Perfect Unniyappam Recipe : ഉണ്ണിയപ്പം സോഫ്റ്റ് ആയി കിട്ടാൻ നമ്മൾ പലതും ചെയ്യാറുണ്ട്, എന്നാൽ ഉണ്ണിയപ്പം വളരെയധികം മൃദുവായി കിട്ടണമെങ്കിൽ ഈ ഒരു ചേരുവ കൂടി ചേർത്താൽ മതിയായിരുന്നു. പക്ഷെ ഇത്രകാലം ഇത് അറിയാതെ പോയല്ലോ. ഒരു തവണ ഇങ്ങനെ ചെയ്താൽ അതിഗംഭീരമാണ് പിന്നെ ഉണ്ണിയപ്പം. എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന നല്ല സ്വാദുള്ള ഈ ഒരു ഉണ്ണിയപ്പം തയ്യാറാക്കുന്നതിനായിട്ട് ആദ്യം പച്ചരി വെള്ളത്തിൽ കുതിരാൻ ഇടുന്നതിനു ഒപ്പം തന്നെ അവലും കൂടി കുതിരാനായിട്ട് ഇടുക.
അതിനുശേഷം പച്ചരിയും അവലും മിക്സിയുടെ ജാറിലേക്ക് ചേർത്ത് ശർക്കര പാനി ഉരുക്കിയത് അരിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കുക. ശേഷം ഇത് നന്നായിട്ട് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ ഏലക്ക കൂടെ ചേർത്ത് അരയ്ക്കാൻ ശ്രമിക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും ചേർത്തു കൊടുക്കാം. നന്നായി മിക്സ് ചെയ്ത് കുറച്ച് സമയം അടച്ചു വയ്ക്കുക.
അതിനുശേഷം ഉണ്ണിഅപ്പ ചട്ടിയിലേക്ക് എണ്ണയൊഴിച്ച് അതിലേക്ക് മാവ് കുറേശ്ശെ ഒഴിച്ച് നല്ലപോലെ മൊരിയിച്ച് എടുക്കുക. വളരെ രുചികരമായ പഞ്ഞി പോലുള്ള ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം. ഉണ്ണിയപ്പം തയ്യാറാക്കാൻ ആയിട്ട് സോഡാപ്പൊടി ചേർക്കാതെയും സോഫ്റ്റ് ആയി കിട്ടും. പഴം ചേർത്താൽ രണ്ട് ദിവസമേ ഉണ്ണിയപ്പം സൂക്ഷിക്കാൻ പറ്റുകയുള്ളു. അവൽ മാത്രം ചേർത്തും തയ്യാറാക്കി എടുക്കാം. ഒരു ദിവസം മുഴുവൻ അടച്ചു വയ്ക്കാറൊക്കെയുണ്ട്.
എന്നാൽ ഇനി അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. നെയ്യിൽ മൂപ്പിച്ച തേങ്ങാ കൊത്തും, എള്ളും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഉണ്ണിയപ്പ ചട്ടി വച്ചു ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാക്കി മാവ് ഒഴിച്ച് രണ്ട് വശവും നന്നായി വേകിച്ചു എടുക്കുക. വളരെ രുചികരമായ പഞ്ഞി പോലത്തെ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം. അവൽ ചേർത്ത് എന്തു തയ്യാറാക്കിയാലും മൃദു ആയിരിക്കും. തയ്യാറാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട്. Video credit : Traditional kitchen 0.1