Perfect Rice Cooking Without Cooker
|

വെറും 10 മിനിറ്റിൽ ചോറ് റെഡി; വെന്തു കുഴഞ്ഞു പോവാതെ പയറുമണി പോലെ പെർഫെക്റ്റ് ചോറ് കിട്ടാൻ ഇതുപോലെ ചെയ്യൂ.!! Perfect Rice Cooking Without Cooker

Perfect Rice Cooking Without Cooker : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ എളുപ്പവഴികളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. എന്നാൽ വളരെ ചെറിയ ടിപ്പുകൾ ഉപയോഗപ്പെടുത്തി ഭാരപ്പെട്ട പല പണികളും എങ്ങിനെ അനായാസകരമായി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യുന്ന ടിപ്പ് ചോറ് വയ്ക്കുമ്പോൾ ചെയ്തു നോക്കാവുന്നതാണ്.

സാധാരണയായി ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ചോറ് പാകപ്പെടുത്തുമ്പോൾ കൂടുതൽ ഗ്യാസ് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി സ്റ്റീലിന്റെ കാസറോൾ വീട്ടിലുണ്ടെങ്കിൽ അതിലേക്ക് അരി കഴുകിയിട്ട ശേഷം തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് ഒരു മണിക്കൂർ നേരത്തേക്ക് അടച്ചുവയ്ക്കുക. പിന്നീട് കാസറോൾ തുറന്നു നോക്കുമ്പോൾ തന്നെ അരി പകുതി വെന്ത രീതിയിൽ ആയിട്ടുണ്ടാകും. ശേഷം സാധാരണ ചോറ് വെക്കുന്ന അതേ രീതിയിൽ കലത്തിൽ വെള്ളമൊഴിച്ച് തിളച്ച് വരുമ്പോൾ തയ്യാറാക്കിവെച്ച അരി കൂടി ഇട്ട് കുറഞ്ഞ സമയത്തിനുള്ളിൽ ചോറാക്കി എടുക്കാവുന്നതാണ്.

Perfect Rice Cooking Tip Without Cooker

ഇത്തരത്തിൽ അരി പാകം ചെയ്യുമ്പോൾ മുകളിൽ ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുകയാണെങ്കിൽ അത് അടുക്കളയിലെ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനായി സാധിക്കും. ബീഫ് പോലുള്ള ഇറച്ചി വിഭവങ്ങൾ തയ്യാറാക്കുമ്പോൾ വേവാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഗ്യാസ് ലാഭിക്കാനായി ഇറച്ചിയോടൊപ്പം ഒരു ചെറിയ കഷണം പച്ച പപ്പായ നേരിട്ട് ഇട്ട് കൊടുക്കുകയോ അല്ലെങ്കിൽ അരച്ച് ചേർക്കുകയോ ചെയ്താൽ മതിയാകും.

അതുപോലെ ഗീ റൈസ് തയ്യാറാക്കുമ്പോൾ ഒട്ടും ഒട്ടിപ്പിടിക്കാത്ത രീതിയിൽ റൈസ് കിട്ടാനായി അരി വേവിക്കുമ്പോൾ രണ്ട് ഐസ്ക്യൂബുകൾ കൂടി ഇട്ടു കൊടുത്താൽ മതി. സ്കൂൾ തുറക്കുമ്പോൾ പഴയ വാട്ടർ ബോട്ടിലുകൾ സ്കൂളിലേക്ക് കൊണ്ടുപോകാൻ കുട്ടികൾക്ക് താല്പര്യമുണ്ടാകില്ല. എന്നാൽ എത്ര പഴകിയ ബോട്ടിലിനെയും പുത്തനാക്കി എടുക്കാനായി സാധിക്കും. അതിനായി ബോട്ടിലിന്റെ അകത്തേക്ക് അല്പം ഉപ്പും വെള്ളവും ഒഴിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ബോട്ടിൽ നല്ലതുപോലെ കുലുക്കിയ ശേഷം വെള്ളമൊഴിച്ച് കഴുകി കളയുകയാണെങ്കിൽ അകത്തെ കറകളെല്ലാം പോയി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

fpm_start( "true" );