കൈ വേദനിക്കാതെ ഇടിയപ്പം ഉണ്ടാക്കാം; ഒരു ഐസ് ക്രീം ബോട്ടിൽ മതി, 5 മിനിറ്റിൽ ഇഷ്‌ടംപോലെ ഇടിയപ്പം റെഡി | Perfect Idiyappam Making Tip
Perfect Idiyappam Making Tip : ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയമാണ്. എന്നാൽ മുട്ടക്കറിയ്ക്ക് ഒപ്പം മാത്രമല്ല കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ എന്നിവയ്ക്കൊപ്പവും ചേർന്നു പോവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം. പ്രഭാത ഭക്ഷണമായി പലരും വീടുകളിൽ ഇടിയപ്പം തയ്യാറാക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചാണ് പൊതുവേ ഇടിയപ്പം തയ്യാറാക്കാറുള്ളത്. സാധാരണ അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ചാണ് ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. ചൂടുവെള്ളത്തിൽ ഇടിയപ്പത്തിനുള്ള മാവ് കുഴച്ചെടുക്കുക എന്നതാണ് പലരെയും ബുദ്ധിമുട്ടിക്കുന്ന കാര്യവും. ഇടിയപ്പം ഉണ്ടാക്കാനുള്ള എളുപ്പവഴി പരിചയപ്പെട്ടാലോ.
- Ingredients
- ഇടിയപ്പം
- വറുത്ത അരിപ്പൊടി – 2 കപ്പ്
- വെള്ളം – 3കപ്പ്
- കോൺഫ്ലോവർ – 2 ടീസ്പൂൺ
- മഷ്‌റൂം കറി
- ബട്ടർ മഷ്‌റൂം – 1 പാക്കറ്റ്
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- ഇഞ്ചി & വെളുത്തുള്ളി ചതച്ചത് – 1 1/2 ടേബിൾ സ്പൂൺ
- പെരുംജീരകം – 1/2 ടീസ്പൂൺ
- സവാള – 3 എണ്ണം
- പച്ചമുളക് – 3 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- ഉരുളകിഴങ്ങ് – 1 എണ്ണം
- മല്ലിപൊടി – 1 ടീസ്പൂൺ
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- തേങ്ങ പാൽ – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില – ആവശ്യത്തിന്
ഇടിയപ്പം ഉണ്ടാക്കാനായി ആദ്യം രണ്ട് കപ്പ് വറുത്ത അരിപ്പൊടി എടുക്കണം. ഇതേ കപ്പളവിൽ മൂന്ന് കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കണം. വെള്ളം ചൂടാക്കിയതിന് ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ കോൺഫ്ലവർ ഒരു ഗ്ലാസിൽ ചേർത്ത് ചൂട് വെള്ളത്തിൽ മിക്സ് ചെയ്ത് ചേർക്കാം. ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് സ്റ്റവ് ഓൺ ചെയ്ത് വെക്കണം. വെള്ളം ചൂടായി വരുമ്പോൾ എടുത്ത് വെച്ച അരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വാട്ടിയെടുക്കാം. ശേഷം ഇത് തണുക്കാനായി വയ്ക്കണം. ഇത് നന്നായി തണുത്തതിന് ശേഷം നല്ലപോലെ കുഴച്ചെടുക്കാം. ഇനി സേവാനാഴി എടുത്ത് അതിൽ നന്നായി കുറച്ച് എണ്ണ പുരട്ടി കൊടുക്കണം. ശേഷം ഒരു ഐസ്ക്രീം പാത്രത്തിന്റെ മൂടി എടുത്ത് അച്ചിന്റെ വലുപ്പത്തിൽ മുറിച്ചെടുക്കാം. ശേഷം സേവനാഴിയിൽ മാവ് ചേർക്കണം. ശേഷം മുറിച്ച് വെച്ച ഐസ് ക്രീം മൂടി കൂടി വെച്ച് ഇടിയപ്പം തയ്യാറാക്കാം.
ഇടിയപ്പത്തിന്റെ കൂടെ നല്ല കിടിലൻ കോമ്പിനേഷനായ മഷ്‌റൂം കറി കൂടി ഉണ്ടെങ്കിലോ. ഒരു അടിപൊളി മഷ്‌റൂം കറി ഉണ്ടാക്കുന്നത് നോക്കിയാലോ. മഷ്‌റൂം കറിയുണ്ടാക്കാനായി ആദ്യം മഷ്‌റൂം മഞ്ഞൾ പൊടിയിട്ട വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ചതച്ചതും അര ടീസ്പൂൺ പെരുംജീരകവും കൂടി ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് മൂന്ന് സവാള അരിഞ്ഞത് കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. എരിവിന് ആവശ്യമായ പച്ചമുളകും കറിവേപ്പിലയും കൂടി ചേർക്കാം. ഇത്പോലെ വളരെ എളുപ്പത്തിൽ ഇടിയപ്പം ഇനി നിങ്ങളും തയ്യാറാക്കി നോക്കൂ. മഷ്‌റൂം കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നറിയാൻ വീഡിയോ കണ്ട് നോക്കൂ. Perfect Idiyappam Making Tip Video Credit : Afza’s World
