്തരത്തിൽ പൊടി കാണപ്പെടാറുള്ളത്. ഇത് ഒഴിവാക്കുന്നതിനായി നമ്മുടെ വാഷിംഗ് മെഷീന്റെ അകത്ത് കാണുന്ന ഫിൽട്ടർ തുറന്ന് വൃത്തിയാക്കിയ ശേഷം തുണികൾ ഇട്ടു കൊടുത്താൽ മതിയാവും. ആദ്യം നമ്മൾ ഫിൽട്ടർ വലിച്ച് തുറക്കും ശേഷം അഴുക്കുണ്ടെങ്കിൽ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി കൊടുത്ത ശേഷം തുണികൾ വച്ച് കൊടുത്താൽ ഒരു പരിധി വരെ ഡ്രൈ ആയ തുണികളിൽ വരുന്ന അഴുക്കിനെ തടയാൻ സാധിക്കും.
അടുത്ത ടിപ്പ് സോപ്പ് പൊടിക്ക് പകരം ലിക്വിഡ് സോപ്പ് ഉപയോഗിക്കുന്നതാണ്. സോപ്പ് പൊടി ഉപയോഗിക്കുന്ന സമയത്ത് ചെറിയ തരികൾ പോലെ തുണികളിൽ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സോപ്പ് പൊടിക്ക് പകരം ലിക്വിഡ് സോപ്പ് ഉപയോഗിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. ഇനി ലിക്വിഡ് സോപ്പ് വാങ്ങാൻ പ്രയാസമുള്ളവർക്ക് സാധാരണ സോപ്പുപൊടി കുറച്ച് വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുത്താൽ മതി.
ചില വസ്ത്രങ്ങൾ ഒരുപാട് അലക്കിക്കഴിയുമ്പോൾ അതിൽ രോമം പോലെ എന്തോ പൊങ്ങി നിൽക്കുന്നതായി കാണാറുണ്ട്. ഇത് എങ്ങനെ മാറ്റാം എന്നതിനെ കുറിച്ചാണ് അടുത്ത ടിപ്പ്. ഇതിനായി നമ്മൾ എടുക്കുന്നത് നമ്മുടെയൊക്കെ വീട്ടിൽ തന്നെയുള്ള സെല്ലോ ടേപ്പാണ്. സെല്ലോ ടേപ്പ് കൊണ്ടുള്ള ഈ ടിപ്പ് എന്താണെന്നറിയുന്നതിനും കൂടുതൽ ടിപ്പുകൾക്കുമായി വീഡിയോ കാണുക. Perfect Cloth Washing Tip In Machine Credit : Grandmother Tips