വീട്ടിൽ ഇനി എന്നും ചക്ക കാലം; പച്ച ചക്ക വർഷങ്ങളോളം സൂക്ഷിക്കാം, കിടിലൻ ഐഡിയ | Preserve Jack Fruit For Years
Preserve Jack Fruit For Years : ഇപ്പോൾ യൂട്യൂബ് തുറന്നാൽ മുഴുവനും ചക്ക വിഭവങ്ങളുടെ പേട്ട ആണ്. ചക്ക സീസണിൽ ഇവയിൽ പലതും നമുക്ക് പരീക്ഷിച്ചു നോക്കാം. എന്നാൽ ഈ ചക്ക സീസൺ കഴിയുമ്പോൾ എന്തു ചെയ്യും? പച്ച ചക്ക വർഷം മുഴുവനും കിട്ടിയിരുന്നു എങ്കിൽ എന്ത് നല്ലതായിരുന്നു. പക്ഷെ അങ്ങനെ ആഗ്രഹിക്കാം എന്നല്ലാതെ വർഷം മുഴുവനും ചക്ക കിട്ടാൻ യാതൊരു മാർഗവും ഇല്ലല്ലോ. എന്നാൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്.
പച്ച ചക്ക നമുക്ക് വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയും. വളരെ എളുപ്പമാണ് ഇങ്ങനെ ചെയ്യാൻ. ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നതും പച്ച ചക്ക വർഷങ്ങളോളം സൂക്ഷിക്കേണ്ട രീതിയെ പറ്റി തന്നെയാണ്. ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ പിന്നെ ചക്ക സീസൺ അല്ലാത്ത സമയത്തും നമുക്ക് ചക്ക വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
ഇനി അടുത്ത തവണ കൂടുതൽ ചക്ക കിട്ടുമ്പോൾ കുറച്ചെടുത്ത് ഇനി പറയുന്ന രീതിയിൽ ചെയ്യുക. ചക്കയുടെ ചുള എടുത്തിട്ട് അതിൽ നിന്നും കുരു ഒക്കെ എടുത്തു മാറ്റുക. ഈ ചക്ക ചുള എടുത്തിട്ട് ചെറിയ കഷ്ണങ്ങളായി മുറിക്കണം. ഇതിൽ കുറച്ച് ഉപ്പ് ചേർത്തിട്ട് ആവി കയറ്റി വേവിക്കണം. ഇതിനെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.
ഒത്തിരി വേവുന്നതിന് മുൻപ് തന്നെ ഇതിനെ അടുപ്പിൽ നിന്നും എടുത്തിട്ട് ഒരു പാത്രത്തിൽ തണുക്കാനായിട്ട് നിരത്തി വയ്ക്കുക. ഇതിനെ കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും ഫ്രീസറിൽ വയ്ക്കണം. അതിന് ശേഷം ഒരു കവറിലേക്ക് മാറ്റിയിട്ട് നല്ലത് പോലെ ഇറുക്കി കെട്ടി വയ്ക്കണം. ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ വർഷം മുഴുവനും നമുക്ക് വീട്ടിൽ ചക്ക വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാം. Preserve Jack Fruit For Years Video Credit : NNR Kitchen
Preserve Jack Fruit For Years
Preserving jackfruit for years is possible using traditional and modern methods. Jackfruit is highly perishable, so long-term storage requires drying, canning, or freezing. Here are the most effective ways
- Dehydration (Drying Method)
- Freezing
- Jackfruit in Syrup (Canning)
- Make Jackfruit Flour (from Raw Jackfruit)
- Traditional Preservation (Puzhukku or Chakka Varatti)
