Perfect Tasty Masala Powder Recipe : നമ്മളിൽ മിക്ക ആളുകളും സ്ഥിരമായി പറയാറുള്ള ഒരു കാര്യമായിരിക്കും വീട്ടിൽ ഉണ്ടാക്കുന്ന കറികൾക്ക് ഹോട്ടലിൽ നിന്നും ലഭിക്കുന്ന അതേ രുചി കിട്ടാറില്ല എന്നത്. പ്രത്യേകിച്ച് കുറുമ, ചിക്കൻ പോലുള്ള മസാലക്കറികളെല്ലാം തയ്യാറാക്കുമ്പോൾ ഹോട്ടലിൽ നിന്നും ലഭിക്കുന്നതിന്റെ അത്ര കുറുകിയ രീതിയിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല. അതിനായി അവർ ഒരു പ്രത്യേക മസാലക്കൂട്ട് തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്.
അതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മസാലക്കൂട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് 4 ടീസ്പൂൺ അളവിൽ ചെറുപയർ പരിപ്പ് ഇട്ടുകൊടുക്കുക.അതൊന്ന് റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കണം. ശേഷം അതേ പാനിലേക്ക് നാല് ടേബിൾ സ്പൂൺ അളവിൽ ബസ്മതി റൈസ് അല്ലെങ്കിൽ ജീര റൈസ് ഇട്ടുകൊടുക്കുക.അത് ചെറുതായി ഒന്ന് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അര ടീസ്പൂൺ അളവിൽ കടുക് കൂടി ചേർത്തു കൊടുക്കണം.
ഈയൊരു രീതിയിൽ ചേരുവകൾ ചേർത്തു കൊടുക്കുമ്പോൾ ഒരു കാരണവശാലും കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈയൊരു മസാല കൂട്ടിനോടൊപ്പം തന്നെ അര ടേബിൾ സ്പൂൺ അളവിൽ ഉലുവ, അതേ അളവിൽ കറുത്ത എള്ള്, മല്ലി, പെരുംജീരകം എന്നിവ കൂടി ചേർത്ത് ഒന്ന് ചൂടാക്കി എടുത്ത് മാറ്റിവയ്ക്കണം. പൊടിക്ക് കൂടുതൽ രുചിയും നിറവും കിട്ടാനായി അല്പം കറിവേപ്പിലയും അവസാനമായി മുളകുപൊടിയും ചേർത്തു കൊടുക്കാവുന്നതാണ്.
ഈ ചേരുവകളുടെ ചൂട് എല്ലാം മാറി തുടങ്ങുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. ശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. എല്ലാവിധ കറികൾക്കും കൂടുതൽ കട്ടിയും ടേസ്റ്റും ലഭിക്കാനായി ഈ ഒരു മസാലക്കൂട്ട് ഉപയോഗപ്പെടുത്താം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.