Perfect Healthy Kari Nellikka Recipe
|

പൊണ്ണത്തടി കുറയും, മുഖവും മുടിയും തിളങ്ങും; നെല്ലിക്ക ഇതുപോലെ കഴിക്കൂ, പോഷക ഗുണങ്ങൾ അടങ്ങിയ കരി നെല്ലിക്ക വിളയിച്ചത് | Perfect Healthy Kari Nellikka Recipe

Perfect Healthy Kari Nellikka Recipe : നെല്ലിക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലരീതിയിലും അച്ചാറുകൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതൽ പേരും നെല്ലിക്ക നേരിട്ട് ഉപ്പിലിടുകയോ അതല്ലെങ്കിൽ മുളകുപൊടി ചേർത്ത് അച്ചാർ രൂപത്തിൽ ആക്കുകയോ ഒക്കെ ചെയ്യാറുണ്ട്. മറ്റൊരു രീതി തേൻ ചേർത്ത് ഉണ്ടാക്കുന്ന തേൻ നെല്ലിക്കയാണ്.

ഇങ്ങിനെ ഏത് രീതിയിൽ തയ്യാറാക്കിയാലും വളരെയധികം ഔഷധഗുണങ്ങൾ നൽകുന്ന ഒന്നാണ് നെല്ലിക്ക. പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാനായി കരിനെല്ലിക്ക എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കരിനെല്ലിക്ക തയ്യാറാക്കാനായി ആദ്യം തന്നെ നെല്ലിക്ക കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത ശേഷം ഒരു ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അതിലേക്ക് ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടിലേക്ക് നെല്ലിക്ക ചേർത്ത് മിക്സ് ചെയ്യുക.

ശേഷം നല്ലതുപോലെ വട്ടവും കുഴിയും ഉള്ള ഒരു മൺപാത്രം എടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലെയറിലായി ഒരു പിടി അളവിൽ കറിവേപ്പില വിതറി കൊടുക്കുക. മുകളിൽ ഒരു ലയർ സെറ്റാക്കി വെച്ച നെല്ലിക്ക ഇട്ടുകൊടുക്കാവുന്നതാണ്. അതിന് മുകളിലേക്ക് ഒരുപിടി അളവിൽ കാന്താരി മുളകും, കല്ലുപ്പും, പച്ചക്കുരുമുളകും ഇട്ടു കൊടുക്കുക. ആദ്യം തയ്യാറാക്കിയ അതേ ലെയർ സെറ്റ് ചെയ്ത രീതിയിൽ തന്നെ രണ്ടോ മൂന്നോ ലെയറുകൾ കൂടി സെറ്റ് ചെയ്ത് എടുക്കാം. ഏറ്റവും മുകളിലായി ഒരുപിടി അളവിൽ കറിവേപ്പില വിതറി കൊടുക്കാവുന്നതാണ്. ശേഷം പാത്രത്തിന്റെ മുകൾഭാഗത്ത് വാഴയില വെച്ച് ഒരു തുണി ഉപയോഗിച്ച് കെട്ടി കൊടുക്കുക. സ്റ്റൗ ഓൺ ചെയ്തശേഷം ഒന്ന് ചൂടാകുന്നത് വരെ പാത്രം അടുപ്പത്ത് വയ്ക്കണം. ആവി വന്നു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്തു പാത്രം മാറ്റിവയ്ക്കാം.

ഇതേ രീതിയിൽ ആദ്യത്തെ നാല് ദിവസം വാഴയില മാറ്റി തയ്യാറാക്കിവെച്ച കൂട്ട് ചൂടാക്കി എടുക്കണം. നാല് ദിവസത്തിന് ശേഷം നെല്ലിക്കയിൽ നിന്നും നല്ല രീതിയിൽ ആവി വന്നു തുടങ്ങിയാൽ മാത്രമേ എടുത്തു മാറ്റാനായി പാടുകയുള്ളൂ. ഈയൊരു കൂട്ട് കുറഞ്ഞത് 14 ദിവസം അടച്ചുവെച്ച് സൂക്ഷിക്കണം. അതിനുശേഷം നേരിട്ട് എടുത്ത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ കൂടുതൽ രുചി കിട്ടാനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി അതിൽ കടുകും, ഉണക്കമുളകും, ഉലുവയും ഇട്ട് പൊട്ടിക്കുക. പിന്നീട് ഇഞ്ചിയും, വെളുത്തുള്ളിയും ചേർത്ത് ഒന്ന് വഴറ്റിയ ശേഷം തയ്യാറാക്കിവെച്ച കരിനെല്ലിക്ക കൂടി അതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect Healthy Kari Nellikka Recipe Credit : Mrs chef

Perfect Healthy Kari Nellikka Recipe

  • 1 kg gooseberries
  • 20 bird’s eye chilies
  • 4 crushed ginger pieces
  • 4 sprigs curry leaves
  • Salt to taste
  • 3 small spoons coconut oil
  • 1.5 spoons mustard
  • 3 small spoons fenugreek
  • 25 crushed garlic cloves
  • 1.5 small spoons chili powder

Kari Nellikka is a blackened gooseberry pickle that involves a meticulous 20-day preparation process. The gooseberries are placed in an earthen pot with spices like crushed ginger, bird’s eye chilies (kanthari mulak), curry leaves, and salt. The pot is then sealed with a banana leaf and lid, and placed near a slow-burning fire. Over time, the gooseberries absorb the spices and turn black, giving the dish its distinctive color and name. The preparation involves placing the gooseberries and spices in an earthen pot, sealing it, and placing it near a slow-burning fire for 20 days. After the fermentation period, the gooseberries are deseeded and sautéed with the remaining spices to create the pickle .

Also Read : നിത്യ യൗവനത്തിന് സംശുദ്ധമായ നെല്ലിക്ക ലേഹ്യം; കാഴ്ച്ച ശക്തിയും പ്രതിരോധ ശേഷിയും ഇരട്ടിയാകും, നിറം വെക്കാനും മുടി വളരാനും ഇത് ഒരു സ്‌പൂൺ മതി | Health Benefits And Recipe Of Nellikka Lehyam

Advertisement